പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

By Santheep

മിത്സുബിഷി പജീറോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കപെട്ടു. വൻതോതിലുള്ള ഡിസൈൻ മാറ്റങ്ങളോടെയാണ് പുതിയ പജീറോ വരുന്നത്. കഴിഞ്ഞ പുതുക്കലിൽ ലഭിച്ച മസിലൻ ലുക്കിന് കൂടുതൽ അഗ്രസീവ് സൗന്ദര്യം പകരുകയാണ് ഇത്തവണത്തെ പുതുക്കൽ.

കൂടുതൽ വിവരങ്ങളും ചിത്രങ്ങളും താഴെ.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

പജീറോയുടെ മുൻവശത്തിന് കൂടുതൽ സമകാലികമായ ഡിസൈൻ ഭംഗി പകരാൻ മിത്സുബിഷി എൻജിനീയർമാർ ശ്രമിച്ചിട്ടുള്ളതായി കാണാം. ഇതിൽ വിജയിച്ചിട്ടുമുണ്ട്.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

ഗ്രില്ലിനോടു ചേരുന്നതെവിടെയെന്ന് പിടികിട്ടാത്ത വിധത്തിൽ നിർമിച്ചിട്ടുള്ള ഹെഡ്‌ലാമ്പാണ് എടുത്തുപറയേണ്ട ഒന്ന്. ഗ്രില്ലിന്റെ ക്രോമിയം പട്ടകൾക്കു താഴെയായി വലിപ്പമേറിയ എയർഡാം സ്ഥിതി ചെയ്യുന്നു.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

ഗ്രില്ലിൽനിന്നും തുടങ്ങി താഴെ ഫോഗ് ലാമ്പിന്റെ മുകൾവശത്തെത്തുന്ന പട്ടയുടെ ഡിസൈനും എടുത്തുപറയണം. ഇന്ത്യയിലെ ക്രോമിയം ഭ്രാന്തന്മാരായ ഉപഭോക്താക്കൾക്ക് ഇവിടെയെല്ലാം സന്തോഷിക്കാനുള്ള വക കാണാവുന്നതാണ്. ഫോഗ് ലാമ്പിനോടു ചേർന്നുതന്നെ സ്പോയ്‌ലർ കാണാവുന്നതാണ്.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണറാണ് മിത്സുബിഷി പജീറോയുടെ പ്രധാന എതിരാളി. ഈ വർഷം അവസാനമാകുമ്പോഴേക്ക് പുതിയ പജീറോ ഇന്ത്യയിലെത്തും.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

പുതിയ പജീറോ സ്പോർ‌ടിന്റെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 205 മില്ലിമീറ്റർ ആയിരുന്നു ഗ്രൗണ്ട് ക്ലിയറൻസെങ്കിൽ ഇപ്പോഴത് 218 മില്ലിമീറ്ററാണ്.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

തായ്‌ലൻഡിൽ ഈ വാഹനം ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ഇന്ത്യൻ നിലവാരത്തിലേക്കു മാറ്റിയാൽ 20,81,159 രൂപയിലാണ് പജീറോയ്ക്ക് വില തുടങ്ങുന്നത് തായ്‌ലൻഡിൽ.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

2.4 ലിറ്റർ ശേഷിയുള്ള ഒരു ടർബോ ഡീസൽ എൻജിനാണ് ഈ വാഹനത്തിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നു. ഒരു ഫോർവീൽ ഡ്രൈവ് ഓപ്ഷനും മിത്സുബിഷി നൽകുന്നുണ്ട് ഈ വാഹനത്തിൽ.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡീവർ എന്നീ വാഹനങ്ങളാണ് മിത്സുബിഷി പജീറോയ്ക്ക് എതിരാളികളായിട്ടുള്ളത്. ഷെവർലെയുടെ ട്രെയിൽബ്ലേസർ എസ്‌യുവിയും ഈ സെഗ്മെന്റിലേക്ക് എത്താനിരിക്കുന്നു.

പുതിയ മിത്സുബിഷി പജീറോയെ പരിചയപ്പെടാം

ഏഴ് എയർബാഗുകൾ അടക്കമുള്ള സുരക്ഷാസന്നാഹങ്ങൾ പുതിയ പജീറോയിലുണ്ട്. എബിഎസ്, ഇബിഡി, ബ്ലൈൻഡ് സ്പോട്ട് വാണിങ് എന്നിങ്ങനെ പോകുന്നു പജീറോയിലെ സുരക്ഷാക്രമീകരണങ്ങൾ.

കൂടുതൽ

കൂടുതൽ

2015 മിസ് ട്യൂണിങ് കാലണ്ടര്‍ ഇതുവരെ കണ്ടില്ലെന്നോ?

ഈ കാറുകള്‍ നിങ്ങള്‍ക്കുണ്ടോ? വരൂ ഡേറ്റിങ് തുടങ്ങാം!

കാര്‍ കഴുകുന്നതിന് ഒരു 'കൈസഹായം'

ഡാനികയുടെ ടയര്‍ ഊരിത്തെറിച്ചപ്പോള്‍...

അമേരിക്കൻ മസിൽ കാറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

Most Read Articles

Malayalam
കൂടുതല്‍... #mitsubishi
English summary
2016 Mitsubishi Pajero Sport Officially Revealed.
Story first published: Tuesday, August 4, 2015, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X