വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

By Santheep

വിന്റേജ് കാര്‍ റാലികള്‍ ഇന്ത്യയില്‍ പലയിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ദില്ലിയില്‍ കഴിഞ്ഞയാഴ്ച നടന്ന 21 ഗണ്‍ സല്യൂട്ട് റാലി പോലെ സമഗ്രത അവയ്‌ക്കൊന്നും അവകാശപ്പെടാനാവില്ല. ഇന്ത്യയിലെമ്പാടു നിന്നും നിരവധി വിന്റേജ് കാറുകള്‍ ഈ മാമാങ്കത്തിന് എത്തിച്ചേരുന്നു. ചരിത്രം സ്വന്തം വീട്ടുപടിക്കലൂടെ പതുക്കെ നീങ്ങുന്നതു കാണാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ദില്ലിയിലെ ചെങ്കോട്ടയില്‍ നിന്ന് ഗുഡ്ഗാവ് വരെ ഏതാണ്ട് 50 കിലോമീറ്ററോളം ദൂരം റാലി നടക്കുകയുണ്ടായി.

ഞങ്ങള്‍ കാമറയില്‍ പകര്‍ത്തിയ 21 ഗണ്‍ സല്യൂട്ട് റാലിയിലെ സുപ്രധാന നിമിഷങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

താളുകളിലൂടെ നീങ്ങുക.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രാവിലെയാണ് ഞങ്ങള്‍ എത്തിയത്. 21 ഗണ്‍ സല്യൂട്ട് റാലി പ്രതിനിധി ഞങ്ങളെ കാത്തു നില്‍പുണ്ടായിരുന്നു. ഗുഡ്ഗാവിലെ മീഡിയ കേന്ദ്രത്തിലേക്ക് ഒരു കാബില്‍ ഞങ്ങളെ കയറ്റിവിട്ടു. കാബ് ഡ്രൈവറുടെ അന്തംവിട്ട ഹിന്ദി പ്രയോഗം ഒഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഭക്ഷണശേഷം ഞങ്ങള്‍ വിന്റേജ് കാര്‍ ഷോ നടക്കുന്ന ലെയ്ഷ്വര്‍ വാലിയിലേക്കു യാത്ര തിരിച്ചു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ കാറുകള്‍ എത്തിത്തുടങ്ങുകയായിരുന്നു. ഒരു ബ്യൂക്ക് കാര്‍ ലോറിയില്‍ കൊണ്ടുവരുന്നതിന്റെ ചിത്രമാണ് കാണുന്നത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ദില്ലിയിലെ ചെങ്കോട്ടയില്‍ നിന്നാണ് വിന്റേജ് കാര്‍ റാലി തുടങ്ങുക. തികച്ചും ഭാവനാപൂര്‍ണമായ ഒരു തീരുമാനമായി തോന്നി അത്. ചിത്രത്തില്‍ കാണുന്നത് 1927 മോഡല്‍ വിപ്പെറ്റ് ഓവര്‍ലാന്‍ഡ് മോഡലാണ്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

വിപ്പെറ്റിന്റെ മരം കൊണ്ടു നിര്‍മിച്ച വീല്‍ ആരങ്ങള്‍. ഹബ് കാപ്പില്‍ വിപ്പെറ്റ് എന്ന ബാഡ്ജിങ് ശ്രദ്ധിക്കുക.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

വിന്റേജ് കാറുകളുടെ ആകര്‍ഷകമായ ഭാഗങ്ങളിലൊന്നാണ് ഹൂഡ് ഓര്‍ണമെന്റ്. ചിത്രത്തില്‍ കാണുന്നത് റേഡിയേറ്റര്‍ കേപ് ആണ്. ഈ അടപ്പിനെ അലങ്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പില്‍ക്കാലത്ത് ഹൂഡ് ഓര്‍ണമെന്റുകള്‍ വരുന്നത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

വെള്ളിനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരു 1935 മോഡല്‍ ഫോഡ് കാര്‍ കാണുക. ഈ കാറിന് ഒരു പ്രത്യേകതയുണ്ട്. 21 ഗണ്‍ സല്യൂട്ട് റാലിയുടെ സംഘാടകനായ മദന്‍ മോഹനാണ് ഈ കാറിന്റെ ഉടമ!

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1940 മോഡല്‍ ബ്യൂക്ക് സീരീസ് 40 സ്‌പെഷ്യല്‍ മോഡലാണിത്. വിപണിയിലിറങ്ങുന്ന കാലത്ത് മികച്ച ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഈ വാഹനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ലെയ്ഷ്വര്‍ വാലിയിലെ മൈതാനത്തിലേക്ക് വിന്റേജ് കാറുകളുടെ ഒഴുക്ക് കൂടിത്തുടങ്ങി. അപൂര്‍വമായി മാത്രം കാണാന്‍ കിട്ടുന്ന ഈ ഇനങ്ങളെ കാമറയിലാക്കാനുള്ള തിരക്കായിരുന്നു എല്ലാവര്‍ക്കും. ചിലര്‍ സെല്‍ഫിയെടുക്കുന്ന തിരക്കില്‍ മുഴുകി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഈ ഹൂഡ് ഓര്‍ണമെന്റ് ചിലര്‍ക്കെങ്കിലും പരിചയമുണ്ടായിരിക്കും. പിടികിട്ടിയില്ലെങ്കില്‍ അടുത്ത താളിലേക്ക് ചെല്ലുക.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1950കളില്‍ വന്‍ ഖ്യാതിയുണ്ടായിരുന്ന ഷെവര്‍ലെ ബെല്‍ എയര്‍ സെഡാനാണിത്. അക്കാലത്തിറങ്ങിയ നിരവധി സിനിമകളില്‍ ഈ വാഹനത്തെ കണ്ടിട്ടുണ്ട് നമ്മള്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

റിയര്‍ ബംപറുകളോടു ചേര്‍ത്തിട്ടുള്ള എക്‌സോസ്റ്റ് പൈപ്പുകളാണ് ഈ വിന്റേജ് കാറിനെ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. നോക്കുമ്പോള്‍ ആളൊരു പുലിയാണ്. 1954ല്‍ പുറത്തിറങ്ങിയ കാഡില്ലാക് കണ്‍വെര്‍ടിബ്ള്‍ നോഡലാണിത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

കാഴ്ചയില്‍ തന്നെ ഒരു ഇന്ത്യന്‍ റോയല്‍ ലൂക്കുള്ള ഈ കാര്‍ 1913 മോഡലാണ് എന്നറിയുക. ഈ സ്റ്റൂവര്‍ കാറിന്റെ ഉടമയെയും ഞങ്ങള്‍ കണ്ടു. പികെ ചൗധുരി. നേരത്തെ നമ്മള്‍ കണ്ട 1957 ഷെവര്‍ലെ ബെല്‍ എയര്‍ കാറും ഇങ്ങോരുടേതാണത്രെ!

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

വിന്‍ഡ്‌സ്‌ക്രീനില്‍ ഘടിപ്പിച്ച വിളക്കുകളാണ് ഈ കാറിന്റെ ആകര്‍ഷണങ്ങളിലൊന്ന്. ഇതില്‍ മണ്ണെണ്ണയൊഴിച്ചാണ് കത്തിക്കേണ്ടത്. എയര്‍ ഹോണാണ് വാഹനത്തിനുള്ളത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

കുറച്ചുസമയം പിന്നിട്ടപ്പോള്‍ കാറുകള്‍ റെഡ് ഫോര്‍ട്ടിലേക്ക് സഞ്ചരിക്കാന്‍ തയ്യാറായി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഒരു വിന്റേജ് ബെന്‍ലി കൂപെ കാണുക. ഇത്രയും സൗന്ദര്യമുള്ള എത്ര കാറുകള്‍ ഇന്ന് നമ്മുടെ നിരത്തുകളിലുണ്ട്?

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ചെങ്കോട്ടയ്ക്കു സമീപം നിരന്നു നില്‍ക്കുന്ന കാറുകള്‍. ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ കൗതുകം കൊണ്ടാകണം കുട്ടികളും അവരെ ഏറ്റി നടക്കുന്ന അമ്മായിമാരുമെല്ലാം കാറിനുള്ളില്‍ കയറാന്‍ തിടുക്കം കൂട്ടി. സംഘാടകര്‍ക്ക് കുറച്ചുനേരത്തെക്ക് ഇതു തന്നെയായിരുന്നു പണി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

വാഹനങ്ങള്‍ പരിപാലിക്കാന്‍ നിറുത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ വരെ കാറിനൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നു. ചിത്രത്തില്‍ ബെന്‍ലെ ഹൂഡ് ഓര്‍ണമെന്റ്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

21 ഗണ്‍ സല്യൂട്ട് റാലി നടത്തിപ്പുകാരനായ മദന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള 1933 മോഡല്‍ ഷെവര്‍ലെ മാസ്റ്റര്‍ ഈഗിള്‍ ആണ് ചിത്രത്തില്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

കൂട്ടത്തില്‍ ചില വിന്റേജ് ബൈക്കുകളും കണ്ടു. ഈ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളിന്റെ ഒരു ചെറിയ ഘടകഭാഗം പോലും മാറ്റിയിട്ടില്ല എന്നാണ് അതിന്റെ ഉടമസ്ഥന്‍ പറഞ്ഞത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

കണ്ടാല്‍ നമ്മുടെ അംബാസ്സഡര്‍ കാറിന്റെ പിന്‍വശം പോലെ തോന്നുമെങ്കിലും സാധനം അതുക്കും മേലെയാണ്. 1950 മോഡല്‍ മെഴ്‌സ്ഡിസ് ബെന്‍സ് 180യാണിത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഈ കാര്‍ ഏതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ആര്‍ക്കെങ്കിലും പിടിയുണ്ടെങ്കില്‍ ഒന്ന് കമന്റ് ചെയ്ത് സഹായിക്കണം. ശരിയായി തിരിച്ചറിയുന്നയാളുടെ പേര് ഈ സ്ലൈഡറില്‍ ചേര്‍ക്കുന്നതാണ്. :-)

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

70കളില്‍ നിന്നാണ് ഈ ചുവന്ന സുന്ദരി വരുന്നത്. ഫോക്‌സ്‌വാഗണ്‍ കാര്‍മാന്‍ ഘിയ കണ്‍വെര്‍ടിബ്ള്‍ മോഡല്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

80കളില്‍ നിന്നുള്ള ഡൈംലര്‍ ഡിഎസ്420 ലിമോസിന്‍

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

പോണ്ടിയാക് സില്‍വര്‍ സ്ട്രീക്ക് സെഡാന്‍. ഈ വാഹനം വരുന്നത് 140കളില്‍ നിന്നാകുന്നു! മുന്‍വശത്ത് കാണുന്ന ധാരാളിത്തം നിറഞ്ഞ ക്രോമിയം ഉപയോഗം ശ്രദ്ധേയമാണ്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഈ കാര്‍ റാലിയിലെ ഒരു താരമായിരുന്നു. വാഹനത്തിന്റെ വലിപ്പം തന്നെയാകണം ആളുകളെ ആകര്‍ഷിച്ചത്. സെല്‍ഫി ഫ്രീക്കന്മാരുടെ ഒരു വന്‍ ക്യൂ മറികടന്നാണ് ഈ ഫോട്ടോ സംഘടിപ്പിച്ചത്. 1960 മോഡല്‍ ബ്യൂക്ക് ഇന്‍വിക്റ്റ കണ്‍വെര്‍ടിബ്ള്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

പ്രായം ചെന്നിട്ടും ഗാംഭീര്യം വിടാത്ത ഒരു ഇന്ത്യന്‍ നാട്ടുരാജാവിനെ പോലെ തോന്നിക്കുന്ന ഈ വാഹനം 1940കളില്‍ നിന്നാണ് വരുന്നത്. എംജി ടിസി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1929 മോഡല്‍ മെഴ്‌സിഡിസ് നര്‍ബര്‍ഗ് മോഡലാണിത്. മെഴ്‌സിഡിസ് മോഡലുകളില്‍ ഏറെക്കാലം വിപണിയില്‍ പിടിച്ചുനിന്ന വാഹനം എന്ന ബഹുമതി ഇവനുണ്ട്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1933 ഹഡ്‌സന്‍ ഓപ്പണ്‍ ടൂറര്‍ മോഡല്‍. നിതിന്‍ ദോസ്സ എന്നയാളുടെ ഉടമസ്ഥതയിലാണ് ഈ കാറുള്ളത്. ഈ വാഹനത്തിന് റാലിയില്‍ വലിയ ശ്രദ്ധ ലഭിക്കുകയുണ്ടായി. ലോകത്തില്‍ ഈ മോഡല്‍ ഇനി വേറെയില്ല എന്ന് കേള്‍ക്കുന്നു.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ലോകത്തിലെ ആദ്യത്തെ ഓട്ടോമൊബൈലിന്റെ പകര്‍പ്പാണ്. ചിത്രത്തില്‍. മെഴ്‌സിഡിസ് ബെന്‍സ് മോട്ടോര്‍വാഗണ്‍. ഈ മുച്ചക്ര വാഹനത്തിന്റെ പ്രാധാന്യം കാഴ്ചക്കാരില്‍ മിക്കവര്‍ക്കും പിടി കിട്ടിയിരുന്നില്ല. സൈക്കിള്‍ കാര്‍ എന്നാണ് ആളുകള്‍ വാഹനത്തെ വിളിച്ചത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

അമേരിക്കന്‍ മസില്‍ കാറിന്റെ സാന്നിധ്യവും റാലിയിലുണ്ടായി. ഫോഡ് മസ്റ്റാങ്!

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

മരം കൊണ്ടു നിര്‍മിച്ച ലൈസന്‍സ് പ്ലേറ്റാണ് ചിത്രത്തില്‍. താഴെ ക്രോമിയം പൂശിക്കാണുന്ന സാധനം ടെയ്ല്‍ ലാമ്പാണ്!

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

21 ഗണ്‍ സല്യൂട്ട് റാലിയില്‍ പങ്കെടുക്കുന്ന ഒരു ബിഎസ്എ മോട്ടോര്‍സൈക്കിള്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഒരു ക്ലാസിക് ലാമ്പ്രട്ട സ്‌കൂട്ടറിനെയും കണ്ടുമുട്ടി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ട്രയംഫ് 1500.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഈ ചുവന്ന സുന്ദരി ആരാണെന്ന് മനസ്സിലായോ? ഇല്ലെങ്കില്‍ അടുത്ത താളിലേക്കു ചെല്ലുക.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ചെങ്കോട്ടയില്‍ നിന്ന് ലെയ്ഷ്വര്‍ വാലിയിലേക്കുള്ള റാലി 11 മണിക്ക് തുടങ്ങി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

നിതിന്‍ ദോസ്സയുടെ ഒരു കാര്‍ നമ്മള്‍ നേരത്തെ കണ്ടു. പുള്ളിക്കാരനാണ് ചിത്രത്തില്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1886 മെഴ്‌സിഡിസ് ബെന്‍സ് മോട്ടോര്‍വാഗണ്‍ ആയിരുന്നു റാലിയെ നയിച്ചത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

വിന്റേജ് റോള്‍സ് റോയ്‌സ് കാറിന്റെ പ്രയാണം.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

മെഴ്‌സിഡിസ് ബെന്‍സ് വിന്റേജ് കാര്‍. വലിപ്പമേരിയ ഈ കാര്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

വിന്റെജ് ഷെവര്‍ലെ കാര്‍ നമ്മുടെ സ്വിഫ്റ്റിനൊപ്പം.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1954 കാഡില്ലാക് സീരീസ് 62 നിരത്തിലിറങ്ങിയപ്പോള്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഫോഡ് ഗാലക്‌സി കണ്‍വെര്‍ടിബ്ള്‍

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ദില്ലിയുടെ നിരത്തുകളെ വിന്റേജ് കാറുകള്‍ കീഴടക്കിയപ്പോള്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

കാറിന്റെ വലിപ്പമേറിയ സ്റ്റീയറിങ് വീല്‍ ശ്രദ്ധിക്കുക.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1947 മോഡല്‍ സ്റ്റുഡ്‌ബേക്കര്‍ റീഗല്‍ ഡീലക്‌സ് കണ്‍വെര്‍ടിബ്ള്‍ കാര്‍ നിരത്തില്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ഇതൊരു എക്‌സ് മിലിട്ടറിയാണ്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

മറ്റൊരു എംജി ടിസി കാര്‍. ഒരു ലേഡി ഡ്രൈവറാണ് കാറിലുണ്ടായിരുന്നത്. റാലിയില്‍ സ്ത്രീകള്‍ അധികമുണ്ടായിരുന്നില്ല.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

റോള്‍സ് റോയ്‌സ് ഫാന്റം വണ്‍ ബോട്ട് ടെയ്ല്‍ സ്‌പോര്‍ട്‌സ് ടൂറര്‍. 1928 മോഡലാണിത്. 98 സിസി ബ്രോക്ക്‌ഹോഴ്‌സ് കോര്‍ഗിയ യുകെയില്‍ 1948നും 54നും ഇടയിലെന്നോ ആണ് ഈ ക്രോമിയം സുന്ദരി നിര്‍മിക്കപ്പെട്ടത്. തൊട്ടപ്പുറത്ത് നില്‍ക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളാണ്.

മെഴ്‌സിഡിസ് ബെന്‍സ് 230.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1950കളില്‍ നിന്നുള്ള ജാഗ്വര്‍ എംകെ 7 മോഡല്‍. 160 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണ് വാഹനത്തിനുള്ളത്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

മോറിസ് മൈനര്‍ ഇല്ലാതെ എന്ത് വിന്റേജ് കാര്‍ ഷോ!

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

വിന്റേജ് കാര്‍ കലക്ടറായ വിവേക് ഗോയങ്കയുടെ ശേഖരത്തിലുള്ളതാണ് ഈ കാര്‍. 1933 മോഡല്‍ സ്റ്റുഡ് ബേക്കര്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

1923 മോഡല്‍ ബീന്‍ ടൂറര്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ചില സന്ദര്‍ശകര്‍ക്ക് കാറുകളില്‍ കയറിയിരിക്കാന്‍ ഉടമസ്ഥര്‍ അനുവാദനം നല്‍കി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

21 ഗണ്‍ സല്യൂട്ട് റാലിയുടെ നടത്തിപ്പുകാരനായ മദന്‍ മോഹന്റെ കാറില്‍ ഞങ്ങളും ഒരു യാത്ര നടത്തി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ആധുനിക കാറുകളില്‍ നിന്ന് ചെറിയ തോതില്‍ വ്യത്യസ്തമാണ് പല വിന്റേജ് കാറുകളുടെയും നിയന്ത്രണ സംവിധാനങ്ങള്‍.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

പോകുന്ന വഴിയിലുടനീളം കാമറകള്‍ കാണാമായിരുന്നു.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

റാലിയില്‍ പങ്കെടുക്കുന്ന ഒരു വില്ലീസ് എംബി ജീപ്പ്. റാലിയില്‍ പങ്കെടുക്കുന്ന ഒരു വില്ലീസ് എംബി ജീപ്പ്.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

റാലിയിലെ മറ്റൊരു കാഴ്ച.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ലെയ്ഷ്വര്‍ വാലി മൈതാനം അടുക്കാറായി.

വിന്റേജ് കാര്‍ റാലി: ചരിത്രം വീട്ടുപടിക്കലെത്തുമ്പോള്‍

ജനങ്ങളുടെ കൊതുകം നിറഞ്ഞ മുഖങ്ങള്‍ വഴിയിലുടനീളം ഞങ്ങള്‍ കണ്ടു. ചരിത്രം തങ്ങളുടെ നിരത്തിലൂടെ പാഞ്ഞുപോകുകയാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #21 gun salute vintage car rally #vintage car
English summary
21 Gun Salute Vintage Car Rally 2015.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X