5 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഹാച്ച്ബാക്കുകള്‍

By Santheep

ഒരു വണ്ടി വാങ്ങാന്‍ തീരുമാനമെടുക്കാന്‍ വലിയ പ്രയാസമൊന്നുമില്ല എന്നു കാണാം. ഈ തീരുമാനത്തിനു ശേഷമാണ് ഏത് വണ്ടി വാങ്ങണം എന്ന വലിയ കണ്‍ഫ്യൂഷന്‍ വരുന്നത്. പലരോടും നമ്മള്‍ സംസാരിക്കും. പലരും പല അഭിപ്രായം പറയും. ഈ അഭിപ്രായങ്ങളോട് നിങ്ങളുടെ ഭാര്യക്ക് വലിയ യോജിപ്പുണ്ടാകണമെന്നില്ല. അവര്‍ മറ്റൊരഭിപ്രായം പറയും. നിങ്ങള്‍ക്ക് വട്ടാകും.

ഇപ്പോള്‍ ഇന്ത്യയിലെത്തിയാല്‍ വിജയം ഉറപ്പിക്കാവുന്ന 10 കാറുകള്‍

ഇവിടെ പ്രായോഗിക ബുദ്ധിയായ ഒരാള്‍ ചെയ്യുക ഓണ്‍ലൈനില്‍ ചെന്ന് തപ്പുകയാണ്. അവനവന്റെ പോക്കറ്റിനനുസരിച്ച വാഹനം കണ്ടെത്തുക. ഈ വാഹനങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങള്‍ ഇരുന്ന് വായിക്കുക. സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ വലിയ പ്രയാസം കാണില്ല. ഇവിടെ ഇന്ത്യയില്‍ ലഭ്യമായ അഞ്ച് ഹാച്ച്ബാക്കുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. 5 ലക്ഷത്തില്‍ താഴെ വിലയുള്ള ഹാച്ച്ബാക്കുകളാണ് ഇവ.

5 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഹാച്ച്ബാക്കുകള്‍

താളുകളിലൂടെ നീങ്ങുക.

01. ഹ്യൂണ്ടായ് ഐ10

01. ഹ്യൂണ്ടായ് ഐ10

ഞങ്ങളുടെ ആദ്യത്തെ നിര്‍ദ്ദേശം ഹ്യൂണ്ടായ് ഐ10 ആണ്. ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.02 ലക്ഷം രൂപയാണ് വാഹനത്തിന് വില. കേരളത്തിലെ എക്‌സ്‌ഷോറൂം വിലയും ഓണ്‍റോഡ് വിലയുമെല്ലാം അറിയാന്‍ താഴെ കാണുന്ന ലിങ്ക് വഴി ചെല്ലാവുന്നതാണ്. കാറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവിടെയുണ്ട്.

കേരളത്തിലെ ഓണ്‍റോഡ് വില ഇവിടെ അറിയാം

01. ഹ്യൂണ്ടായ് ഐ10

01. ഹ്യൂണ്ടായ് ഐ10

1.1 ലിറ്റര്‍ ശേഷിയുള്ള ഐ20 പെട്രോള്‍ എന്‍ജിന്‍ 68 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 19.81 കിലോമീറ്ററാണ് മൈലേജ്.

കേരളത്തിലെ ഓണ്‍റോഡ് വില ഇവിടെ അറിയാം

02. മാരുതി സെലെരിയോ

02. മാരുതി സെലെരിയോ

4.03 ലക്ഷം രൂപയാണ് മാരുതി സെലെരിയോ ഹാച്ച്ബാക്കിന്റെ ബേസ് പതിപ്പ് വില. ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നുണ്ട്. സെമി ഓട്ടോമാറ്റിക് പതിപ്പിന് 4.54 ലക്ഷം രൂപയാണ് വില.

02. മാരുതി സെലെരിയോ

02. മാരുതി സെലെരിയോ

998 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 67 കുതിരശക്തിയും 90 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.

കേരളത്തിലെ ഓണ്‍റോഡ് വില ഇവിടെ അറിയാം

03. ഹോണ്ട ബ്രിയോ

03. ഹോണ്ട ബ്രിയോ

ഹോണ്ട ബ്രിയോയുടെ വിലകള്‍ തുടങ്ങുന്നത് 4.33 ലക്ഷത്തിലാണ് (ബങ്കളുരു എക്‌സ്‌ഷോറൂം). ലിറ്ററിന് 18.9 കിലോമീറ്റര്‍ മൈലേജ് പകരുന്നു ഈ വാഹനം.

03. ഹോണ്ട ബ്രിയോ

03. ഹോണ്ട ബ്രിയോ

1198സിസി ശേഷിയുള്ള 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 87 കുതിരശക്തിയും 109 എന്‍എം ചക്രവീര്യവുമാണ് എന്‍ജിനുള്ളത്.

കേരളത്തിലെ ഓണ്‍റോഡ് വില ഇവിടെ അറിയാം

02. നിസ്സാന്‍ മൈക്ര ആക്ടിവ്

02. നിസ്സാന്‍ മൈക്ര ആക്ടിവ്

ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.46 ലക്ഷത്തിലാണ് ഈ വാഹനത്തിന്റെ വിലകള്‍ തുടങ്ങുന്നത്. ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് ലഭ്യമാണ്.

02. നിസ്സാന്‍ മൈക്ര ആക്ടിവ്

02. നിസ്സാന്‍ മൈക്ര ആക്ടിവ്

1198സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 67 കുതിരശക്തിയും 104 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.

കേരളത്തിലെ ഓണ്‍റോഡ് വില ഇവിടെ അറിയാം

01. മാരുതി വാഗണ്‍ ആര്‍

01. മാരുതി വാഗണ്‍ ആര്‍

എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 3.6 ലക്ഷത്തിലാണ് വാഗണ്‍ ആറിന്റെ വിലകള്‍ തുടങ്ങുന്നത്. ലിറ്ററിന് 2051 കിലോമീറ്റര്‍ മൈലേജുണ്ട് എന്‍ജിന്.

01. മാരുതി വാഗണ്‍ ആര്‍

01. മാരുതി വാഗണ്‍ ആര്‍

998 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 67 കുതിരശക്തിയും 90 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു.

കേരളത്തിലെ ഓണ്‍റോഡ് വില ഇവിടെ അറിയാം

Most Read Articles

Malayalam
English summary
5 Budget Hatchbacks Under 5 Lakhs In India.
Story first published: Thursday, April 2, 2015, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X