തിരിച്ചുവരണമെന്ന് നമ്മളാഗ്രഹിക്കുന്ന 5 കാറുകള്‍

By Santheep

പഴയതെല്ലാം തിരിച്ചുവരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുമ്പോഴാണ് നൊസ്റ്റാള്‍ജിയ എന്ന രോഗത്തിന് തുടക്കമാവുന്നത്. ഇവിടെ ചില പഴയ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ പറയാന്‍ പോവുകയാണ്. ഒരു മുന്നറിയിപ്പുള്ളത്, ഇക്കാര്യങ്ങള്‍ നൊസ്റ്റാള്‍ജിയയല്ല എന്നാകുന്നു. പാഠം ഒന്ന്: പഴയതെല്ലാം നൊസ്റ്റാള്‍ജിയയല്ല!

ഈ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് വന്നിരുന്നെങ്കില്‍...

വിപണിയില്‍ നിന്ന് പല കാരണങ്ങളാല്‍ പിന്‍തിരിഞ്ഞ ചില കാറുകളുണ്ട്. അതാത് കാലത്തെ വിപണിസാഹചര്യം ശരിയായ വിധത്തില്‍ ഈ കാറുകളെ പിന്തുണയ്ക്കാതിരുന്നതാകാം ഒരു കാരണം. ഡിസൈനും സാങ്കേതികതയും കാലഹരണപ്പെട്ടതുമാകാം. കാരണമെന്തായിരുന്നാലും ഇവയില്‍ ചിലതെല്ലാം തിരിച്ചുവരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. ഇവിടെ ഇങ്ങനെയുള്ള 10 കാറുകളെക്കുറിച്ച് വായിക്കാം.

05. ഫിയറ്റ് പാലിയോ

05. ഫിയറ്റ് പാലിയോ

2001ല്‍ വിപണിയിലെത്തിയ അതേ വര്‍ഷം 'കാര്‍ ഓഫ് ദി ഇയര്‍' സമ്മാനം വാങ്ങിയ കക്ഷിയാണ് പാലിയോ. ഇന്ത്യയിലെത്തുമ്പോള്‍ ടാറ്റയുടെ ഇന്‍ഡികയും മാരുതിയുടെ വാഗണ്‍ ആറുമായിരുന്നു പാലിയോയുടെ എതിരാളികള്‍. ഈ രണ്ട് വാഹനങ്ങളെ അപേക്ഷിച്ച് ഗുണനിലവാരത്തിലും മറ്റും ഏറെ മുന്നിലുമായിരുന്നു പാലിയോ.

ഫിയറ്റ് പാലിയോ

ഫിയറ്റ് പാലിയോ

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പാലിയോയില്‍ ഘടിപ്പിച്ചിരുന്നത്. 72 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടായിരുന്നു ഈ എന്‍ജിന്. പിന്നാലെയെത്തിയ ഒരു 1.6 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യന്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുകയുണ്ടായി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുമൊന്നിച്ചുള്ള പാലിയോ ചിത്രങ്ങള്‍ അക്കാലത്ത് ഹിറ്റായിരുന്നു. 2010ല്‍ ഈ കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപെട്ടു.

04. ഫോഡ് ഐക്കണ്‍

04. ഫോഡ് ഐക്കണ്‍

ഫിയസ്റ്റയ്ക്കു മുമ്പ് വിപണിയിലുണ്ടായിരുന്ന ഈ കാറിന് ഇന്നും യൂസ്ഡ് വിപണിയില്‍ നല്ല വില കിട്ടുന്നുണ്ട്. സ്‌പോര്‍ട്‌സ് കാര്‍ ശൈലിയില്‍ മോഡിഫൈ ചെയ്ത ഐക്കണുകളെ ഇന്നും നിരത്തുകളില്‍ കാണാം. പുതിയ കാലത്തിന്റെ ഡിസൈന്‍ ശൈലികളെക്കൂടി ആവാഹിച്ച് ഈ വാഹനം വരികയാണെങ്കില്‍ സ്വീകരിക്കാന്‍ ഇന്ത്യ ഇനിയും തയ്യാറായിരിക്കും.

ഫോഡ് ഐക്കണ്‍

ഫോഡ് ഐക്കണ്‍

94 കുതിരശക്തി പകരുന്ന ഒരു 1.6 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്. ഈ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് റേസിങ് തല്‍പരരായ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. 1.3 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു പെട്രോള്‍ എന്‍ജിന്‍ പതിപ്പും വാഹനത്തിലുണ്ടായിരുന്നു.

03. മാരുതി സുസൂക്കി ബലെനോ

03. മാരുതി സുസൂക്കി ബലെനോ

മാരുതി എസ്എക്‌സ്4 സെഡാന്‍ അവതരിപ്പിക്കുന്നതിനായി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട വാഹനമാണിത്. എസ്എക്‌സ്4 വിപണിയില്‍ പരാജയപ്പെട്ടു എന്നതാണ് ഇതിലെ ദുരന്തവശം.

മാരുതി ബലെനോ

മാരുതി ബലെനോ

2000ത്തിലാണ് ബലെനോ വിപണിയിലെത്തുന്നത്. ഇന്നും ഇന്ത്യയിലെ റാലി ഡ്രൈവര്‍മാരുടെ പ്രിയപ്പെട്ട കാറാണിത്. തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിരിക്കും എന്നുറപ്പ്! രണ്ടായിരത്തില്‍ വിപണിയിലെത്തിയ ഈ വാഹനം രണ്ടായിരത്തിആറില്‍ പിന്‍വലിഞ്ഞു.

02. ടൊയോട്ട ക്വാളിസ്

02. ടൊയോട്ട ക്വാളിസ്

കുറച്ചുകാലം മുമ്പ് നമ്മുടെ ദീര്‍ഘയാത്രകളെല്ലാം ക്വാളിസ്സിലായിരുന്നു. വലിയ വണ്ടി വിളിക്കാം എന്നതിനു പകരമായി ക്വളിസ് വിളിക്കാം എന്ന് ആളുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിയിരുന്നു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഈ കാര്‍ വലിയ പ്രചാരം നേടി.

ക്വാളിസ്

ക്വാളിസ്

കാബ് ഡ്രൈവര്‍മാരുടെ ഇഷ്ടവാഹനമായിരുന്നു ക്വാളിസ്. ഒരു തകരാറുമില്ലാതെ 4 ലക്ഷം കിലോമീറ്റര്‍ വരെ ഓടുമെന്ന ഉറപ്പു തന്നെയായിരുന്നു വാഹനത്തിന്റെ പ്രധാന സവിശേഷത. 2003 മോഡല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ ഇന്നും മുന്ന് മുതല്‍ 4 ലക്ഷം വരെ വിലയ്ക്ക് വില്‍ക്കുന്നുണ്ട്.

01. ഹ്യൂണ്ടായ് സാന്‍ട്രോ

01. ഹ്യൂണ്ടായ് സാന്‍ട്രോ

ഇന്ത്യന്‍ വിപണിയിലെ ചെറുകാര്‍ സമവാക്യങ്ങളെ മാറ്റിത്തീര്‍ത്ത, വിപ്ലവകാരിയായ കാറാണ് സാന്‍ട്രോ. കഴിഞ്ഞ വര്‍ഷത്തിലാണ് ഈ കാര്‍ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞത്.

സാന്‍ട്രോ

സാന്‍ട്രോ

പുതിയ കാലത്തിന്റെ ഡിസൈന്‍-സാങ്കേതിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് വിപണിയിലെത്തിച്ചാല്‍ ഇനിയും ദീര്‍ഘകാലം നല്ല നിലയില്‍ ഓടാനുള്ള പൊട്ടന്‍ഷ്യലുണ്ട് സാന്‍ട്രോയ്ക്ക്.

Most Read Articles

Malayalam
English summary
5 Cars That We Want to Be in India Again.
Story first published: Saturday, April 25, 2015, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X