ഇന്ത്യയിലെ ഏറ്റവും കുതറയായ കാര്‍ നിറങ്ങള്‍

By Santheep

കാറുകളുടെ നിറത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ധാരാളമൊന്നും പറയേണ്ടതില്ല. നിറം നന്നല്ലെങ്കില്‍ ഏത് സൂപ്പര്‍കാറായാലും നമുക്ക് തിരിഞ്ഞുനോക്കാന്‍ തോന്നില്ല. ഇന്റീരിയറിലായാലും എക്‌സ്റ്റീരിയറിലായാലും കാറിന് (മനസ്സിനും) ചേരുന്ന നിറങ്ങള്‍ ഉണ്ടായിരിക്കണം. തോന്നിയ പോലുള്ള ഉസ്മാന്‍ കളറടിച്ചെത്തുന്ന വണ്ടികളെ നമ്മള്‍ വെറുപ്പോടെയാണ് കാണുക.

ഇവിടെ ഇന്ത്യയില്‍ വില്‍ക്കുന്ന ചില കാറുകളുടെ കൂതറ നിറങ്ങളെക്കുറിച്ചാണ് ചര്‍ച്ച. ഏഴ് നിറങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവയില്‍ ചിലതെല്ലാം നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറമാകാനും മതി. എന്തായാലും ഈ ലേഖകനെ സംബന്ധിട്ട് വെര്‍ത്തു പോയ നിറങ്ങളാണിവ.

ഡാറ്റ്‌സന്‍ ഗോ

ഡാറ്റ്‌സന്‍ ഗോ

'സ്‌കൈ' എന്ന നിറത്തിലുള്ള പെയിന്റടിച്ച് ഡാറ്റ്‌സന്‍ ഗോ വിപണിയിലെത്തുന്നുണ്ട്. ഈ നിറത്തിലുള്ള കാര്‍ തന്നെയാണ് പലപ്പോഴും പരസ്യങ്ങളില്‍ കാണുക. ഇന്ത്യാക്കാര്‍ക്ക് ഇളംനീല ഇഷ്ടമാണെന്ന് ഡാറ്റ്‌സനോട് ആരെങ്കിലും പറഞ്ഞു കാണുമോ എന്തോ? എന്തായാലും ഈ നിറത്തില്‍ ഗോ ഹാച്ച്ബാക്കിനെ നിരത്തില്‍ കാണുന്നതേ വെറുപ്പാണ്!

മഹീന്ദ്ര ബൊലെറോ

മഹീന്ദ്ര ബൊലെറോ

ഈ നിറം കാണുമ്പോള്‍ 'ഇതൊരു നിറമാണോ?' എന്ന് ചോദിക്കാന്‍ തോന്നാറുണ്ട് പലപ്പോഴും. കാറിന്റെ നിലവാരമിടിക്കാന്‍ വരെ ശേഷിയുണ്ട് ഈ അലമ്പ് നിറത്തിന് എന്നാണ് എന്റെ പക്ഷം. 'ടോറിഡോര്‍ റെഡ്' എന്നാണത്രെ ഈ നിറത്തിന് പേര്.

ടാറ്റ നാനോ

ടാറ്റ നാനോ

പേര്‍ഷ്യന്‍ റോസ് എന്ന ഈ നിറത്തില്‍ നാനോയെ കണ്ടാല്‍ ഏതോ ഫാന്‍സി ഐറ്റംസ് വില്‍ക്കുന്ന കടയില്‍ കയറിയ പ്രതീതിയാണ്. സ്ത്രീകളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ നിറം നല്‍കിയിരിക്കുക ടാറ്റ. എന്നാല്‍ സ്ത്രീകള്‍ക്കും ഈ നിറം ഇഷ്ടപ്പെടുമോ എന്നതാണ് സംശയം.

നിസ്സാന്‍ ഇവാലിയ

നിസ്സാന്‍ ഇവാലിയ

ഈ നിറം ഇവാലിയയ്ക്കായി തെരഞ്ഞെടുക്കുമ്പോള്‍ നിസ്സാന്‍ ഡിസൈനര്‍മാര്‍ എന്താണ് മനസ്സില്‍ക്കണ്ടിരിക്കുക എന്ന് ഒരു പിടിയും കിട്ടുന്നില്ല. അക്വാ ഗ്രീന്‍ എന്നാണ് ഈ നിറത്തിനി പേര്.

മഹീന്ദ്ര എക്‌സ്‌യുവി 500

മഹീന്ദ്ര എക്‌സ്‌യുവി 500

നല്ലൊരു വണ്ടിയുണ്ടാക്കി വെച്ചിട്ട് അതിന് പ്രൈമറടിക്കുന്ന നിറം പൂശുന്നത് ശരിയാണോ? എക്‌സ്‌യുവിയുടെ സണ്‍സെറ്റ് ഓറഞ്ച് എന്ന നിറം കണ്ടാല്‍ ഇതാണ് ആര്‍ക്കും തോന്നുക. ചീറ്റപ്പുലിക്ക് കഴുതപ്പുലിയുടെ നിറമടിക്കരുത്!

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

ഈ നിറം സ്വിഫ്റ്റിന് ഒട്ടും ചേരുന്നില്ല എന്നാണ് എന്റെ ഒരിത്. എന്നാല്‍ നിറയെപ്പേര്‍ക്കിത് ഇഷ്ടപ്പെടുന്നുമുണ്ട്. ആല്‍പ് ബ്ലൂ എന്നാകുന്നു പേര്.

ഫോഴ്‌സ് ഗൂര്‍ഖ

ഫോഴ്‌സ് ഗൂര്‍ഖ

ഏതൊ ഒരു പടത്തില്‍, ഒരു തടിയന്‍ ഒരുത്തനെ ഓടിച്ചിട്ട് പിടിച്ചിട്ട് 'ചേട്ടാ ഒരു കോലുമിട്ടായി വാങ്ങിത്തരുമോ?' എന്നു ചോദിക്കുന്ന ഒരു രംഗമുണ്ട്. ഫോഴ്‌സ് ഗൂര്‍ഖയെ ഡ്രാഗണ്‍ ഗ്രീന്‍ നിറത്തില്‍ കാണുമ്പോള്‍ ഈ രംഗമാണ് എനിക്ക് ഓര്‍മ വരുന്നത്.

Most Read Articles

Malayalam
English summary
7 Worst Car Colours In India.
Story first published: Thursday, June 4, 2015, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X