ടാറ്റ കൈറ്റ് ഹാച്ച്ബാക്ക് ടെസ്റ്റ് ചെയ്യുന്നു

By Santheep

ഇൻഡിക ഹാച്ച്ബാക്കിന് പകരമായി ഒരു ഹാച്ച്ബാക്കിനെ വികസിപ്പെച്ചെടുത്തു വരികയാണ് ടാറ്റ. കൈറ്റ് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഈ വാഹനത്തിന്റെ വികസനപരിപാടികൾ അതിന്റെ അവസാനഘട്ടത്തിലാണ്. നേരത്തെ കൈറ്റ് എന്ന പേരിൽ ഒരു കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു ടാറ്റ. പുതിയ വാർത്തകൾ പറയുന്നത്. ഈ വാഹനം ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നതായാണ്.

കൈറ്റ് ഹാച്ച്ബാക്കിന്റെ വിപണിപ്രവേശം എന്ന് നടക്കുമെന്ന് വ്യക്തമായിട്ടില്ല. ഇതേ മോഡലിന്റെ ചുവടുപിടിച്ച് ഒരു ചെറു സെഡാനും വിപണിയിലെത്തിയേക്കും എന്ന് കേൾക്കുന്നുണ്ട്.

A Camouflaged Prototype of Tata Kite Testing

കൈറ്റിന്റെ ടെസ്റ്റ് നടക്കുന്നതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പരക്കുന്നുണ്ട്. ഇന്ത്യയുടെ എഫ്1 ഡ്രൈവർ നരൈൻ കാർത്തികേയനാണ് ഡ്രൈവർ സീറ്റിലുള്ളത്. ഇദ്ദേഹം എൻജിനിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുമെന്നാണ് കരുതുന്നത്. സൂചനകൾ ഒരു സ്പോർടി ഹോട്ട് ഹാച്ചിന്റെ വരവിനെയാണ് കാണിക്കുന്നത്.

നിലിവിൽ വിപണിയിലുള്ള ബോൾട്ട് ഹാച്ച്ബാക്കിന്റെ ഡിസൈൻ സവിശേഷതകൾ പലതും ഈ കാർ സ്വീകരിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ എൻജിനുകളുമായി കൈറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
A Camouflaged Prototype of Tata Kite Testing.
Story first published: Saturday, August 1, 2015, 15:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X