മാരുതിയുടെ ഹൈബ്രിഡ് കാര്‍: അറിയേണ്ടതെല്ലാം!

By Santheep

മാരുതി സുസൂക്കിയുടെ ആദ്യത്തെ ഹൈബ്രിഡ് വാഹനങ്ങള്‍ വിപണി പിടിക്കാന്‍ തയ്യാറെടുക്കുകയാണ്. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെയും സ്വിഫ്റ്റ് ഡിസൈര്‍ സെഡാന്റെയും ഇലക്ട്രിക് ഹൈബ്രിഡ് മോഡലുകളാണ് വിപണി പിടിക്കാന്‍ തയ്യാറാവുന്നത്.

ഹൈബ്രിഡ് കാറുകളിലേക്കുള്ള മാരുതിയുടെ നീക്കം രാജ്യത്തെ കാര്‍വിപണിയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക. പാളിച്ചകളില്ലാത്ത നീക്കങ്ങളാണ് മാരുതിയെ എപ്പോഴും ജനപ്രിയമാക്കി നിറുത്തുന്നത്. ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്ത്യയില്‍ വലിയ സാധ്യതയുണ്ടെന്നു തന്നെയാണ് ഈ നീക്കത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇവിടെ, മാരുതി സുസൂക്കി സ്വിഫ്റ്റ് റെയ്ഞ്ച് എക്‌സ്റ്റന്‍ഡര്‍ ഇലക്ട്രിക് ഹൈബ്രിഡ് മോഡലിനെക്കുറിച്ച് വായിക്കാം.

മാരുതിയുടെ ഹൈബ്രിഡ് കാര്‍: അറിയേണ്ടതെല്ലാം!

സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ മോഡലിന്റെ പ്രോട്ടോടൈപ്പ് ഇതിനകം തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഗ്രീന്‍ മൊബിലിറ്റിയിലാണ് ഈ ഹൈബ്രിഡ് വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

മാരുതിയുടെ ഹൈബ്രിഡ് കാര്‍: അറിയേണ്ടതെല്ലാം!

ആദ്യം വിപണിയിലെത്തുക സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഹൈബ്രിഡ് മോഡലായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. പിന്നീട് സ്വിഫ്റ്റ് ഡിസൈറിന്റെ ഹൈബ്രിഡ് പതിപ്പും എത്തിച്ചേരും. ടൊയോട്ട കാമ്രിയാണ് ഇന്ത്യയില്‍ ഇന്ന് ലഭ്യമായ ഹൈബ്രിഡ് കാര്‍ മോഡല്‍.

മാരുതിയുടെ ഹൈബ്രിഡ് കാര്‍: അറിയേണ്ടതെല്ലാം!

സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ മോഡലില്‍ 658സിസി ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ചേര്‍ത്തിരിക്കുന്നു. 5 കിലോവാട്ടിന്റെ ലിതിയം അയേണ്‍ ബാറ്ററിയില്‍ കാറിനാവശ്യമായ ഊര്‍ജം സംഭരിക്കുന്നു.

മാരുതിയുടെ ഹൈബ്രിഡ് കാര്‍: അറിയേണ്ടതെല്ലാം!

പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് ലിറ്ററിന് 48.2 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഇലക്ട്രിക് മോഡില്‍ 25.5 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കാറിന് സാധിക്കും.

മാരുതിയുടെ ഹൈബ്രിഡ് കാര്‍: അറിയേണ്ടതെല്ലാം!

200 വാട്ടിന്റെ സോക്കറ്റില്‍ കാറിന്റെ ലിതിയം അയേണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാവുന്നതാണ്. വെറും 90 മിനിറ്റ് മാത്രമേ എടുക്കൂ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. കാറിന്റെ ആകെ ഭാരം 1600 കിലോഗ്രാമാണ്.

മാരുതിയുടെ ഹൈബ്രിഡ് കാര്‍: അറിയേണ്ടതെല്ലാം!

മൂന്ന് വ്യത്യസ്ത ഡ്രൈവിങ് മോഡുകളില്‍ സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ ഓടിക്കാവുന്നതാണ്. സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവ.

മാരുതിയുടെ ഹൈബ്രിഡ് കാര്‍: അറിയേണ്ടതെല്ലാം!

സീരീസ് ഹൈബ്രിഡ് മോഡില്‍ പെട്രോള്‍ എന്‍ജിന്‍ ഒരു ജനറേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രിക് മോട്ടോറിനെ ചാര്‍ജ് ചെയ്യുകയാണ് എന്‍ജിന്‍ ചെയ്യുക. പാരലല്‍ ഹൈബ്രിഡ് മോഡില്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് പ്രവര്‍ത്തിക്കും. ആള്‍ ഇലക്ട്രിക് മോഡില്‍ പൂര്‍ണമായും ഇലക്ട്രിക് മോട്ടോറിലാണ് വാഹനം പ്രവര്‍ത്തിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Swift Range Extender.
Story first published: Wednesday, June 24, 2015, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X