ആനന്ദ് മഹീന്ദ്ര 'യുദ്ധസജ്ജമായ' ടിയുവി300 സ്വന്തമാക്കി!

By Santheep

മഹീന്ദ്രയുടെ ടിയുവി300 ചെറു എസ്‌യുവി ഒരു വൻ ഹിറ്റായി മാറ്റിയിരിക്കുകയാണ്. ഈ വാഹനം സെഗ്മെന്റിലെ എതിരാളികൾക്ക് സാരമായ പരിക്കേൽപിച്ചു തുടങ്ങിയിട്ടുണ്ട്. ഡിസൈനിൽ ഒരു പക്കാ എസ്‌യുവിയായി നിൽക്കാൻ സാധിക്കുന്നു എന്നതാണ് ടിയുവി300 മോഡലിന്റെ പ്രത്യേകത. എതിരാളികൾ കുറെയെല്ലാം കോംപ്രമൈസ് ചെയ്ത് ക്രോസ്സോവർ നിലവാരത്തിൽ നിൽക്കുന്നത് ഒരു വലിയ സാധ്യതയായി മഹീന്ദ്ര തിരിച്ചറിയുകയായിരുന്നു.

മഹീന്ദ്ര ടിയുവി300, ഫോഡ് ഇക്കോസ്പോർട് താരതമ്യം

ടിയുവി300 മോഡലിനെക്കുറിച്ച് പുതുതായി വരുന്ന വാർത്ത കൗതുകമുണർത്തുന്നതാണ്. കമ്പനിയുടെ ചെയർമാനായ ആനന്ദ് മഹീന്ദ്ര വൻതോതിൽ കസ്റ്റമൈസ് ചെയ്ത ഒരു ടിയുവി സ്വന്തമാക്കിയതാണ് കാര്യം. ഇദ്ദേഹം ആഗോളപ്രസിദ്ധിയുള്ള ഒരു വാഹനഭ്രാന്തൻ കൂടിയാണ്. ആനന്ദ് മഹീന്ദ്രയുടെ എസ്‌യുവിയെക്കുറിച്ച് താഴെ വായിക്കാം.

ആനന്ദ് മഹീന്ദ്ര 'യുദ്ധസജ്ജമായ' ടിയുവി300 സ്വന്തമാക്കി!

ഈ വാഹനം ആനന്ദ് മഹീന്ദ്രയുടെ സ്വകാര്യം ഉപയോഗത്തിനായാണ് വാങ്ങിയിട്ടുള്ളത്. 1555 എന്ന രജിസ്ട്രേഷൻ നമ്പരും മൂപ്പർ സംഘടിപ്പിച്ചിട്ടുണ്ട്.

മഹീന്ദ്ര എസ്101 ടെസ്റ്റിനിടെ അപകടത്തില്‍ പെട്ടു
ആനന്ദ് മഹീന്ദ്ര 'യുദ്ധസജ്ജമായ' ടിയുവി300 സ്വന്തമാക്കി!

മഹീന്ദ്ര ഈ ബോഡി കിറ്റി വിൽപനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്. ആർമർ ബോഡി കിറ്റ് (Armour Body Kit) എന്നു പറഞ്ഞാൽ ഷോറൂമുകാർക്ക് മനസ്സിലാകും.

സ്‌കോര്‍പിയോ: പതിറ്റാണ്ട് പിന്നിട്ട ആധിപത്യം

ആനന്ദ് മഹീന്ദ്ര 'യുദ്ധസജ്ജമായ' ടിയുവി300 സ്വന്തമാക്കി!

യുദ്ധടാങ്കിനെ ആധാരമാക്കിയാണ് ടിയുവിയെ ഡിസൈൻ ചെയ്തെടുത്തതെന്ന് നമുക്കറിയാം. ഈ ബോഡി കിറ്റ് കൂടു ചേർത്താൽ ഈ യുദ്ധാടാങ്ക് പ്രതീതി കൂടുതൽ അനുഭവപ്പെടും.

2015ല്‍ വിപണി പിടിക്കുന്ന മഹീന്ദ്ര കാറുകള്‍
ആനന്ദ് മഹീന്ദ്ര 'യുദ്ധസജ്ജമായ' ടിയുവി300 സ്വന്തമാക്കി!

മുന്നിലും പിന്നിലും സ്റ്റോൺ ഗാർഡുകൾ, സൈഡ് ക്ലാഡിങ്, ഫ്രണ്ട് ബംപർ എക്സ്റ്റൻഷനുകൾ, വലിപ്പമേരിയ വീൽ ആർച്ചുകൾ, റൂഫിനു മുകളിൽ മാർക്കർ ലാമ്പുകൾ, ഒരു ബോണറ്റ് സ്കൂപ്പ് എന്നിവ ചേർന്നതാണ് ആർമർ കിറ്റ് ചേർത്ത എക്സ്റ്റീരിയർ.

നമ്പര്‍ 1 എസ്‌യുവി ബഹുമതി ബൊലെറോ നേടുന്നത് ഒമ്പതാം തവണ!
ആനന്ദ് മഹീന്ദ്ര 'യുദ്ധസജ്ജമായ' ടിയുവി300 സ്വന്തമാക്കി!

ബോഡിയിൽ പലയിടങ്ങളിലായി ക്രോമിയത്തിന്റെ സാന്നിധ്യം കാണാവുന്നതാണ്. ഗ്രിൽ, ബംപറുകൾ, ഡോർ ഹാൻഡിലുകൾ, ഔട്സൈഡ് മിററുകൾ തുടങ്ങിയ ഇടങ്ങളിൽ ക്രോമിയത്തിന്റെ സാന്നിധ്യമുണ്ട്. പിന്നിൽ സൈക്കിൾ റേക്ക് ഘടിപ്പിക്കാവുന്നതാണ്. റൂഫിൽ ലഗ്ഗേജ് റേക്കും ചേർക്കാം.

മഹീന്ദ്ര ഹാലോ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍
ആനന്ദ് മഹീന്ദ്ര 'യുദ്ധസജ്ജമായ' ടിയുവി300 സ്വന്തമാക്കി!

ഇന്റീരിയറിലും വൻതോതിലുള്ള കസ്റ്റമൈസേഷൻ അനുവദിക്കുന്നുണ്ട് മഹീന്ദ്ര. മുൻ സീറ്റിനു പിന്നിലായി എന്റർടെയ്ൻമെന്റ് സിസ്റ്റവും ചേർക്കാവുന്നതാണ്. ഹെഡ്സ് അപ് ഡിസ്പ്ലേ ആവശ്യമാണെങ്കിലും അതും ഘടിപ്പിച്ചുനൽകും.

പൂഷോയുടെ മുച്ചക്ര സ്‌കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!
ആനന്ദ് മഹീന്ദ്ര 'യുദ്ധസജ്ജമായ' ടിയുവി300 സ്വന്തമാക്കി!

മഹീന്ദ്ര ടിയുവിയുടെ വില 6.98 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. ഏറ്റവും ഉയർന്ന വേരിയന്റിന് 9.20 ലക്ഷം രൂപ വിലവരും. 1.5 ലിറ്റർ ശേഷിയുള്ള ഒരു 3 സിലിണ്ടർ ഡീസൽ എൻജിനാണ് മഹീന്ദ്രയിലുള്ളത്. 84 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സ് എൻജിനോട് ചേർത്തിരിക്കുന്നു. സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർത്ത പതിപ്പും ലഭ്യമാണ്.

ടിയുവി300 എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
കൂടുതൽ

കൂടുതൽ

ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

ഇളയദളപതിയുടെ മിനി കൂപ്പർ എസ്

മഹീന്ദ്രയുടെ ആദ്യ ഇന്റര്‍സിറ്റി ബസ്സ് ടെസ്റ്റ് ചെയ്യുന്നു

Most Read Articles

Malayalam
English summary
Anand Mahindra Bought a Customized Mahindra TUV300.
Story first published: Friday, November 27, 2015, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X