എആർഎഐ ഫോക്സ്‌വാഗനോട് എമിഷൻ ടെസ്റ്റ് ഫലം ചോദിച്ചു

By Santheep

ഫോക്സ്‌വാഗൺ അമേരിക്കയിൽ ചില എമിഷൻ തിരിമറികളൊക്കെ നടത്തിയത് ലോകത്തെല്ലായിടത്തും ബ്രാൻഡിന് ചീത്തപ്പേര് നൽകിയിരിക്കുകയാണ്. ഇന്ത്യയിലും ഈ സംഭവത്തിന്റെ അലകൾ എത്തിക്കഴിഞ്ഞു.

ഇന്ത്യയുടെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ (എആർഎഐ) ഫോക്സ്‌വാഗനോട് എമിഷൻ ടെസ്റ്റ് വിശദാംശങ്ങൾ ചോദിച്ചിരിക്കുകയാണ്.

ഫോക്സ്‌വാഗണുമായി തങ്ങൾ ബന്ധപ്പെട്ടുവെന്നും വിശദാംശങ്ങൾക്കായി കാക്കുകയാണെന്നും എആർഎഐ ഡയറക്ടർ രശ്മി അർധവർശി അറിയിച്ചു.

എആർഎഐ

അമേരിക്കയിൽ നടത്തിയതു പോലെയുള്ള തട്ടിപ്പുകൾ ഇന്ത്യയിൽ ഫോക്സ്‌വാഗൺ നടത്തിയിട്ടുണ്ടോ എന്നറിയാനാണ് ഫോക്സ്‌വാഗനോട് കാര്യങ്ങൾ ചോദിച്ചതിനു ശേഷം കാത്തിരിക്കുന്നതെന്ന് എആർഎഐ പറയുന്നു.

മലിനീകരണം നിയന്ത്രിക്കുന്നതിനായി എൻജിനുമായി ചേർന്ന് പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ കൃത്രിമം കാണിക്കുകയാണ് ഫോക്സ്‌വാഗൺ ചെയ്തത്. നിരത്തിലിറങ്ങുമ്പോൾ മലിനീകരണം നിയന്ത്രിക്കേണ്ടുന്ന സോഫ്റ്റ്‌വെയർ പ്രവർത്തിക്കാതിരിക്കുന്ന കാര്യം യുഎസ് എൻവിയോൺമെന്റൽ പ്രോട്ടക്ഷൻ ഏജൻസി കണ്ടെത്തുകയായിരുന്നു. എന്നാൽ, കാർ ടെസ്റ്റ് ചെയ്യാനെടുക്കുമ്പോൾ 'ഡിഫീറ്റ് ഡിവൈസ്' അത് തിരിച്ചറിയുകയും കൃത്യമായി പണിയെടുക്കുകയും ചെയ്യുന്നു! അതായത് ടെസ്റ്റ് റിസൾട്ട് അനുകൂലമായിരിക്കും എന്നർഥം.

Most Read Articles

Malayalam
കൂടുതല്‍... #arai #volkswagen
English summary
ARAI Asks Volkswagen For Emission Test Details In India.
Story first published: Monday, September 28, 2015, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X