ഓഡി എ3 സെഡാന് ഒരു പുതിയ വേരിയന്റ്

By Santheep

ഇന്ത്യൻ വിപണിയിൽ ഓഡി എ3 സെഡാന് ഒരു പുതിയ വേരിയന്റു കൂടി എത്തി. കൂടുതൽ കരുത്തേറിയ ഒരു പെട്രോൾ എൻജിൻ വേരിയന്റാണിത്. കൂടുതൽ ഫീച്ചറുകൾ ചേർത്താണ് ഈ പതിപ്പ് വിപണി പിടിക്കുന്നത്.

എ3 40 ടിഎഫ്എസ്ഐ എന്നാണ് ഈ വേരിയന്റിനു പേര്. ഷോറൂം വില 25,50,000 രൂപ വരും.

പെട്രോൾ കാറുകൾ അന്വേഷിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ സ്വഭാവം കൃത്യമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വേരിയന്റ് വിപമിയിലെത്തിക്കാൻ ഓഡി തീരുമാനിച്ചിട്ടുള്ളത്. കരുത്തും ഇന്ധനക്ഷമതയും ഒരേപോലെ നിർണായകമാണ് പെട്രോൾ എൻജിനുകളുടെ കാര്യത്തിൽ.

ഓഡി എ3 40 ടിഎഫ്എസ്ഐ

പുതിയ എ3 40 ടിഎഫ്എസ്ഐ മോഡലിന്റെ പെട്രോൾ എൻജിൻ ഈ സമവാക്യം കൃത്യമായി പാലിക്കുന്നുണ്ട്. എൻജിൻ സവിശേഷതകൾ താഴെ വായിക്കാം.

  • എൻജിൻ: 1.8 ലിറ്റർ, ടർബോ
  • കുതിരശക്തി: 180
  • ടോർക്ക്: 250 എൻഎം
  • ഗിയർബോക്സ്: എസ് ട്രോണിക്, ഡ്യുവൽ ക്ലച്ച്
  • ഇന്ധനക്ഷമത: ലിറ്ററിന് 16.6 കിലോമീറ്റർ


സൺ സെൻസറോടു കൂടിയ ഓട്ടോമാറ്റിക് ടൂ സോൺ ഏസി, പിന്നിൽ ഏസി വെന്റുകൾ, റഫ് റൈഡ് സസ്പെൻഷൻ, ക്രൂയിസ് കൺട്രോൾ, ഓട്ടോ റിലീസ് ഫങ്ഷൻ, ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ സന്നാഹങ്ങൾ വാഹനത്തിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi A3 40 TFSI Petrol Variant Launched In India.
Story first published: Friday, September 4, 2015, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X