ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യയിലെത്തി

By Santheep

ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഓഡിയില്‍നിന്നും രാജ്യത്തെത്തുന്ന ആദ്യത്തെ പെര്‍ഫോമന്‍സ് സ്‌റ്റേഷന്‍ വാഗനാണിത്.

ഇന്ത്യയിലെ പ്രീമിയം കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള ഓഡിയുടെ ശ്രമങ്ങള്‍ക്ക് ആര്‍എസ്6 അവാന്റിന്റെ വിപണിപ്രവേശം സഹായകമാകുമെന്നാണ് പ്രതീക്ഷ. ലോഞ്ച് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം വാഹനത്തെ കൂടുതലറിയാം താഴെ.

ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യയിലെത്തി

നിലവില്‍ ഓഡിയുടെ എതിരാളികളൊന്നും പ്രകടനശേഷി കൂടിയ ആഡംബര സ്റ്റേഷന്‍ വാഗണ്‍ വിപണിയിലെത്തിച്ചിട്ടില്ല. പുതിയൊരു സെഗ്മെന്റിന്റെ സ്ഥാപനമാണ് ആര്‍എസ്6 അവാന്റിന്റെ കടന്നുവരവ് വഴി സംഭവിച്ചിരിക്കുന്നത് എന്നു സാരം.

ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യയിലെത്തി

ഇന്ത്യന്‍ വിപണിയില്‍, ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1.35 കോടി രൂപയാണ് ഓഡി ആര്‍എസ്6 അവാന്റിന് വില.

ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യയിലെത്തി

4.0 ലിറ്റര്‍ ശേഷിയുള്ള ഒരു ഇരട്ട ടര്‍ബോ ചേര്‍ത്ത എന്‍ജിനാണ് ഓഡി ആര്‍എസ്6 അവാന്റിലുള്ളത്. കുതിരശക്തി: 552. എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന ടോര്‍ക്ക് 700 എന്‍എം ആണ്. എന്‍ജിനോടൊപ്പം 8 സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിട്ടുള്ളത്.

ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യയിലെത്തി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4 സെക്കന്‍ഡ് നേരമാണ് ഓഡി ആര്‍എസ്6 അവാന്റ് എടുക്കുക. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ഇത് വര്‍ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. മണിക്കൂറില്‍ 280 കിലോമീറ്റര്‍, 305 കിലോമീറ്റര്‍ എന്നീ വേഗതകളില്‍ ട്യൂണ്‍ ചെയ്ത പതിപ്പുകള്‍ക്കായി പ്രത്യേകം ഓര്‍ഡര്‍ നല്‍കണം.

ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യയിലെത്തി

ഓഡിയുടെ മാട്രിക്‌സ് എല്‍ഇഡി ലൈറ്റിങ് സിസ്റ്റമാണ് വാഹനത്തോടു ചേര്‍ത്തിട്ടുള്ളത്. 20 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു ആര്‍എസ്6 അവാന്റില്‍. കറുത്ത തുകല്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു സീറ്റുകള്‍. ബോസ് സറൗണ്ട് ഓഡിയോ സിസ്റ്റവും വാഹനത്തിലുണ്ട്.

ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യയിലെത്തി

4 സോണ്‍ എയര്‍ കണ്ടീഷനിങ്, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സന്നാഹങ്ങളും ആര്‍എസ്6 അവാന്റിലുണ്ട്. എബിഎസ്, ഇബിഡി, ഇഎസ്പി എന്നു തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ കാണാം.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi #new launches
English summary
Audi RS6 Avant Launched in India.
Story first published: Thursday, June 4, 2015, 14:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X