പുതിയ ഓഡി ആര്‍എസ്7 ലോഞ്ച് ചെയ്തു

ഓഡി ആര്‍എസ്7 മോഡലിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. വിദേശവിപണികളില്‍ ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തോളം പിന്നിട്ടാണ് ഈ വാഹനം ഇന്ത്യയിലെത്തുന്നത്.

മമ്മൂക്കയും ഓഡി എ7 സ്പോര്‍ട്ബാക്കും

കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍.

പുതിയ ഓഡി ആര്‍എസ്7 ലോഞ്ച് ചെയ്തു

ചില സൗന്ദര്യപരമായ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുള്ളതായി കാണാം. ഫ്രണ്ട് ബംപറിന്റെ ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്തിയിരിക്കുന്നു. എല്‍ഇഡി ലൈറ്റിങ് സാങ്കേതികതയിലാണ് ഹെഡ്‌ലൈറ്റുകള്‍ വരുന്നത്.

പുതിയ ഓഡി ആര്‍എസ്7 ലോഞ്ച് ചെയ്തു

ആവശ്യക്കാര്‍ക്ക് ഓഡിയുടെ മാട്രിക്‌സ് എല്‍ഇഡി സാങ്കേതികതയിലുള്ള ഹെഡ്‌ലാമ്പിലേക്ക് മാറാവുന്നതാണ്. നിലവില്‍ ഓഡി എ8ന്റെ പുതുക്കിയ മോഡലില്‍ ഈ ഹെഡ്‌ലാമ്പുണ്ട്. ആര്‍എസ്7നില്‍ ഇതാദ്യമായാണ് മാട്രിക്‌സ് ഹെഡ്‌ലാമ്പ് ചേര്‍ക്കുന്നത്.

പുതിയ ഓഡി ആര്‍എസ്7 ലോഞ്ച് ചെയ്തു

പുതിയ ചില വര്‍ണപദ്ധതികളും ആര്‍എസ്7നില്‍ ചേര്‍ത്തിട്ടുണ്ട് ഓഡി. സെപാങ് ബ്ലൂ, ഫ്‌ലോറെറ്റ് സില്‍വര്‍, ഗ്ലാസിയര്‍ വൈറ്റ്, മിഥോസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ വാഹനം വരുന്നത്.

പുതിയ ഓഡി ആര്‍എസ്7 ലോഞ്ച് ചെയ്തു

വാഹനത്തിനകത്തും ചില ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മള്‍ടിമീഡിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

പുതിയ ഓഡി ആര്‍എസ്7 ലോഞ്ച് ചെയ്തു

4.0 ലിറ്റര്‍ ശേഷിയുള്ള ഒരു വി8 എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 560 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 700 എന്‍എം ചക്രവീര്യം. ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു.

പുതിയ ഓഡി ആര്‍എസ്7 ലോഞ്ച് ചെയ്തു

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ 3.9 സെക്കന്‍ഡ് നേരമെടുക്കുന്നു. പരമാവധി വേഗത മൂന്നു തരത്തില്‍ ക്രമീകരിക്കാനുള്ള സൗകര്യമുണ്ട്. മണിരക്കൂറില്‍ 250 കിലോമീറ്റര്‍, 280 കിലോമീറ്റര്‍, 305 കിലോമീറ്റര്‍ എന്നീ വേഗതകളില്‍ കാര്‍ ലഭ്യമാണ്.

പുതിയ ഓഡി ആര്‍എസ്7 ലോഞ്ച് ചെയ്തു

മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1.4 കോടി രൂപയാണ് ഓഡി ആര്‍എസ്7 മോഡലിന് വില. അടുത്ത നാലു മാസത്തിനുള്ളില്‍ നാല് ലോഞ്ചുകള്‍ കൂടി സെഭവിക്കുമെന്ന് ചടങ്ങില്‍ വെച്ച് പ്രഖ്യാപനമുണ്ടായി. 2015ല്‍ മാത്രം പുതിയ 10 മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi #new launches #auto news
English summary
Audi RS7 Facelift Launched In India.
Story first published: Monday, May 11, 2015, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X