ന്യൂ ജനറേഷന്‍ ഓടി ടിടി ഇന്ത്യയിലെത്തി

By Santheep

ഓഡി ടിടിയുടെ പുതുതലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഉഈ മൂന്നാം തലമുറ പതിപ്പ് ഫോക്‌സ്‌വാഗണ്‍ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. 2014 ജനീവ മോട്ടോര്‍ ഷോയില്‍ ആദ്യമായി അവതരിപ്പിക്കപെട്ട ഈ പതിപ്പ് ഇതിനകം തന്നെ യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

വിഖ്യാതമായ എംക്യുബി മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം വാഹനത്തിന്റെ ഭാരം 50 കിലോയോളം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്.

ഓഡി

മെഴ്‌സിഡിസ് ബെന്‍സ് എസ്എല്‍കെ, ബിഎംഡബ്ല്യു സെഡ്4, പോഷെ ബോക്‌സ്റ്റര്‍ എന്നീ മോഡലുകളോടാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ ഏല്‍ക്കുന്നത്.

കമ്പനിയുടെ മാട്രിക്‌സ് ഹെഡ്‌ലാമ്പ് അടക്കമുള്ള സന്നാഹങ്ങളോടെയാണ് ഓഡി ടിടി മോഡല്‍ വിപണി പിടിക്കുന്നത്. നിലവില്‍ ഓഡി എ8ല്‍ മാത്രമാണ് ഈ എല്‍ഇഡി ലൈറ്റിങ് സംവിധാനം ചേര്‍ത്ത് ലഭിക്കുന്നത്.

2.0 ലിറ്റര്‍ ശേഷിയുള്ള ടിഎഫ്എസ്‌ഐ എന്‍ജിനാണ് വാഹനത്തിലുള്ളത്. 230 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 370 എന്‍എം ചക്രവീര്യം (ടോര്‍ക്ക്) പുറത്തെടുക്കും ഓഡി ടിടി ഡീസല്‍ എന്‍ജിന്‍.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
ഓഡി ടിടിയുടെ പുതുതലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഉഈ മൂന്നാം തലമുറ പതിപ്പ് ഫോക്‌സ്‌വാഗണ്‍ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. 2014 ജനീവ മോട്ടോര്‍ ഷോയില്‍ ആദ്യമായി അവതരിപ്പിക്കപെട്ട ഈ പതിപ്പ് ഇതിനകം തന്നെ യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X