എന്തുകൊണ്ട് ഗുജറാത്തിന് തമിഴ്‌നാടിനെ തോല്‍പിക്കാനാവില്ല?

By Santheep

വാഹനമേഖലയില്‍ ദക്ഷിണേഷ്യയിലെ ഡിട്രോയ്റ്റ് എന്നാണ് ചെന്നൈ അറിയപ്പെടുന്നത്. മേഖലയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വ്യവസായ കേന്ദ്രമാണ് ചെന്നൈ. തുറമുഖത്തിന്റെ സാന്നിധ്യവും രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ്സ് അനുകൂല അന്തരീക്ഷവും വികസിച്ച അടിസ്ഥാനസൗകര്യവുമെല്ലാം ഈ വളര്‍ച്ചയ്ക്ക് കാരണമാണ്.

ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ഹബ് എന്ന വിശേഷണം നേടിയെടുക്കാന്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ഇടക്കാലത്ത് ശ്രമിക്കുകയുണ്ടായി. സൗജന്യമായി ഭൂമി വാഗ്ദാനം ചെയ്തും മറ്റും ഗുജറാത്ത് നടത്തിയ ശ്രമങ്ങള്‍ പക്ഷേ, വിജയം കാണുകയുണ്ടായില്ല. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഗുജറാത്ത് ഇപ്പോഴും പിന്നിലാണ് എന്നതും വിദഗ്ധത്തൊഴിലാളികളെ കിട്ടാനുള്ള പ്രയാസവുമെല്ലാം കമ്പനികളെ പിന്നാക്കം വലിക്കുകയാണ്. ചെന്നൈയില്‍ ഇന്ന് സ്ഥിതി ചെയ്യുന്ന ഓട്ടോമൊബൈല്‍ വ്യവസായസ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

അശോക് ലെയ്‌ലാന്‍ഡ്

അശോക് ലെയ്‌ലാന്‍ഡ്

ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ കമ്പനികളില്‍ പ്രധാനിയാണ് അശോക് ലെയ്‌ലാന്‍ഡ്. ആറ് നിര്‍മാണസ്ഥാപനങ്ങളാണ് ഇന്ത്യയില്‍ ഈ കമ്പനിക്കുള്ളത്. ഇവയില്‍ മൂന്നും ചെന്നൈയില്‍ സ്ഥിതി ചെയ്യുന്നു. ഡബിള്‍ ഡക്കര്‍ ബസ്സുകള്‍, സാധാരണ ബസ്സുകള്‍, ട്രക്കുകള്‍, ഡീസല്‍ എന്‍ജിനുകള്‍ തുടങ്ങിയവയുടെ നിര്‍മാണമാണ് ഇവിടങ്ങളില്‍ നടക്കുന്നത്.

നിസ്സാന്‍-അശോക് ലെയ്‌ലാന്‍ഡ്

നിസ്സാന്‍-അശോക് ലെയ്‌ലാന്‍ഡ്

ഇതൊരു സഖ്യമാണ്. ഈ സഖ്യത്തിനു കീഴില്‍ ചെറു വാണിജ്യവാഹനങ്ങള്‍ നിര്‍മിക്കപ്പെടുന്നു. ദോസ്ത് എന്ന പേരില്‍ ഒരു ഡീസല്‍ മിനി ട്രക്ക് വിപണിയിലുണ്ട്. ഇനിയും വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഇരുവര്‍ക്കും പദ്ധതിയുണ്ട്.

ബിഎംഡബ്ല്യു

ബിഎംഡബ്ല്യു

ബിഎംഡബ്ല്യുവിന്റെ സന്നാഹപ്പെട്ട ഒരു പ്ലാന്റ് ചെന്നൈയില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ 3 സീരീസ്, 5 സീരീസ്, 7 സീരീസ്, എക്‌സ്1, എക്‌സ്3 എന്നിവയും മിനി ബ്രാന്‍ഡിലുള്ള വാഹനങ്ങളും നിര്‍മിക്കപ്പെടുന്നു.

ഡൈംലര്‍

ഡൈംലര്‍

ചെന്നൈയിലെ ഒറഗഡത്താണ് ഡൈംലര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ 36,000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഈ പ്ലാന്റിന് ശേഷിയുണ്ട്. ഭാരത്‌ബെന്‍സ് ബ്രാന്‍ഡിലുള്ള വാഹനങ്ങളും ഇവിടെ നിര്‍മിക്കപ്പെടുന്നു.

ഫോഡ്

ഫോഡ്

അമേരിക്കന്‍ കാര്‍നിര്‍മാതാവായ ഫോഡിന്റെ പ്ലാന്റും ചൈന്നൈയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള മറൈമലൈനഗറിലാണ് പ്ലാന്റുള്ളത്. വര്‍ഷത്തില്‍ രണ്ട് ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ കഴിയും ഈ പ്ലാന്റില്‍.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്

തിരുവള്ളൂരിലാണ് എച്ച്എം പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അംബാസ്സഡര്‍ കാറിന്റെ നിര്‍മാണം നിറുത്തിയെങ്കിലും മിത്സുബിഷിയുടെ വാഹനങ്ങള്‍ ഇവിടെ അസംബ്ള്‍ ചെയ്യുന്നുണ്ട്.

ഹ്യൂണ്ടായ്

ഹ്യൂണ്ടായ്

ശ്രീപെരുമ്പുദൂരിലെ ഇറുങ്ങാട്ടുകൊട്ടൈ എന്ന സ്ഥലത്താണ് ഹ്യൂണ്ടായിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ആറ് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. ഇവിടെ ഹ്യൂണ്ടായിയുടെ ഒട്ടുമിക്ക വാഹനങ്ങളും നിര്‍മിക്കുന്നു.

മിത്സുബിഷി

മിത്സുബിഷി

ചെന്നൈയില്‍ ഇവര്‍ക്ക് നിലവില്‍ സ്വന്തം പ്ലാന്റില്ല. തിരുവള്ളൂരില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്ലാന്റില്‍ തങ്ങളുടെ വാഹനങ്ങള്‍ നിര്‍മിക്കുന്നു ഇവര്‍. സ്വന്തം പ്ലാന്റ് നിര്‍മിക്കാന്‍ എന്നെങ്കിലും അവസരം വരികയാണെങ്കില്‍ അത് ചെന്നൈയില്‍ തന്നെയാകാനേ വഴിയുള്ളൂ.

നിസ്സാന്‍

നിസ്സാന്‍

ഒറഗഡത്താണ് നിസ്സാന്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്റില്‍ നിന്ന് മൈക്രയും സണ്ണിയുമെല്ലാം പുറത്തിറങ്ങുന്നു. കയറ്റുമതിയാണ് നിസ്സാന്റെ ഏറ്റവും വലിയ ബിസിനസ്സ്. നിസ്സാനും റിനോയും സഖ്യത്തിലേര്‍പെട്ട് നിര്‍മിച്ച പ്ലാന്റാണിത്.

റിനോ

റിനോ

നിസ്സാന്‍-റിനോ സഖ്യത്തിലുള്ള ഒറഗഡം പ്ലാന്റില്‍ നിന്ന് പള്‍സ്, സ്‌കാല, ഫ്‌ലുവന്‍സ്, ഡസ്റ്റര്‍, കോലിയോസ് എന്നീ വാഹനങ്ങള്‍ നിരത്തിലെത്തുന്നു.

റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ്

എയ്ഷര്‍ മോട്ടോഴ്‌സിന്റെ കീഴിലാണ് ബ്രിട്ടീഷ് വേരുകളുള്ള റോയല്‍ എന്‍ഫീല്‍ഡ് പ്രവര്‍ത്തിക്കുന്നത്. ചെന്നൈയിലെ തിരുവൊട്ടിയൂരിലാണിത് സ്ഥിതി ചെയ്യുന്നത്.

TAFE ട്രാക്ടറുകള്‍

TAFE ട്രാക്ടറുകള്‍

ട്രാക്ടറുകളാണ് ഈ കമ്പനിയുടെ പ്രധാന ബിസിനസ്സ്. ചെന്നൈയില്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നു.

യമഹ

യമഹ

ചെന്നൈയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ് യമഹ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യമഹ പ്ലാന്റായിരിക്കും ഇത്.

റൈറ്റ്ബസ്സ്

റൈറ്റ്ബസ്സ്

പ്രമുഖ ബസ്സ് നിര്‍മാണ കമ്പനിയായ റൈറ്റ്ബസ്സ് ചെന്നൈയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.

അപ്പോളോ ടയേഴ്‌സ്

അപ്പോളോ ടയേഴ്‌സ്

പ്രമുഖ ടയര്‍നിര്‍മാതാക്കളായ അപ്പോളോ ഒറഗഡത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 2100 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.

ബ്രിഡ്ജ്‌സ്റ്റോണ്‍

ബ്രിഡ്ജ്‌സ്റ്റോണ്‍

ഒറഗഡത്തു തന്നെയാണ് ഈ ടയര്‍നിര്‍മാതാവും പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

ഡണ്‍ലപ്

ഡണ്‍ലപ്

തൊഴില്‍തര്‍ക്കം മൂലം ഡണ്‍ലപ്പിന്റെ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. ഏറ്റവുമധികം തൊഴില്‍ചൂഷണം നടക്കുന്ന മേഖലയായി ഓട്ടോമൊബൈല്‍ മേഖല മാറിയിട്ടുണ്ട്.

മിഷെലിന്‍

മിഷെലിന്‍

ശ്രീപെരുമ്പദൂരിലാണ് മിഷെലിന്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 1000 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ നടത്തിയിട്ടുള്ളത്.

എംആര്‍എഫ്

എംആര്‍എഫ്

തിരുവൊട്ടിയൂരിലാണ് എംആര്‍എഫ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 1400 കോടിയുടെ നിക്ഷേപം ഇവിടെ നടത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #auto facts #auto news
English summary
Automotive industry in Chennai.
Story first published: Saturday, June 13, 2015, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X