'അപകടം കുറയ്ക്കാന്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് നിര്‍ബന്ധമാക്കണം'

By Santheep

ആസ്‌ത്രേലിയയില്‍ കാറുകളുടെ ക്രാഷ് ടെസ്റ്റുകളും മറ്റും നടത്തുന്ന ഏജന്‍സിയായ എഎന്‍സിഎപി (ആസ്‌ത്രേലിയന്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ഒരു പഠനം കാറുകളില്‍ സ്വയം ബ്രേക്കിടുന്ന സംവിധാനങ്ങള്‍ ഏര്‍പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.

എഇബി അഥവാ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് എന്നറിയപ്പെടുന്ന ഈ സുരക്ഷാ സംവിധാനം ഘടിപ്പിച്ച കാറുകള്‍ മറ്റ് കാറുകളുടെ പിന്നില്‍ ചെന്നിടിക്കുന്നത് വലിയ അളവോളം തടയുമെന്നാണ് പഠനം പറയുന്നത്. എഇബിയെക്കുറിച്ചും എഎന്‍സിഎപിയുടെ പഠനത്തെക്കുറിച്ചും കൂടുതലറിയാം താഴെ.

'അപകടം കുറയ്ക്കാന്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് നിര്‍ബന്ധമാക്കണം'

ആസ്‌ത്രേലിയന്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം പറയുന്നത് എല്ലാ കാറുകളിലും ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ്. ഈ സംവിധാനം കൂട്ടിയിടികള്‍ 38 ശതമാനം കണ്ട് കുറയ്ക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

'അപകടം കുറയ്ക്കാന്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് നിര്‍ബന്ധമാക്കണം'

ആസ്‌ത്രേലിയയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമായാണ് പഠനം നടന്നത്. ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം ഘടിപ്പിച്ച വാഹങ്ങളും അവയില്ലാത്ത വാഹനങ്ങളും തമ്മിലുള്ള താരതമ്യ പഠനമാണ് പ്രധാനമായും നടന്നത്. നിരവധി വിദേശ കാര്‍നിര്‍മാതാക്കള്‍ എഇബി സംവിധാനം തങ്ങളുടെ എല്ലാ കാറുകളിലും ഘടിപ്പിക്കുന്നുണ്ട്.

'അപകടം കുറയ്ക്കാന്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് നിര്‍ബന്ധമാക്കണം'

ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം പ്രവര്‍ത്തിക്കുക, വാഹനം 50 കിലോമീറ്റര്‍ വേഗതയ്ക്കുള്ളിലാണെങ്കില്‍ മാത്രമാണ്. കൂടിയ വേഗതയില്‍ ഈ സംവിധാനം പ്രായോഗികമാക്കാന്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. ഇവ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

'അപകടം കുറയ്ക്കാന്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് നിര്‍ബന്ധമാക്കണം'

റഡാറുകളും ഓപ്റ്റിക്കല്‍ സെന്‍സറുകളുമെല്ലാം ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മറ്റ് വാഹനങ്ങളെയും വഴിയാത്രക്കാരെയും തിരിച്ചറിയാന്‍ ഇവ സഹായിക്കുന്നു. ഒരു നിശ്ചിത പരിധി കഴിഞ്ഞിട്ടും ഡ്രൈവര്‍ പ്രതികരിക്കുന്നില്ലായെന്നു കണ്ടാല്‍ ഈ സംവിധാനം ഇടപെടും. സ്വയം ബ്രേക്ക് ചെയ്യും.

'അപകടം കുറയ്ക്കാന്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് നിര്‍ബന്ധമാക്കണം'

കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുമ്പോളുണ്ടാകുന്ന കൂട്ടിയിടി അപകടങ്ങളെ വലിയ തോതില്‍ കുറയ്ക്കുന്നു എന്നാണ് പഠനം പറയുന്നത്. നിലവില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് നേരത്തെ പറഞ്ഞുവല്ലോ?

Most Read Articles

Malayalam
കൂടുതല്‍... #technology #autonomous car
English summary
Autonomous Emergency Braking To Cut Collisions By 38 Percent.
Story first published: Monday, May 18, 2015, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X