ഭീകരാക്രമണം ചെറുക്കാന്‍ ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍

By Santheep

ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് പ്രതിരോധ വാഹനമായ മഹീന്ദ്ര മാര്‍ക്‌സ്മാന്‍ ബങ്കളുരു പൊലീസ് സ്വന്തമാക്കി. നഗരത്തിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനാണ് ഈ വാഹനം വാങ്ങിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍

ഇന്ത്യയുടെ ആദ്യത്തെ കാപ്‌സൂള്‍ ബേസ്ഡ് ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനമാണിത്. ഇന്ത്യയുടെ പ്രതിരോധ, പാരാമിലിട്ടറി സേനകള്‍ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാന്‍ സന്നാഹപ്പെട്ടതാണ് ഈ കാര്‍.

ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍

മുംബൈ പൊലീസിന്റെ ഫോഴ്‌സ് വണ്‍ സേനാവിഭാഗമാണ് മഹീന്ദ്ര മാര്ഡക്‌സ്മാന്‍ സ്വന്തമാക്കുന്ന ആദ്യത്തെ കൂട്ടര്‍. ഇവരിത് 2009ല്‍ തന്നെ വാങ്ങിയിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ഭീകരാക്രമണ സാധ്യതയുള്ള നഗരങ്ങളിലൊന്നാണിത്. ബങ്കളുരു താരതമ്യേന ശാന്തമാണെങ്കിലും ഇടയ്‌ക്കെല്ലാം പ്രശ്‌നങ്ങള്‍ സംഭവിക്കാറുണ്ട്.

ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍

വെടിയുണ്ടകളെ വലിയൊരു പരിധിവരെ തടുത്തു നിര്‍ത്താന്‍ ഈ വാഹനത്തിനാകും. വാഹനത്തിനടിയില്‍ ഗ്രനേഡുകള്‍ തുടങ്ങിയ സ്‌ഫോടകവസ്തുക്കളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കവചങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.

ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍

വാഹനങ്ങളുടെ എല്ലാ ജോയിന്റുകളിലും പ്രത്യേകമായി കവചം നല്‍കി സംരക്ഷിച്ചിട്ടുണ്ട്. വാഹനത്തില്‍ ഒരു മെഷീന്‍ ഗണ്‍ സ്ഥാപിച്ചിരിക്കുന്നു. വാഹനത്തിനകത്തു നിന്ന് വെടിവെക്കാന്‍ ഏഴ് സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്.

ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍

ഗുണനിലവാരമേറിയ റിയര്‍വ്യൂ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് മഹീന്ദ്ര മാര്‍ക്‌സ്മാനില്‍. ഡ്രൈവര്‍ക്കും സഹയാത്രികനും ഈ കാഴ്ചകള്‍ കാണാന്‍ വ്യക്തതയേറിയ ടിവി സ്‌ക്രീനുകള്‍ അകത്ത് സ്ഥാപിച്ചിരിക്കുന്നു.

ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍

2.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് മഹീന്ദ്ര മാര്‍ക്‌സ്മാനിലുള്ളത്. മൂന്നാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന എന്‍ജിനാണിത്. 105 കുതിരശക്തിയും 228 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ മഹീന്ദ്ര മാര്‍ക്‌സ്മാന് സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto facts #mahindra
English summary
Bangalore Police Gets Mahindra Marksman.
Story first published: Friday, May 29, 2015, 14:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X