ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ ആര്‍ട്ട് കാര്‍ കണ്ടിട്ടുണ്ടോ?

By Santheep

രാജാക്കന്മാരുടെ കലയാണ് ചിത്രകല. രാജാക്കന്മാര്‍ക്കൊപ്പമായിരുന്നു ഈ കലയുടെ വാസം എക്കാലത്തും. ചിത്രകല രാജാക്കന്മാരുടേതാണെങ്കില്‍ ആര്‍ട്ട് കാറുകളുടെ കല ചക്രവര്‍ത്തിമാരുടേതാണെന്ന് പറയേണ്ടിവരും. ബിഎംഡബ്ല്യു കാറുകള്‍ ഇത്തരത്തില്‍ ആര്‍ട്ട് കാര്‍ കലാകാരന്മാരുടെ പക്കലെത്താന്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷമായി. ഈ വിശേഷാവസരം ആഘോഷിക്കുകയാണ് ബിമ്മര്‍.

തങ്ങളുടെ ആദ്യത്തെ ആര്‍ട്ട് കാറിന്റെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയാണ് ബിഎംഡബ്ല്യു ചെയ്തത്. ഇതോടൊപ്പം ചില പുതിയ ബിഎംഡബ്ല്യു ആര്‍ട്ട് കാറുകളും പ്രദര്‍ശിപ്പിക്കപെട്ടു. ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ ആര്‍ട്ട് കാര്‍ കണ്ടിട്ടുണ്ടോ?

ഇതാണ് ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ ആര്‍ട്ട് കാര്‍. ലെ മാന്‍സ് 24 അവര്‍ റേസിനു വേണ്ടി തയ്യാറാക്കിയ 3.0 സിഎസ്എല്‍ മോഡലിനെയാണ് ബിമ്മര്‍ ആര്‍ട്ട് കാറാക്കി മാറ്റിയത്.

ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ ആര്‍ട്ട് കാര്‍ കണ്ടിട്ടുണ്ടോ?

അലക്‌സാണ്ടര്‍ കാല്‍ഡര്‍ എന്ന നേര്‍ത്ത് അമേരിക്കന്‍ കലാകാരനാണ് ഈ ആര്‍ട്ട് കാര്‍ സൃഷ്ടിച്ചെടുത്തത്.

ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ ആര്‍ട്ട് കാര്‍ കണ്ടിട്ടുണ്ടോ?

സഞ്ചരിക്കുന്ന ശില്‍പങ്ങളാണ് തങ്ങളുടെ കാറുകളെന്ന് ബിഎംഡബ്ല്യു പറയുന്നു. ഹോങ്കോങ്ങിലും ഷാഹങ്ഹായിയിലും ന്യൂ യോര്‍ക്കിലുമെല്ലാം ബിഎംഡബ്ല്യു ആര്‍ട്ട് കാറുകള്‍ പ്രദര്‍ശിപ്പിക്കപ്പെടും.

ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ ആര്‍ട്ട് കാര്‍ കണ്ടിട്ടുണ്ടോ?

അലക്‌സാണ്ടര്‍ കാല്‍ഡര്‍, ഫ്രാങ്ക് സ്റ്റെല്ല, റോയ് ലിച്ച്‌സ്‌റ്റെന്‍സ്‌റ്റൈന്‍, ആന്‍ഡി വോര്‍ഹോള്‍ എന്നിവര്‍ സൃഷ്ടിച്ച ആര്‍ട് കാറുകളാണ് പ്രദര്‍ശിപ്പിക്കുക.

ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ ആര്‍ട്ട് കാര്‍ കണ്ടിട്ടുണ്ടോ?

ഇന്ത്യയില്‍ ഈ കല അത്രകണ്ട് വളര്‍ന്നു വന്നിട്ടില്ല ഇപ്പോള്‍. ചെലവേറിയ കലയാണിത്. ബിനാലെ പോലുള്ള സാമ്പത്തികശേഷി കൂടിയവരുടെ കലാസമ്മേളനങ്ങളിലും മറ്റുമാണ് ആര്‍ട് കാറുകള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്ത് ഭാവിയില്‍ ക്രയശേഷിയുള്ളവര്‍ കൂടുന്നതോടെ ഈ കലയും വളരും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Art Cars Celebrate 40 Years With Their Rolling Sculptures.
Story first published: Wednesday, May 27, 2015, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X