ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍ കാര്‍ ഇന്ത്യയിലെത്തി

By Santheep

ബിഎംഡബ്ല്യുവിന്റെ ഐ8 പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഏറെ പ്രതീക്ഷകളോടെ ഇന്ത്യ കാത്തിരുന്ന വാഹനമാണിത്. രാജ്യത്തെ വളര്‍ന്നുവരുന്ന നവസാമ്പത്തിക വര്‍ഗത്തെ ലക്ഷ്യം വെച്ചാണ് ഈ വാഹനം വിപണി പിടിക്കുന്നത്.

2013 ഫ്രാങ്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപെട്ടത്. വാഹനത്തിന്റെ ഇന്ത്യന്‍ വിലയുടെ വിശദാംശങ്ങളും താഴെ താളുകളില്‍ ലഭിക്കും.

ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍ കാര്‍ ഇന്ത്യയിലെത്തി

ചിത്രങ്ങളിലൂടെ നീങ്ങുക.

വില

വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.29 കോടി രൂപയാണ് ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ വില.

എന്‍ജിന്‍ സവിശേഷതകള്‍

എന്‍ജിന്‍ സവിശേഷതകള്‍

1.5 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഒരു ലിതിയം അയണ്‍ ബാറ്ററി ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ് ഐ8 സ്‌പോര്‍ട്‌സ് കാറിന് കരുത്തു പകരുന്നത്. പെട്രോള്‍ എന്‍ജിന്‍ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോര്‍ 131 കുതിരശക്തിയും ഉല്‍പാദിപ്പിക്കുന്നു.

ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍ കാര്‍ ഇന്ത്യയിലെത്തി

പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നുല്‍പാദിപ്പിക്കുന്ന കുതിരശക്തി പിന്‍വീലുകളിലേക്കെത്തിക്കുന്നത് ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. പൂര്‍ണമായും ഇലക്ട്രിക് ഉര്‍ജത്തിലോടാനും ഈ ഹൈബ്രിഡ് കാറിന് സാധിക്കും.

ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍ കാര്‍ ഇന്ത്യയിലെത്തി

പൂര്‍ണമായും തുകല്‍ കൊണ്ട് നിര്‍മിച്ചതാണ് വാഹനത്തിനകത്തെ അപ്‌ഹോള്‍സ്റ്ററി പണികള്‍. 8.8 ഇഞ്ച് ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഐ8ല്‍ ചേര്‍ത്തിട്ടുള്ളത്. ഗെയ്ജുകള്‍ പൂര്‍ണമായും ഡിജിറ്റലാണ്.

ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍ കാര്‍ ഇന്ത്യയിലെത്തി

കൂട്ടിയിടി സാധ്യതകള്‍ തിരിച്ചറിഞ്ഞ് വാണിങ് നല്‍കുന്ന സംവിധാനം ഈ കാറിലുണ്ട്. മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍ ചേര്‍ത്തിരിക്കുന്നു.

സുരക്ഷാസംവിധാനങ്ങള്‍

സുരക്ഷാസംവിധാനങ്ങള്‍

ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. എബിഎസ്, കോര്‍ണറിങ് ബ്രേക്കിങ് കണ്‍ട്രോള്‍, ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തില്‍ കാണാം.

Most Read Articles

Malayalam
കൂടുതല്‍... #bmw #new launches
English summary
BMW i8 Launched In India Price, Specs, Features, Safety and More.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X