പണ്ടത്തെ കാറുകളില്‍ ഈ സൗകര്യമൊക്കെ ഉണ്ടായിരുന്നെങ്കില്‍...!

By Santheep

കഴിഞ്ഞ ഒന്നുരണ്ട് ദശകത്തിലെ സാങ്കേതികതയുടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നത്. ഒരുകാലത്ത് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന സൗകര്യങ്ങള്‍ ഇന്ന് നമ്മുടെ കാറുകളിലുണ്ട്. ഇന്നത്തെ സാങ്കേതികതകള്‍ അന്നത്തെ കാറുകളിലുണ്ടായിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? അതായത്, 85 മോഡല്‍ അഡാപ്റ്റീവ് ഹെഡ്‌ലാമ്പ് ഉണ്ടായിരുന്നെങ്കില്‍...? ലോകം ഇന്ന് കാണുന്ന അവസ്ഥയിലേ ആകുമായിരുന്നില്ല അല്ലേ?

പണ്ടത്തെ കാറുകളില്‍ ഉണ്ടായിരുന്നെങ്കില്‍ വിപ്ലവം തന്നെ നടക്കുമായിരുന്ന 8 പുതു സാങ്കേതികതകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. താഴെ വായിക്കുക.

പണ്ടത്തെ കാറുകളില്‍ ഈ സൗകര്യമൊക്കെ ഉണ്ടായിരുന്നെങ്കില്‍...!

താളുകളിലൂടെ നീങ്ങുക.

01. അഡാപ്റ്റീവ് ഡിജിറ്റല്‍ ഡിസ്‌പ്ലേ

01. അഡാപ്റ്റീവ് ഡിജിറ്റല്‍ ഡിസ്‌പ്ലേ

ഇതൊരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. വാഹനം ഓടിക്കുന്ന രീതിയെ മുന്‍നിശ്ചയിക്കാനുള്ള ഉപാധി. എലഗന്‍സ്, ഇക്കോ, പെര്‍ഫോമന്‍സ് എന്നീ മൂന്ന് മോഡുകളില്‍ ഇത് വരുന്നു. എലഗന്‍സ് എന്നാല്‍ എലഗന്‍സ് ഡിപ്ലേ ബ്ലാക്ക് നിറത്തിലാണ് കാണിക്കുക. നടുവില്‍ ഒരു സ്പീഡോമീറ്റര്‍ കാണിച്ചിരിക്കും. മാന്വല്‍ ഗിയര്‍ബോക്‌സാണെങ്കില്‍ ഏറ്റവും ഇന്ധനക്ഷമമായ രീതിയില്‍ ഗിയര്‍മാറ്റം നടത്താന്‍ ഒരു ഇന്‍ഡിക്കേറ്റര്‍ ഈ ഡിസ്‌പ്ലേയില്‍ വരും. ഇക്കോ മോഡ് ചെറിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. പച്ച തീം ലൈറ്റിലാണ് ഇത് വരിക. ഇന്ധന ഉപഭോഗം, ഓരോ സമയത്തെയും ഇന്ധനനില തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ നല്‍കും. ഇന്ധനക്ഷമമായ നിലയിലാണ് ഡ്രൈവ് ചെയ്യുന്നതെങ്കില്‍ അഭിനന്ദന സന്ദേശം നല്‍കുകയും ചെയ്യുന്നു ഇക്കോ മോഡ്. പെര്‍ഫോമന്‍സ് മോഡ് പേര് സൂചിപ്പിക്കുന്നതുപോലെ പ്രകടനശേഷിയെ ആധാരമാക്കിയുള്ള ഒന്നാണ്. ചുവപ്പുനിറത്തിലായിരിക്കും ഡിസ്‌പ്ലേ.

02. റിയര്‍വ്യൂ മിറര്‍ സാങ്കേതികതകള്‍

02. റിയര്‍വ്യൂ മിറര്‍ സാങ്കേതികതകള്‍

പിന്നില്‍ നിന്നുള്ള വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ബീമുകള്‍ ഇന്നര്‍വ്യൂ മിററിലടിച്ച് കാഴ്ച തടസ്സപ്പെടുത്തുന്ന പ്രശ്‌നം പരിഹരിക്കാന്‍ സ്വയം നിയന്ത്രണശേഷിയുള്ള സംവിധാനങ്ങളുണ്ട്. ഇവ, ലൈറ്റ് ബീമുകളെ പിടിച്ചെടുത്ത് മങ്ങിക്കുന്നു. പിന്നില്‍ വെളിച്ചമൊന്നുമില്ലെങ്കില്‍ ഇത് സ്വയം സാധാരണ നിലയിലേക്ക് ക്രമീകരിക്കുന്നു.

03. ഇലക്ട്രികമായി ക്രമീകരിക്കുന്ന സീറ്റ്

03. ഇലക്ട്രികമായി ക്രമീകരിക്കുന്ന സീറ്റ്

ഓരോരുത്തരുടെയും ശരീരസവിശേഷതയ്ക്ക് യോജിക്കുന്ന വിധത്തില്‍ സീറ്റുകള്‍ ഇലക്ട്രികമായി ക്രമീകരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഈ ക്രമീകരണങ്ങള്‍ ഓര്‍മിപ്പിച്ചു വെക്കാനും സാധിക്കും. ശരീരം തിരിച്ചറിഞ്ഞ് അതിനനുസൃതമായി സ്വയം സീറ്റിന്റെ സ്വഭാവം ക്രമീകരിക്കുകയാണ് ചെയ്യുക.

04. റോഡ് സൈന്‍ തിരിച്ചറിയല്‍

04. റോഡ് സൈന്‍ തിരിച്ചറിയല്‍

റോഡ് സൈനുകള്‍ തിരിച്ചറിഞ്ഞ് അത് ഡ്രൈവറെ അറിയിക്കുന്ന സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. അന്തകാലത്ത് ഇതെല്ലാം ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. റോഡ് സൈനുകള്‍ എല്ലായിടത്തും പ്രത്യേക്ഷപെടാന്‍ തന്നെ തുടങ്ങിയിട്ട് എത്ര കാലമായിക്കാണും?

05. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍

05. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍

മുമ്പിലുള്ള വാഹനവുമായി എത്ര അകലം പാലിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ വാഹനത്തില്‍ നേരത്തെ സെറ്റ് ചെയ്തു വെക്കാന്‍ സഹായിക്കുന്നു ഈ സന്നാഹം. കുറച്ച് റിലാക്‌സ് ചെയ്ത് വണ്ടിയോടിക്കാമെന്നതും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു എന്നതുമെല്ലാം ഇതിന്റെ മെച്ചങ്ങളാണ്.

06. അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകള്‍

06. അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകള്‍

വാഹനം തിരിയുന്നതിനനുസരിച്ച് ഹെഡ്‌ലാമ്പുകള്‍ സ്വയം തിരിയുന്ന സംവിധാനമാണിത്. ഭാവിയില്‍ ഡ്രൈവറുടെ കാഴ്ച ചെല്ലുന്നിടത്തേക്കു തിരിയുന്ന ഹെഡ്‌ലാമ്പുകളും കാണാന്‍ സാധിച്ചേക്കും! ഇതെല്ലാം മുന്‍കാലങ്ങളില്‍ ആലോചിക്കാന്‍ സാധിച്ചിരുന്നുവോ?

07. ഹെഡ്‌സ് അപ് ഡിസ്‌പ്ലേ

07. ഹെഡ്‌സ് അപ് ഡിസ്‌പ്ലേ

ഡ്രൈവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ അതാത് സമയം ഡിസ്‌പ്ലേ ചെയ്യുന്ന സംവിധാനമാണിത്. സുതാര്യമായിരിക്കും ഇവ. ആയതിനാല്‍ ഡ്രൈവറുടെ കാഴ്ച മറയുകയില്ല.

08. പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍

08. പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍

കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും തിരിച്ചറിയുകയും അവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി വാഹനത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.

Most Read Articles

Malayalam
English summary
10 Car Features That Would Have Blown Your Mind In The Past.
Story first published: Friday, March 27, 2015, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X