എര്‍റ്റിഗയും മൊബിലിയോയും തയ്യാറാവുക! ഷെവര്‍ലെ സ്പിന്‍ വരുന്നു!

By Santheep

ഇടക്കാലത്തുണ്ടായ ചില വിവാദങ്ങള്‍ ഇന്ത്യയില്‍ ഷെവര്‍ലെയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചിരുന്നു. ഇത് വില്‍പനയെ ഗുരുതരമായി ബാധിക്കുകയും ചെയ്ത്. കിട്ടിയത് വന്‍ തിരിച്ചടിയാണെങ്കിലും ഇട്ടെറിഞ്ഞ് പോകാന്‍ പറ്റിയ ഒരു വിപണിയല്ല ഇന്ത്യയുടേത്. ലോകത്തിലെ അതിവേഗത്തില്‍ വളരുന്ന വിപണികളിലൊന്നായ ഇന്ത്യയെ ഒഴിവാക്കി മുമ്പോട്ടു പോകാന്‍ ഒരു കാര്‍നിര്‍മാതാവിനും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

രാജ്യത്തേക്ക് പുതിയ വാഹനങ്ങളെത്തിച്ച് മുഖം ഒന്നു മിനുക്കിയെടുക്കാന്‍ ഷെവര്‍ലെ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായാണ് സ്പിന്‍ എംപിവി ഇന്ത്യയിലെത്തുന്നത്. 2016ല്‍ തന്നെ സ്പിന്‍ എംപിവി ലോഞ്ച് ചെയ്യുമെന്ന് കേള്‍ക്കുന്നു. കൂടുതല്‍ അറിയാം താഴെ.

എര്‍റ്റിഗയും മൊബിലിയോയും തയ്യാറാവുക! ഷെവര്‍ലെ സ്പിന്‍ വരുന്നു!

താളുകളിലൂടെ നീങ്ങുക.

എര്‍റ്റിഗയും മൊബിലിയോയും തയ്യാറാവുക! ഷെവര്‍ലെ സ്പിന്‍ വരുന്നു!

ഇന്ത്യയെ തങ്ങളുടെ ഒരു നിര്‍മാണകേന്ദ്രമാക്കി വളര്‍ത്താനാണ് ഷെവര്‍ലെ ആലോചിക്കുന്നത്. ഈയിടെ ഇന്തോനീഷ്യയിലെ നിര്‍മാണ പ്ലാന്റ് ഷെവര്‍ലെ അടച്ചിരുന്നു. വില്‍പനയില്‍ വന്ന കുറവാണ് ഈ തീരുമാനത്തിന് കാരണം. ഇപ്പോള്‍ കേള്‍ക്കുന്ന ചില വര്‍ത്തമാനങ്ങള്‍ ഇന്ത്യയിലേക്ക് ഈ പ്ലാന്റ് കൊണ്ടുവരാന്‍ ജനറല്‍ മോട്ടോഴ്‌സ് ആലോചിക്കുന്നതായി പറയുന്നു.

എര്‍റ്റിഗയും മൊബിലിയോയും തയ്യാറാവുക! ഷെവര്‍ലെ സ്പിന്‍ വരുന്നു!

സ്പിന്‍ എംപിവിയില്‍ 1.3 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ചേര്‍ത്തിരിക്കുന്നത്. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ എന്‍ജിന്‍ 73.95 കുതിരശക്തിയും 190 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ മോഡലിലും ഇതേ എന്‍ജിന്‍ ചേര്‍ക്കുമെന്ന് അറിയുന്നു.

എര്‍റ്റിഗയും മൊബിലിയോയും തയ്യാറാവുക! ഷെവര്‍ലെ സ്പിന്‍ വരുന്നു!

ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ സ്പിന്‍ എംപിവി ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ വാഹനം എത്തുമെന്നതിന്റെ സൂചനയായിട്ടാണ് പലരും ഇതിനെ എടുക്കുന്നത്.

എര്‍റ്റിഗയും മൊബിലിയോയും തയ്യാറാവുക! ഷെവര്‍ലെ സ്പിന്‍ വരുന്നു!

നിലവില്‍ ഷെവര്‍ലെയ്ക്ക് ഒരു വാഹനം മാത്രമാണ് എംപിവി സെഗ്മെന്റിലുള്ളത്. എന്‍ജോയ്. സ്ഥലസൗകര്യത്തിന്റെയും മറ്റും കാര്യത്തില്‍ എന്‍ജോയ് മുമ്പില്‍ തന്നെയാണുള്ളത്. എന്നാല്‍ വില്‍പനയില്‍ പിന്നിലാണ് വാഹനം. എന്‍ജോയ് എംപിവിയുടെ ഡിസൈന്‍ ശൈലിയോട് ഇന്ത്യക്കാര്‍ക്ക് വലിയ പ്രതിപത്തി തോന്നാത്തതാണ് വില്‍പന കുറയാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. എന്തായാലും, ഈയൊരു പ്രശ്‌നം സ്പിന്‍ എംപിവിക്ക് നേരിടേണ്ടി വരില്ല.

എര്‍റ്റിഗയും മൊബിലിയോയും തയ്യാറാവുക! ഷെവര്‍ലെ സ്പിന്‍ വരുന്നു!

മാരുതി സുസൂക്കി എര്‍റ്റിഗ, ഹോണ്ട മൊബിലിയോ എന്നീ മോഡലുകളോടായിരിക്കും ഷെവര്‍ലെ സ്പിന്‍ എതിരിട്ടു നില്‍ക്കുക. ഈ വാഹനങ്ങളെക്കാള്‍ ഒരല്‍പം ഉയര്‍ന്ന വിലനിലവാരത്തില്‍ സ്പിന്‍ ഇടം കണ്ടെത്തും. കാഴ്ചയില്‍ മേല്‍പറഞ്ഞ രണ്ട് വാഹനങ്ങളെക്കാള്‍ എന്തുകൊണ്ടും മുമ്പിലാണ് സ്പിന്‍ എന്ന് വിലയിരുത്താവുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #chevrolet
English summary
Chevrolet Spin To Be Launched In India Sooner Than Expected.
Story first published: Tuesday, March 3, 2015, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X