ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ബുക്കിങ് തുടങ്ങി

By Santheep

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിയുടെ ബുക്കിങ് തുടങ്ങി. ഇന്ത്യയില്‍ ഗോ ഹാച്ച്ബാക്കിനു ശേഷം ഡാറ്റ്‌സന്‍ കൊണ്ടുവരുന്ന വാഹനമാണിത്. 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലായിരുന്നു വാഹനത്തിന്റെ ആദ്യ അവതരണം.

വാഹനം ബുക്കു ചെയ്യാന്‍ 11,000 രൂപയാണ് അഡ്വാന്‍സ് ആയി നല്‍കേണ്ടത്. ഇന്ത്യയിലെ ഏത് നിസ്സാന്‍ ഡീലര്‍ഷിപ്പിലും ഗോ പ്ലസ് എംപിവി ബുക്ക് ചെയ്യാന്‍ സാധിക്കും.

നാല് മീറ്ററില്‍ താഴെ വലിപ്പം വരുന്ന ആദ്യത്തെ എംപിവിയാണ് ഗോ പ്ലസ് എന്നു പറയാം. അത്യാവശ്യം വലിപ്പമുള്ള കുടുംബങ്ങള്‍ക്ക് യോജിക്കുന്ന അകസൗകര്യത്തിലും പോക്കറ്റിലൊതുങ്ങുന്ന വിലയിലും ലഭിക്കുന്ന വാഹനമെന്ന നിലയില്‍ ഗോ പ്ലസ്സിന് വിപണിസാധ്യത ഏറെയുണ്ട്. നാല് ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും വാഹനത്തിന്റെ തുടക്കവില.

ഗോ ഹാച്ച്ബാക്കില്‍ നിന്നുള്ള 1198 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് ഗോ പ്ലസ് എംപിവിയിലും ഉപയോഗിച്ചിട്ടുള്ളത്. 5000 ആര്‍പിഎമ്മില്‍ 68 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 4000 ആര്‍പിഎമ്മില്‍ 104 എന്‍എം ആണ് പരമാവധി ചക്രവീര്യം.

Datsun India Commences Booking Of GO Plus Compact MPV

പരമാവധി വില കുറച്ച് വാഹനത്തെ വിപണിയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡാറ്റ്‌സന്‍ നടത്തിയിട്ടുണ്ട് ഈ വാഹനത്തില്‍. നാല് ലക്ഷത്തിന്റെ പരിസരത്തായിരിക്കും ഏറ്റവും താഴെ വരുന്ന പതിപ്പിന് വില കാണുകയെന്ന് ഊഹിക്കാവുന്നതാണ്.

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിയുടെ ഇന്ത്യന്‍ ലോഞ്ച് 2015 ജനുവരി 15ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിക്കുന്നതാണ് ഗോ പ്ലസ് എംപിവി. ഈ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് ഇതിനകം തന്നെ ഡ്രൈവ്‌സ്പാര്‍ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Datsun India Commences Booking Of GO Plus Compact MPV.
Story first published: Friday, January 2, 2015, 17:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X