ഫോഡ് ഫിഗോ ആസ്പയര്‍ മുംബൈയില്‍ പ്രദര്‍ശിപ്പിക്കും

By Santheep

ഫോഡ് ഫിഗോ ആസ്പയര്‍ മോഡല്‍ മുംബൈയില്‍ മെയ് 23 മുതല്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെ കോംപാക്ട് കാര്‍ സെഗ്മെന്റിലേക്ക് കടക്കാന്‍ തയ്യാറായി നില്‍ക്കുന്ന മോഡലാണിത്.

രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഫിേഗാ ആസ്പയര്‍ മോഡല്‍ പ്രദര്‍ശിപ്പിക്കാനാണ് ഫോഡിന്റെ പദ്ധതി. സമാനമായ രീതിയിലായിരുന്നു ഫോഡിന്റെ ഇക്കോസ്‌പോര്‍ട് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഇന്ത്യയില്‍ ഫോഡിന്റെ ആദ്യത്തെ ചെറു സെഡാനാണ് ഫിഗോ ആസ്പയര്‍. നിലവില്‍ സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ്, ടാറ്റ് സെസ്റ്റ് എന്നീ എതിരാളികളാണ് ഈ കാറിനുള്ളത്. ഇവരുടെ പരിമിതികളെയും ദൗര്‍ബല്യങ്ങളെയും മുതലെടുക്കുകയാണ് ഫോഡ് ലക്ഷ്യം വെക്കുന്നത്.

Ford Figo Aspire To Be Showcased In Mumbai On 23rd May

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എ്‌നീ സുരക്ഷാ സംവിധാനങ്ങളും കാറിനുണ്ടായിരിക്കും. വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിനും ബ്രേക്കിങ്ങിനിടെ സംഭവിക്കാനിടയുള്ള വഴുതി നീങ്ങല്‍ ഒഴിവാക്കുന്നതിനുമെല്ലാം ഈ സംവിധാനങ്ങള്‍ സഹായകമാകും. ഇന്ത്യയില്‍ ഈ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് ഇതിനകം തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട് പൊതുസമൂഹത്തില്‍ നിന്ന്.

ഹില്‍ ലോഞ്ച് അസിസ്റ്റാണ് ഫിഗോ ആസ്പയറില്‍ ഘടിപ്പിക്കാനിടയുള്ള മറ്റൊരു സുരക്ഷാ സംവിധാനം. ഈ സംവിധാനം ചെരിവുകളില്‍ വാഹനത്തെ പിടിച്ചുനിറുത്താന്‍ സഹായിക്കുന്നു. മുന്നിലേക്കോ പിന്നിലേക്കോ നിരങ്ങിപ്പോകുന്നത് തടയുകയാണ് ഹില്‍ ലോഞ്ച് അസിസ്റ്റിന്റെ ജോലി.

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
Ford Figo Aspire To Be Showcased In Mumbai On 23rd May.
Story first published: Friday, May 22, 2015, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X