ഫോഡ് 'ഫിഗോ ആസ്പയര്‍': അമേസ്, സെസ്റ്റ്, ഡിസൈര്‍, എക്‌സെന്റ് എതിരാളി!

By Santheep

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് ഫോഡിന്റെ കോംപാക്ട് സെഡാന്‍ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപെട്ടത്. ഇന്ത്യയില്‍ വളരെപ്പെട്ടെന്ന് വളര്‍ന്നുവന്ന ചെറു കാറുകളുടെ വിപണിയിലേക്കാണ് ഫോഡിന്റെ കണ്ണ് പായുന്നത്. ചെറു സെഡാനുകളും ചെറു എസ്‌യുവികളും ക്രോസ്സോവറുകളുമെല്ലാം വിപണിയില്‍ അക്ഷരാര്‍ഥത്തില്‍ അര്‍മാദിക്കുകയാണ്.

ഫോഡ് കാ പ്ലസ് എന്ന പേരില്‍ ബ്രസീല്‍ വിപണിയില്‍ ഈ ചെറുസെഡാന്‍ ഇതിനകം തന്നെ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് 'ഫിഗോ ആസ്പയര്‍' എന്ന പേരില്‍ എത്തുന്ന കാ പ്ലസ്സിനെ അടുകത്തറിയാം താഴെ.

ഫോഡ് 'ഫിഗോ ആസ്പയര്‍': അമേസ്, സെസ്റ്റ്, ഡിസൈര്‍, എക്‌സെന്റ് എതിരാളി!

താളുകളിലൂടെ നീങ്ങുക.

ഫിഗോ ആസ്പയര്‍

ഫിഗോ ആസ്പയര്‍

ഫിഗോ ഹാച്ച്ബാക്കിന്റെ പുതുതലമുറ മോഡലായ ഫോഡ് കാ എന്ന കാറാണ് ബ്രസീലിയന്‍ വിപണിയില്‍ ആദ്യമെത്തിയത്. ഈ വാഹനത്തിന്റെ ചുവടുപിടിച്ച് നിര്‍മിച്ചതാണ് ഫോഡ് കാ പ്ലസ് എന്ന സെഡാന്‍ പതിപ്പിനെ. ഇന്ത്യ, റഷ്യ തുടങ്ങിയ വിപണികളില്‍ കാ പ്ലസ് സെഡാന്‍ പതിപ്പ് വിറ്റഴിക്കാന്‍ പരിപാടിയുണ്ട്. ഇന്ത്യയില്‍ ഫിഗോ ആസ്പയര്‍ എന്ന പേരില്‍ വാഹനം എത്തിച്ചേരും.

ഫോഡ് കാ അഥവാ ഫിഗോ ഹാച്ച്ബാക്ക്

ഫോഡ് കാ അഥവാ ഫിഗോ ഹാച്ച്ബാക്ക്

ഇതാണ് ഫോഡ് കായുടെ രൂപം. ഫോഡിന്റെ 'ബി' പ്ലാറ്റ്‌ഫോമിലാണ് കാ ഇടംപിടിക്കുന്നത്. ആസ്പയര്‍ സെഡാനും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വരിക. ലോകത്തെല്ലായിടത്തും ഈ പുതിയ കാറുകള്‍ ഏതാണ്ട് ഒരേ ഡിസൈന്‍ സവിശേഷതകളിലായിരിക്കും അവതരിക്കുക. 'വണ്‍ ഫോഡ്' എന്ന പേരില്‍ കമ്പനി ആവിഷ്‌കരിച്ചിട്ടുള്ള നയമാണ് ഇതിനു പിന്നില്‍. എന്നാല്‍ ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ക്കനുസൃതമായ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്നില്ല.

ഇക്കോബൂസ്റ്റ് എന്‍ജിന്‍

ഇക്കോബൂസ്റ്റ് എന്‍ജിന്‍

ആസ്പയറിന് സെഗ്‌മെന്റിലുള്ള എതിരാളികളെ നിരീക്ഷിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം ഇക്കോബൂസ്റ്റ് എന്‍ജിന്‍ പതിപ്പിന് യാതൊരു സാധ്യതയുമില്ല എന്നാണ്. എങ്കിലും, 1 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ച് ഒരു ഉയര്‍ന്ന പതിപ്പ് വിപണിയിലെത്തിച്ചാല്‍ അത് വില്‍പനയ്ക്ക് സഹായകമായേക്കും. ഹോണ്ട അമേസ്, സ്വിഫ്റ്റ് ഡിസൈര്‍, ടാറ്റ സെസ്റ്റ്, ഹ്യൂണ്ടായ് എക്‌സെന്റ്

ലോഞ്ച് തിയ്യതി

ലോഞ്ച് തിയ്യതി

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഫോഡ് ഫിഗോ ആസ്പയര്‍ സെഡാന്‍ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. രസകരമായ മറ്റൊരു സംഗതി, ഫോഡ് കാ ഹാച്ച്ബാക്കും ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നുണ്ട് എന്നതാണ്. ഈ വാഹനവും വിപണിയിലെത്തുമോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും, ഫിഗോ ആസ്പയര്‍ സെഡാന്‍ 2015ല്‍ തന്നെ വിപണി പിടിക്കും. കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എന്‍ജിന്‍

എന്‍ജിന്‍

നിലവില്‍ ഫിഗോ ആസ്പയിര്‍ സെഡാന്‍ നിര്‍മിക്കപ്പെടുന്നത് ബ്രസീലില്‍ മാത്രമാണ്. അടുത്തതായി ഇന്ത്യയിലും ഈ കാറിന്റെ നിര്‍മാണം ആരംഭിക്കും. ഫിഗോ ഹാച്ച്ബാക്കില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനുകള്‍ തന്നെയായിരിക്കും ഫിഗോ ആസ്പയര്‍ സെഡാനിലും ഉപയോഗിക്കുക. 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനുമാണ് ഫിഗോ ഹാച്ച്ബാക്കിലുള്ളത്. ഇവയ്ക്ക് ചെറിയ ട്യൂണിങ് വ്യതിയാനങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Ford India To Name Its Compact Sedan Figo Aspire.
Story first published: Tuesday, March 3, 2015, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X