ഇന്ധനടാങ്ക് ലീക്ക്: 450,000 ഫോഡ് കാറുകൾ തിരിച്ചുവിളിച്ചു

By Santheep

ഫോഡിൽ നിന്ന് വൻ തിരിച്ചുവിളി. 450,000 കാറുകളാണ് കമ്പനി തിരിച്ചുവിളിച്ചിട്ടുള്ളത്. ഇന്ധനടാങ്കിൽ ലീക്ക് കണ്ടെത്തിയതിനെത്തുടർന്നാണ് തിരിച്ചുവിളി എന്നറിയുന്നു.

2010നും 2011നുമിടയിൽ നിർമിക്കപ്പെട്ട ഫോഡ് ഫ്യൂഷൻ, 2008നും 2011നും ഇടയിൽ നിർമിക്കപ്പെട്ട മെർകുറി മിലാൻ സെഡാൻ എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിയിലുൾപെട്ടിരിക്കുന്നത്. ഇവ മെക്സിക്കോയിൽ നിർമിച്ചവയാണ്.

യുഎസ്സിൽ മാത്രം 411000 വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. കാനഡയിൽ 34000 വാഹനങ്ങളും മെക്സിക്കോയിൽ 7000 വാഹനങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്.

Ford Recalls Over 450,000 Cars Over Fuel Leak Issue
Most Read Articles

Malayalam
കൂടുതല്‍... #recall
English summary
Ford Recalls Over 450,000 Cars Over Fuel Leak Issue.
Story first published: Thursday, November 26, 2015, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X