കൊടിയ വേഗവുമായി കൊയെനിഗ്‌സെഗ് റെഗെറ എത്തി

By Santheep

ലോകത്തിലെ ഏറ്റവും കൊടിയ ആക്‌സിലറേഷനുള്ള വാഹനമെന്ന അവകാശവാദത്തോടെ കൊയെനിഗ്‌സെഗ്ഗ് അവതരിപ്പിക്കുന്ന റെഗെറ ഹൈപ്പര്‍കാര്‍ ജനീവയില്‍ അവതരിച്ചു. റോഡ് ലീഗല്‍ പതിപ്പാണ് എന്നതാകാം ഈ വാഹനത്തെ ഓട്ടോ ഉലകം ഉറ്റുനോക്കുന്നതിന്റെ കാരണങ്ങളിലൊന്ന്. അവകാശവാദങ്ങള്‍ ശരിയായി വന്നാലുമില്ലെങ്കിലും റെഗറ ലോകത്തിലെ ഏറ്റവും കരുത്തേറിയതും ആക്‌സിലറേഷന്‍ വേഗത കൂടിയതുമായ വാഹനങ്ങളിലൊന്നായിരിക്കും എന്നുറപ്പിക്കാം.

ഗിയര്‍ബോക്‌സ് ഇല്ലാതെയാണ് ഈ വാഹനം നിരത്തിലെത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കൊയെനിഗ്‌സെഗ് റെഗെറയെക്കുറിച്ച് കൂടുതല്‍ വായിക്കാം താഴെ.

കൊടിയ വേഗവുമായി കൊയെനിഗ്‌സെഗ് റെഗെറ എത്തി

ഡയറക്ട് ഡ്രൈവ് എന്ന സാങ്കേതികത വഴിയാണ് റെഗറയില്‍ ഗിയര്‍ബോക്‌സ് ഒഴിവാക്കിയിരിക്കുന്നത്. ഈ സാങ്കേതികത, എന്‍ജിന്‍ കരുത്തിനെ നേരിട്ട് ചക്രങ്ങളിലെത്താന്‍ സഹായിക്കുന്നു. ഗുണം: കരുത്തും ചക്രവീര്യവും ഒട്ടും ചോരാതെ ചക്രങ്ങളിലേക്ക് പകരാന്‍ സാധിക്കുന്നു!

കൊടിയ വേഗവുമായി കൊയെനിഗ്‌സെഗ് റെഗെറ എത്തി

1,500 കുതിരശക്തിയും 2,000 എന്‍എം എന്ന കൊടിയ ടോര്‍ക്കും പകരുന്ന എന്‍ജിനാണ് റെഗെറയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

കൊടിയ വേഗവുമായി കൊയെനിഗ്‌സെഗ് റെഗെറ എത്തി

റെഗെറ ഒരു ഹൈബ്രിഡ് കാറാണെന്നതും കൗതുകമുണര്‍ത്തുന്നുണ്ട്. കാര്‍ബണ്‍ ഫൈബര്‍ അടക്കമുള്ള ഭാരം കുറഞ്ഞ ദ്രവ്യങ്ങളുടെ സഹായത്താല്‍ റെഗെറയെ പരമാവധി ഭാരക്കുറവില്‍ നിര്‍മിക്കാന്‍ കൊയെനിഗ്‌സെഗ്ഗിന് സാധിച്ചിട്ടുണ്ട്. കാറിന്റെ പ്രകടനശേഷിയില്‍ ഇത് പ്രതിഫലിക്കുന്നുമുണ്ട്.

കൊടിയ വേഗവുമായി കൊയെനിഗ്‌സെഗ് റെഗെറ എത്തി

നേരത്തെ നമ്മള്‍ മനസ്സിലാക്കിയിരുന്ന പോലെ 5.0 ലിറ്റര്‍ ശേഷിയുള്ള വണ്‍:1 എന്‍ജിന്‍ തന്നെയാണ് റെഗെറയില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ പെട്രോള്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 1,100 കുതിരശക്തിയാണ്. കൂടെയുള്ള മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ 400 കുതിരശക്തിയും ഉല്‍പാദിപ്പിക്കുന്നു.

കൊടിയ വേഗവുമായി കൊയെനിഗ്‌സെഗ് റെഗെറ എത്തി

സ്വീഡിഷ് ഭാഷയില്‍ ആധിപത്യം എന്നാണ് റെഗെറ എന്ന വാക്കിനര്‍ഥം. പോഷെ 918 സ്‌പൈഡര്‍, മക്‌ലാറന്‍ പി1, ഫെരാരി ലാഫെരാരി എന്നിങ്ങനെയുള്ള കിടിലന്‍ സൂപ്പര്‍കാറുകളാണ് വിപണിയില്‍ കൊയെനിഗ്‌സെഗ്ഗിന് എതിരാളികളായി വരിക.

കൊടിയ വേഗവുമായി കൊയെനിഗ്‌സെഗ് റെഗെറ എത്തി

മണിക്കൂറില്‍ 150നും 250നും ഇടയില്‍ വേഗത പിടിക്കാന്‍ 3.2 സെക്കന്‍ഡ് നേരം മാത്രമേ ഈ വാഹനം എടുക്കൂ. ആകെ ഭാരം 1420 കിലോഗ്രാം ആണ്.

Most Read Articles

Malayalam
English summary
Geneva 2015 Koenigsegg Regera
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X