ആശങ്ക നീങ്ങി; ആറാം കരിമ്പുകച്ചട്ടത്തിലേക്ക് പെട്ടെന്ന് നീങ്ങില്ല

By Santheep

രാജ്യത്ത് കരിമ്പുകച്ചട്ടങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് നിലവിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾക്ക് അവസാനമായി. ധൃതിപിടിച്ച് കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നായിരുന്നു വാർത്തകൾ പറഞ്ഞിരുന്നത്. ഇത് വാഹനനിർമാതാക്കളെ കുഴപ്പത്തിലാക്കി. വരാനിരിക്കുന്ന ചട്ടങ്ങളെ മുന്നിൽക്കണ്ട് എൻജിൻ നിർമാണം മുതൽ വാഹനങ്ങളുടെ ഡിസൈൻ വരെയുള്ള കാര്യങ്ങളിൽ വാഹനനിർമാതാക്കൾ രൂപപ്പെടുത്തിയ നയങ്ങളെ മൊത്തം തകിടം മറിക്കുന്നതായിരുന്നു ഇത്.

കൂടുതലറിയാം താളുകളിൽ.

ആറാം കരിമ്പുകച്ചട്ടത്തിലേക്ക് പെട്ടെന്ന് നീങ്ങില്ല

പുതിയ റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല എന്നാണ്. അഞ്ചാം കരിമ്പുകച്ചട്ടമാണ് അടുത്തതായി നടപ്പാക്കേണ്ടത്. ഇതു വിട്ട് ആറാം കരിമ്പുകച്ചട്ടം നടപ്പാക്കുവാൻ സർക്കാർ പദ്ധതിയിടുന്നു എന്നാണ് വാർത്തകൾ വന്നത്.

ആറാം കരിമ്പുകച്ചട്ടത്തിലേക്ക് പെട്ടെന്ന് നീങ്ങില്ല

സർക്കാർ തലത്തിൽ നടത്തിയ പഠനങ്ങളാണ് ഈ തീരുമാനത്തിൽ നിന്നും പിൻവാങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. ധൃതിപിടിച്ചുള്ള ഈ നീക്കം പ്രായോഗികമല്ലെന്ന് പഠനറിപ്പോർട്ട് പറഞ്ഞതായി അറിയുന്നു.

ആറാം കരിമ്പുകച്ചട്ടത്തിലേക്ക് പെട്ടെന്ന് നീങ്ങില്ല

ഭാരത് സ്റ്റേജ് അഞ്ചാം കരിമ്പുകച്ചട്ടം 2020ലാണ് നടപ്പാക്കുക. ആറാം കരിമ്പുകച്ചട്ടം നടപ്പിൽ വരിക 2024ലാണ്.

ആറാം കരിമ്പുകച്ചട്ടത്തിലേക്ക് പെട്ടെന്ന് നീങ്ങില്ല

വാഹനനിർമാതാക്കൾക്ക് വൻതോതിലുള്ള നിക്ഷേപം ആവശ്യമായി വരും നേരത്തെതന്നെ കർശനമായ വ്യവസ്ഥകൾ നടപ്പാക്കിയാൽ. ഇതു ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ സർക്കാരിനെ സമീപിച്ചത്. വൻനിക്ഷേപം നടത്താൻ സാധിക്കുന്ന തരത്തിൽ ദ്രുതഗതിയിലല്ല വിപണിയുടെ വളർച്ച എന്നവർ പറയുന്നു. കൂടാതെ സാങ്കേതികവിദ്യകൾ പരിഷ്കരിക്കാൻ വേണ്ടത്ര സമയം വാഹനനിർമാതാക്കൾക്ക് ലഭിക്കുകയുമില്ല.

ആറാം കരിമ്പുകച്ചട്ടത്തിലേക്ക് പെട്ടെന്ന് നീങ്ങില്ല

നാലാം കരിമ്പുകച്ചട്ടം നടപ്പാക്കുന്നതിൽ സർക്കാരുകൾ വരുത്തിയ വീഴ്ചയാണ് ഈ പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. നിലവിൽ രാജ്യത്തെ മുപ്പത് നഗരങ്ങളിൽ നാലാം കരിമ്പുകച്ചട്ടം നിലവിലുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിൽ മൂന്നാം കരിമ്പുകച്ചട്ടമനുസരിച്ചുള്ള വാഹനങ്ങളും ഓടുന്നു.

ആറാം കരിമ്പുകച്ചട്ടത്തിലേക്ക് പെട്ടെന്ന് നീങ്ങില്ല

ആറാം കരുമ്പുകച്ചട്ടം ധൃതിപിടിച്ച് നടപ്പാക്കിയാൽ ഇന്ധനത്തിന്റെ ലഭ്യതയും മറ്റും പ്രശ്നമാവുകയും ചെയ്യും. ഇപ്പറഞ്ഞ മുപ്പത് നഗരങ്ങളിലും കൂടിയ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കേണ്ടിവരും. ഇതിനായി നിലവിലുള്ള സാങ്കേതികസൗകര്യങ്ങളിലും മാറ്റം വരുത്തേണ്ടിവരും.

Most Read Articles

Malayalam
English summary
Government gives clarity on future emission standards.
Story first published: Friday, August 14, 2015, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X