ഹോണ്ട ബ്രിയോ എസ്‌യുവി 2016ൽ ഇന്ത്യയിൽ നിർമിക്കും

By Santheep

ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിനെ ആധാരമാക്കി നിർമിക്കുന്ന എസ്‌യുവിയാണ് ബിആർവി. ഈ വാഹനത്തിന്റെ ഉൽപാദനം ഇന്ത്യയിൽ നടക്കുമെന്നും 2016ലായിരിക്കും ഇത് സംഭവിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. 2016 അവസാനത്തിലായിരിക്കും ബിആർവി മോഡൽ ഇന്ത്യയിലെത്തുക.

ഈ വാഹനവും രാജ്യത്ത് ഒരു ഹിറ്റായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രിയോ പ്ലാറ്റ്ഫോമിൽ വിപണിയിലെത്തിയ ഒരു വാഹനവും പരാജയപ്പെട്ടിട്ടില്ല ഇതുവരെ.

ബ്രിയോ പ്ലാറ്റ്ഫോമിന്റെ ശക്തമായ പിന്തുണ

ബ്രിയോ പ്ലാറ്റ്ഫോമിന്റെ ശക്തമായ പിന്തുണ

കഴിഞ്ഞ ഇന്തോനീഷ്യ മോട്ടോർ ഷോയിൽ ബിആർവിയുടെ ഉൽപാദനപ്പതിപ്പ് അവതരിപ്പിച്ചിരുന്നു. കാഴ്ചക്കാരിൽ നിന്ന് ലഭിച്ച നല്ല പ്രതികരണങ്ങൾ ഹോണ്ടയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ദില്ലിയിൽ 2016 ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഈ വാഹനത്തെ കാണാൻ സാധിക്കും. ഹോണ്ട ബ്രിയോയുടെ പ്ലാറ്റ്ഫോമിലാണ് ബിആർവി കൺസെപ്റ്റ് നിർമിച്ചിരിക്കുന്നത്. ബ്രിയോയുടെ പ്ലാറ്റ്ഫോമിൽ നിർമിക്കപ്പെട്ട അമേസ് സെഡാൻ ഇന്ത്യയിൽ മികച്ച നിലയിൽ വിറ്റുപോകുന്നുണ്ട്.

Read More: ഹോണ്ട ചെറുകാറും 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 2017ല്‍

രാജസ്താനിൽ നിർമാണം

രാജസ്താനിൽ നിർമാണം

ഇന്ത്യയിൽ, രാജസ്താനിലെ തപൂകരയിലാണ് ഹോണ്ടയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പെട്രോൾ, ഡീസൽ എൻജിൻ ഓഫ്ഷനുകളോടെ ബിആർവി എസ്‌യുവി വിപണിയിലെത്തും. ബോൾഡ് റൺഎബൗട്ട് വെഹിക്കിൾ എന്നാണ് ബിആർവി എന്നാലർഥം. റിനോ ഡസ്റ്റർ, നിസ്സാൻ ടെറാനോ, ഫോഡ് ഇക്കോസ്പോർട്, ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര ടിയുവി300 എന്നീ എതിരാളികളാണ് ബിആർവിക്കുള്ളത്. മാരുതിയുടെ പുതിയ എസ് ക്രോസ്സും ഈ ഗണത്തിൽ പെടുന്നു. കത്തിപ്പടരുന്ന മത്സരത്തിലേക്കാണ് ബിആർവി വരുന്നത്.

Read More: ഹോണ്ട ജാസ്സ് എന്ന 'ഹോട്ട് ഹാച്ച്': ഒരു റിവ്യൂ

പുതിയ സെഗ്മെന്റിലേക്ക്

പുതിയ സെഗ്മെന്റിലേക്ക്

ഈ പുതിയ സെഗ്മെന്റിൽ ഹോണ്ടയ്ക്ക് വാഹനങ്ങളൊന്നുമില്ല. വിപണിയിൽ മറ്റ് കാർ നിർമാതാക്കളെ അപേക്ഷിച്ച് സ്ഥിരതയുള്ള വളർച്ച പ്രകടിപ്പിക്കുന്ന ബ്രാൻഡാണ് ഹോണ്ട. മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഹോണ്ടയ്ക്കും വേണം ഒരു ചെറു യൂട്ടിലിറ്റി എന്നതാണ് കാര്യം.

Read More: ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

പുതിയ ഡീസൽ എൻജിൻ

പുതിയ ഡീസൽ എൻജിൻ

ഹോണ്ട പുതുതായി വികസിപ്പിച്ചെടുത്ത ഒരു 1.6 ലിറ്റർ ഡീസൽ എൻജിനായിരിക്കും വാഹനത്തിൽ ഘടിപ്പിക്കുക. അന്തർദ്ദേശീയ വിപണികളിൽ പലതിലും സിവിക്, സിആർവി മോഡലുകളിൽ ഈ എൻജിൻ ഘടിപ്പിച്ചിട്ടുണ്ട് ഹോണ്ട. ഇതോടൊപ്പം 6 സ്പീഡ് ഗിയർബോക്സ് ചേർക്കും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷണലായും നൽകിയേക്കും.

Read More: ഹോണ്ട എഫ്‌സിവി കണ്‍സെപ്റ്റ് 2015 ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍

സുരക്ഷാസംവിധാനങ്ങൾ

സുരക്ഷാസംവിധാനങ്ങൾ

എഴു പേർക്കിരിക്കാവുന്ന തരത്തിലാണ് ബിആർവിയിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. എബിഎസ്, ഇബിഡി എന്നീ സന്നാഹങ്ങളോടെയായിരിക്കും വാഹനം വിപണിയിലെത്തുക. മുൻ കാബിനിൽ ഡ്രൈവർക്കും പാസഞ്ചർക്കും എയർബാഗ് നൽകും. ബ്രിയോ പ്ലാറ്റ്ഫോമിൽ വരുന്ന നാലാമത്തെ വാഹനമാണിത്. ബ്രിയോ ഹാച്ച്ബാക്ക്, അമേസ് സെഡാൻ, മൊബിലിയോ എംപിവി എന്നിവയാണ് മറ്റു വാഹനങ്ങൾ.

Read More: ഹോണ്ടയുടെ യന്ത്രമനുഷ്യനുമായി ഒബാമയുടെ അഭിമുഖം

കൂടുതൽ

കൂടുതൽ

ഈ കാറുകള്‍ നിങ്ങള്‍ക്കുണ്ടോ? വരൂ ഡേറ്റിങ് തുടങ്ങാം!

ശരീരത്തിലേക്ക് ടാറ്റൂ വാഹനങ്ങളിറക്കുമ്പോള്‍

റോഡുകളിലെ ത്രിമാന ചിത്രങ്ങള്‍

Most Read Articles

Malayalam
English summary
Honda BRV Compact SUV To Be Produced In India By Mid 2016.
Story first published: Thursday, October 8, 2015, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X