മാന്ദ്യത്തിലും ഹോണ്ടയുടെ പ്രകടനം കിടിലം

By Santheep

ഹോണ്ട ഇന്ത്യ പോയവര്‍ഷത്തില്‍ 67 ശതമാനം വില്‍പനാവളര്‍ച്ച കണ്ടെത്തി. മൊത്തം 179,816 യൂണിറ്റാണ് 2014ല്‍ ഹോണ്ട ഇന്ത്യയില്‍ വിറ്റഴിച്ചത്. 2013ലെ മൊത്തം വില്‍പന 107,661 കാറുകളായിരുന്നു.

നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ഇതുവരെയുള്ള കാലയളവില്‍ (ഏപ്രില്‍-ഡിസംബര്‍) 131,133 കാറുകളാണ് ഹോണ്ട വിറ്റത്. ഇത് 53 ശതമാനത്തിന്റെ വില്‍പനാവളര്‍ച്ചയാണ് കാണിക്കുന്നത്. 2013ല്‍ ഇതേ കാലയളവില്‍ 85,656 യൂണിറ്റായിരുന്നു വില്‍പന.

പൊതുവില്‍ മാന്ദ്യത്തിലുള്ള വിപണിയില്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിയുന്നതിലെ സന്തോഷം പ്രകടിപ്പിക്കുന്നു ഹോണ്ട ഇന്ത്യ മാര്‍ക്കറ്റിങ് വൈസ് പ്രസിഡണ്ട് ജ്ഞാനേശ്വര്‍ സെന്‍. 2014 തങ്ങള്‍ക്ക് മികച്ച വര്‍ഷമായിരുന്നുവെന്ന് സെന്‍ ചൂണ്ടിക്കാട്ടി.

Honda Cars India Registers 163 Percent Growth In December 2014

ഡിസംബര്‍ മാസത്തില്‍ 163 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി പ്രകടിപ്പിച്ചത്. 2013 ഡിസംബറില്‍ 5,493 യൂണിറ്റ് വില്‍പന നടത്തിയ ഹോണ്ട 2014 ഡിസംബറില്‍ 14,428 യൂണിറ്റ് വില്‍പനയിലേക്ക് വളര്‍ന്നു.

ഡിസംബര്‍ മാസത്തിലെ ഹോണ്ട കോര്‍ മോഡലുകളുടെ വില്‍പന
ബ്രിയോ - 1120
അമേസ് - 5176
മൊബിലിയോ - 2098
സിറ്റി - 6012
സിആര്‍വി - 22

മൊത്തം ആഭ്യന്തരവില്‍പന - 14428
കയറ്റുമതി - 620
മൊത്തം വില്‍പന - 15048

Most Read Articles

Malayalam
English summary
Honda Cars India Registers 163 Percent Growth In December 2014.
Story first published: Saturday, January 3, 2015, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X