ഹോണ്ട ജാസ്സ് വിൽപന കത്തിക്കയറുന്നു

By Santheep

രണ്ടാംവരവിൽ ഹോണ്ട ജാസ്സ് പൊളിച്ചടുക്കുകയാണ്. നേരത്തെ തള്ളിപ്പറഞ്ഞ അതേ വിപണി അത്യാവേശത്തോടെ ജാസ്സിനെ സ്വീകരിക്കുന്നതാണ് കാണുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിന്റെ നിയന്ത്രണം ഏറെക്കുറെ കൈയിലേറ്റുവാങ്ങിക്കഴിഞ്ഞു ഈ വാഹനം.

ജൂലൈ മാസത്തിലെ വിൽപനാക്കണക്കുകൾ പുറത്തുവന്നപ്പോൾ ജാസ്സിന്റെ 6676 മോഡലുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഹോണ്ടയുടെ ഏറ്റവും മികച്ച വിൽപനയുള്ള വാഹനവും ഇതുതന്നെ.

സിറ്റി സെഡാനാണ് ഹോണ്ടയുടെ മറ്റൊരു ബെസ്റ്റ് സെല്ലർ. ആകെ 5180 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്.

ഹോണ്ട ജാസ്സ്

മൊബിലിയോ, സിആർവി എന്നീ വാഹനങ്ങളുടെ വിൽപന വളരെ കുറവാണ്. ആകെ 909 യൂണിറ്റാണ് മൊബിലിയോയുടെ വിൽപന. സിആർവി എസ്‌യുവിയുടെ വിൽപനയാകട്ടെ 130 യൂണിറ്റിലൊതുങ്ങി.

മൊത്തത്തിൽ ഹോണ്ടയ്ക്ക് വളർച്ചയാണ് സംഭവിച്ചിട്ടുള്ളത്. ആകെ 18,606 യൂണിറ്റ് വിറ്റഴിച്ചു. വളർച്ചാനിരക്ക്, കഴിഞ്ഞവർഷം ഇതേ കാലയളവിലെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനമാണ്. 15,709 യൂണിറ്റായിരുന്നു 2014 ജൂലൈ മാസത്തിൽ വിൽപന.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട ജാസ്സ് #honda
English summary
Honda Jazz Emerges Top Seller In India With 6,676 Units Sold In July.
Story first published: Monday, August 3, 2015, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X