ഹോണ്ട ജാസ്സ് ഇന്ത്യയില്‍ ഇന്ന് ലോഞ്ച് ചെയ്യും

By Santheep

ഹോണ്ട ജാസ്സ് ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലോഞ്ച് ചെയ്യും. രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ലോഞ്ചിന് സാധിക്കും. നിരവധി കമ്പനികള്‍ പ്രീമിയം ഹാച്ച്ബാക്കുകള്‍ പുറത്തിറക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. വിദേശവിപണികളില്‍ സല്‍പേരുള്ള മോഡല്‍ എന്ന നിലയില്‍ ജാസ്സിന് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചേക്കും.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് പുതിയ ഹോണ്ട ജാസ്സ് വിപണിയിലെത്തുക. നേരത്തെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് മാത്രമാണ് വിപണിയിലുണ്ടായിരുന്നത്. പുതിയ ഡീസല്‍ എന്‍ജിന്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പിക്കാം.

ഹോണ്ട അമേസില്‍ നിലവില്‍ ഉപയോഗിക്കുന്ന എന്‍ജിനുകള്‍ തന്നെയായിരിക്കും ജാസ്സിലും ഘടിപ്പിക്കുക. 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണിവ. ഈ എന്‍ജിനുകള്‍ രണ്ടിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പെട്രോള്‍ എന്‍ജിനോടൊപ്പം മാത്രമേ ലഭിക്കൂ. ഇതൊരു 5 സ്പീഡ് ഗിയര്‍ബോക്‌സാണ്.

ഹോണ്ട ജാസ്സ്

ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20യാണ് ജാസ്സ് ഹാച്ച്ബാക്കിനുള്ള ഒരു പ്രധാന എതിരാളി. ഇതേ സെഗ്മെന്റിലേക്ക് മാരുതിയുട വൈആര്‍എ ഹാച്ച്ബാക്കും വരുന്നുണ്ട്. മൂന്ന് കാറുകളും ചേരുന്നതോടെ മത്സരം കൊടുമ്പിരി കൊള്ളുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ആറ് ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനും ഇടയിലായിരിക്കും ഹോണ്ട ജാസ്സിന്റെ വില. കുറെക്കൂടി മദത്സക്ഷമമായി വിലയിടാന്‍ ഹോണ്ടയ്ക്ക് സാധിച്ചാല്‍ സ്വിഫ്റ്റ്, ഐ20 എന്നിവയുടെ ഉയര്‍ന്ന വേരിയന്റുകളുമായി മത്സരിക്കാനും കൂടുതല്‍ വില്‍പന കണ്ടെത്താനും സാധിച്ചേക്കും.

Most Read Articles

Malayalam
English summary
Honda Jazz Will Launch Today.
Story first published: Tuesday, July 7, 2015, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X