പുത്തൻ ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

By Santheep

ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ലോഞ്ച് ചെയ്തത്. ഒരു വാഹനത്തിന് അപകടത്തിൽ പെടാൻ ഇത്രയും സമയം ധാരാളം.

ഉത്തരേന്ത്യയിൽ ഒരിടത്ത് ഹ്യൂണ്ടായ് ക്രെറ്റ അപകടത്തിൽ പെട്ടതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താഴെ ചിത്രങ്ങൾ കാണാം.

ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

ഒരു ഡീലർഷിപ്പിൽ ടെസ്റ്റ് ഡ്രൈവിന് നൽകുന്ന ക്രെറ്റ മോഡലാണ് അപകടത്തിൽ പെട്ടത്. ബൈക്കുമായി കൂട്ടിയിരിക്കുകയായിരുന്നു. ബൈക്ക് യാത്രികന് തരക്കേടില്ലാത്ത പരിക്കുകൾ പറ്റി. ഇത് നാട്ടുകാരെ രോഷാകുലരാക്കി.

ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

ഡീലർഷിപ്പിൽ നിന്നുള്ള ഒരു പ്രതിനിധിയും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നയാളുമാണ് വണ്ടിയിരുണ്ടായിരുന്നത്. ഇവരെ നാട്ടുകാർ കൈകാര്യം ചെയ്തതായി കേൾക്കുന്നു.

ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

തുടർന്ന് നാട്ടുകാർ സംഘടിതരായി ക്രെറ്റയെ മറിച്ചിടുകയായിരുന്നു. നാട്ടുകാരുടെ പ്രതികരണത്തിന്റെ സ്വഭാവം കണ്ടിട്ട് ഖാപ് പഞ്ചായത്തുകളൊക്കെ നിലനിൽക്കുന്ന ഗുജറാത്ത് പോലുള്ള ഏതോ ഉത്തരേന്ത്യൻ നാട്ടിലാണ് സംഭവം നടന്നിട്ടുള്ളതെന്ന് ഊഹിക്കാവുന്നതാണ്.

ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

കുറച്ചുദിവസം മുമ്പാണ് ഈ വാഹനം വിപണിയിലെത്തിയത്. ഇന്ത്യൻ വിപണിക്കായി പ്രത്യേകം നിർമിക്കപെട്ട വാഹനമാണിത്. 8.59 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില.

ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.

ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

ഈ വാഹനത്തിന്റെ ഗവേഷണവികസന പ്രവർത്തനങ്ങൾക്കായി ഹ്യൂണ്ടായ് 1,000 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് പറയപ്പെടുന്നത്. വിപണിവിജയം നിർണായകമാണ് എന്നർഥം. പുതിയ ചില വാർത്തകൾ പറയുന്നത് ക്രെറ്റ എസ്‌യുവി മോഡൽ ഇന്ത്യയിൽ നിർമിച്ച് വിദേശങ്ങളിലേക്കയയ്ക്കാൻ പദ്ധതിയുണ്ടെന്നാണ്.

ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

ക്രെറ്റ എസ്‌യുവി ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളെ ലക്ഷ്യം വെച്ച് നിർമിച്ചതാണ്. ആഫ്രിക്ക, ലാറ്റിനമേരിക്കൻ നാടുകൾ തുടങ്ങിയ ഇടങ്ങളിലേക്കാണ് ക്രെറ്റ മോഡലുകൾ ഇന്ത്യയിൽ നിന്നും കപ്പല് കേറുക.

Most Read Articles

Malayalam
English summary
Hyundai Creta Has An Accident But Doesn’t Topple As Claimed.
Story first published: Friday, July 24, 2015, 10:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X