ഹ്യൂണ്ടായ് ഇലാന്‍ട്ര 2015 മോഡലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

By Santheep

ഹ്യൂണ്ടായ് ഇലാന്‍ട്രയുടെ 2015 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. കമ്പനിയുടെ പുതുക്കിയ ഡിസൈന്‍ ശൈലിയിലാണ് ഇലാന്‍ട്ര വരുന്നത്. പെര്‍ഫോമന്‍സ്, ഡിസൈന്‍ സൗന്ദര്യം, ഡ്രൈവിങ് അനുഭൂതി എന്നിവയെ കേന്ദ്രീകരിച്ചാണ് ഈ ഡിസൈന്‍ തത്വശാസ്ത്രം രൂപപ്പെടുത്തിയിട്ടുള്ളത്.

പ്രീമിയം സെഡാന്‍ സെഗ്മെന്റില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറിയ ഇലാന്‍ട്ര അതിന്റെ മുന്നേറ്റം ഇനിയും തുടരുമെന്ന് ഹ്യൂണ്ടായ് പ്രതീക്ഷിക്കുന്നു. വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ.

ഹ്യൂണ്ടായ് ഇലാന്‍ട്ര 2015 മോഡലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ക്രോമിയത്തിന്റെ ധാരാളിത്തമുള്ള പുതിയ ഗ്രില്‍ ആകര്‍ഷകമാണ്. ഫോഗ് ലാമ്പുകളുടെ ഡിസൈന്‍ ശൈലിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് വാഹനത്തിലുള്ളത്. എല്‍ഇഡി ഗൈഡ് ലൈറ്റുകളും ചേര്‍ത്തിരിക്കുന്നു.

ഹ്യൂണ്ടായ് ഇലാന്‍ട്ര 2015 മോഡലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

10 സ്‌പോക്ക്, 16 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ഇലാന്‍ട്രയിലുള്ളത്. പിന്നില്‍ എല്‍ഇഡി ലൈറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. ഇലക്ട്രികമായി ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകളാണ് വാഹനത്തിലുള്ളത്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

1.8 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനുമാണ് 2015 ഇലാന്‍ട്രയിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 147.40 കുതിരശക്തിയാണ്. 177.50 എന്‍എം ചക്രവീര്യമാണ് എന്‍ജിനുള്ളത്.

1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 126.20 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 259.87 എന്‍എം ചക്രവീര്യം.

മൈലേജ്

മൈലേജ്

6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ലിറ്ററിന് 16.3 കിലോമീറ്റര്‍ മൈലേജ് തരുന്നുണ്ട്. ഇതേ എന്‍ജിന്റെ തന്നെ 6 സ്പീഡ് ഓട്ടോമാറ്റിക് പതിപ്പ് തരുന്നത് 14.34 കിലോമീറ്റര്‍ മൈലേജാണ്.

ഡീസല്‍ എന്‍ജിനിലെ മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് ലിറ്ററിന് 22.7 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ഓട്ടോമാറ്റിക് പതിപ്പ് പകരുന്നത് ലിറ്ററിന് 19.11 കിലോമാറ്റര്‍ മൈലേജാണ്.

സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷാ സംവിധാനങ്ങള്‍

  • ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍
  • ഇലക്ട്രിക് സ്റ്റബിലിറ്റി പ്രോഗ്രാം
  • എബിഎസ്, ഇബിഡി
  • വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്
  • 6 എയര്‍ബാഗുകള്‍
  • ഇലക്ട്രോ ക്രോമിക് മിറര്‍
  • പാര്‍ക്കിങ് സെന്‍സറോടു കൂടിയ റിയര്‍വ്യൂ കാമറ
  • ഹ്യൂണ്ടായ് ഇലാന്‍ട്ര 2015 മോഡലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

    സ്‌പോര്‍ടി ബ്ലാക്ക് ഇന്റീരിയറില്‍ പുതിയ ഹ്യൂണ്ടായ് ഇലാന്‍ട്ര ലഭ്യമാണ്. തുകല്‍ പൊതിഞ്ഞ സീറ്റുകള്‍ ചേര്‍ത്തും ഇലാന്‍ട്ര ലഭിക്കും. സ്റ്റീയിറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

    വിലകള്‍ (ദില്ലി എക്സ്ഷോറൂം)

    വിലകള്‍ (ദില്ലി എക്സ്ഷോറൂം)

    • 2015 ഇലാന്‍ട്ര എസ് പെട്രോള്‍ - 14,13,196.
    • 2015 ഇലാന്‍ട്ര എസ്എക്സ് പെട്രോള്‍ - 15,41,078.
    • 2015 ഇലാന്‍ട്ര എസ്എക്സ് (ഓട്ടോമാറ്റിക്) പെട്രോള്‍ - 16,49,906.
    • 2015 ഇലാന്‍ട്ര ബേസ് ഡീസല്‍ - 14,57,677.
    • 2015 ഇലാന്‍ട്ര എസ് ഡീസല്‍ - 15,35,275.
    • 2015 ഇലാന്‍ട്ര എസ്എക്സ് ഡീസല്‍ - 16,67,688.
    • 2015 ഇലാന്‍ട്ര എസ്എക്സ് (ഓട്ടോമാറ്റിക്) ഡീസല്‍ - 17,94,179.

Most Read Articles

Malayalam
English summary
Hyundai Elantra 2015 Model Launched; Price, Specs, Features and More.
Story first published: Monday, April 20, 2015, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X