ഹ്യൂണ്ടായ് ഐ20 ആക്ടിവ് ചിത്രങ്ങള്‍ പുറത്ത്!

By Santheep

ഹ്യൂണ്ടായ് ഐ20യുടെ ക്രോസ്സോവര്‍ മോഡല്‍ രാജ്യത്തിന്റെ നിരത്തുകളില്‍ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്ന നിലയില്‍ പലവട്ടം കണ്ടെത്തിയിരുന്നു. ഈ കാറിനെ ഐ20 ആക്ടിവ് എന്നാണ് വിളിക്കുക. വിപണിയില്‍ സ്‌പോര്‍ടി ക്രോസ്സോവറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തെ മുതലെടുക്കാനുള്ള ശ്രമമാണ് ഹ്യൂണ്ടായിയുടേത്.

ഹ്യൂണ്ടായ് ഐ20 ആക്ടിവ് ക്രോസ്സോവര്‍ അധികം താമസിക്കാതെ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴെ താളുകളില്‍ കാറിന്റെ ചിത്രങ്ങള്‍ കാണാം. ഇതുവരെ ലഭ്യമായ വിവരങ്ങളും നല്‍കിയിട്ടുണ്ട്.

ഹ്യൂണ്ടായ് ഐ20 ആക്ടിവ് ചിത്രങ്ങള്‍ പുറത്ത്!

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹ്യൂണ്ടായ് ഐ20 ആക്ടിവ് ചിത്രങ്ങള്‍ പുറത്ത്!

മാര്‍ച്ച് മാസത്തില്‍ തന്നെ ഐ20 ആക്ടിവ് ക്രോസ്സോവറിന്റെ ലോഞ്ച് നടക്കുമെന്നാണ് കരുതുന്നത്. തികച്ചും സ്‌പോര്‍ടിയായ ശൈലിയിലേക്ക് പരിവര്‍ത്തിപ്പിക്കപെട്ട എലൈറ്റ് ഐ20 ഹാച്ച്ബാക്ക് തന്നെയാണ് ഈ വാഹനം.

ഹ്യൂണ്ടായ് ഐ20 ആക്ടിവ് ചിത്രങ്ങള്‍ പുറത്ത്!

ഫ്രണ്ട് ബംപര്‍, മുന്നിലും പിന്നിലുമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, വശങ്ങളിലുള്ള ക്ലാഡിങ്ങുകള്‍, സ്‌പോര്‍ടി ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവ കാറിന്റെ ഡിസൈന്‍ സവിശേഷതകളില്‍ എടുത്തു പറയേണ്ടവയാണ്.

ചിത്രത്തില്‍ ഐ20 ആക്ടിവ് എതിരാളി ക്രോസ്സ് പോളോ

ചിത്രത്തില്‍ ഐ20 ആക്ടിവ് എതിരാളി ക്രോസ്സ് പോളോ

ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈന്‍ ശൈലിയില്‍ വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. ഷഡ്ഭുജാകൃതിയിലുള്ള ഈ ഗ്രില്ലില്‍ നെടുകെ നീങ്ങുന്ന മാറ്റ് ഗ്രേ നിറത്തിലുള്ള ആരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. വൃത്താകൃതിയില്‍ വരുന്ന ഫോഗ് ലാമ്പ് ക്ലസ്റ്റര്‍ സ്‌പോര്‍ടി സൗന്ദര്യം നിലനിര്‍ത്തുന്നു.

ചിത്രത്തില്‍ ഐ20 ആക്ടിവ് എതിരാളി എട്യോസ് ക്രോസ്

ചിത്രത്തില്‍ ഐ20 ആക്ടിവ് എതിരാളി എട്യോസ് ക്രോസ്

ബോഡിയുടെ താഴെയായി ചുറ്റും പ്ലാസ്റ്റിക് ക്ലാഡിങ് ഘടിപ്പിച്ചിട്ടുണ്ട്. പിന്‍വശത്തെ റിഫ്‌ലക്ടറുകളും കാറിന്റെ സ്‌പോര്‍ടി ഡിസൈന്‍ സ്വഭാവത്തിന് ചേരുന്നതാണ്.

ചിത്രത്തില്‍ ഐ20 ആക്ടിവ് എതിരാളി അവ്വെന്റ്യൂറ

ചിത്രത്തില്‍ ഐ20 ആക്ടിവ് എതിരാളി അവ്വെന്റ്യൂറ

എലൈറ്റ് ഐ20യില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയായിരിക്കും ഈ വാഹനത്തിലും ഉപയോഗിക്കുക. ട്യൂണിങ്ങില്‍ ചില മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 1.2 പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Hyundai i20 Active Crossover's Design Revealed.
Story first published: Wednesday, February 25, 2015, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X