ഹ്യൂണ്ടായിക്ക് വിറ്റുവരവിന്റെ 2 ശതമാനം പിഴ

By Santheep

വിപണിമത്സരം തടയിടുന്ന വിധത്തിൽ പ്രവർത്തിച്ച ഹ്യൂണ്ടായിക്ക് സിസിഐ (കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ) പിഴയിട്ടു. 420 കോടി രൂപയാണ് ഹ്യൂണ്ടായ് പിഴയായി അടയ്ക്കേണ്ടത്.

തെറ്റായ വിപണി ഇടപെടലുകൾ നിരുത്സാഹപ്പെടുത്തുവാനാണ് സിസിഐ ഈ പിഴയിടൽ നടത്തിയിരിക്കുന്നത്. കമ്പനിയുടെ ശരാശരി വിറ്റുവരവിന്റെ 2 ശതമാനമാണ് പിഴയായി നൽകേണ്ടത്.

Hyundai India To Pay CCI Fines Worth INR 420 Crore

തങ്ങളുടെ വാഹനങ്ങളുടെ സ്പെയർ പാർടുകൾ വിപണിയിൽ സ്വതന്ത്രമായി ലഭ്യമാകുന്നതിനെ തടയിടുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നതാണ് ഹ്യൂണ്ടായിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം. ഇത് തെളിയിക്കപെട്ടതോടെയാൻ ഹ്യൂണ്ടായിക്കുമേൽ വൻപിഴ വന്നുവീണത്.

ഉത്തരവ് നിലവിൽ വന്നതുമുതൽ അറുപത് ദിവസത്തിനകം പിഴത്തുക അടച്ചിരിക്കണം.

കമ്പനിക്ക് ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട് സിസിഐ. ഹ്യൂണ്ടായിയുമായി ബന്ധമില്ലാത്ത ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് വാഹനം റിപ്പയർ ചെയ്യുകയാണെങ്കിൽ വാറന്റി നഷ്ടമാകും എന്നു തുടങ്ങിയ ഉപാധികൾ വെക്കാൻ കഴിയില്ലെന്ന നിർദ്ദേശമാണ് ഇവയിൽ ശ്രദ്ധേയമായത്.

Most Read Articles

Malayalam
കൂടുതല്‍... #hyundai
English summary
Hyundai India To Pay CCI Fines Worth INR 420 Crore.
Story first published: Wednesday, July 29, 2015, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X