ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

ഇപ്പോൾ നടന്നുവരുന്ന ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിൽ അവതരിപ്പിക്കപ്പെട്ട വിഷൻ എൻ 2025 ഗ്രാൻ ടൂറിസ്മോ എന്ന സ്പോർട്സ് കാർ കൺസെപ്റ്റ് ഹ്യൂണ്ടായിയുടെ ഭാവി ഉദ്യമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു 'വിഷൻ' തന്നെയാണ് പങ്കുവെക്കുന്നത്. അതിവിദൂരമല്ലാത്ത ഭാവിയിൽ ഹ്യൂണ്ടായിയിൽ നിന്ന് പ്രകടനശേഷിയേറിയ, റേസ് ട്രാക്കുകളിൽ ഇറക്കാവുന്ന തരം കാറുകൾ പുറത്തിറങ്ങും.

നിലവിൽ ഏഷ്യയിൽ ചില ജപ്പാൻ കമ്പനികൾ മാത്രമാണ് ലോകോത്തര നിലവാരമുള്ള സൂപ്പർകാറുകൾ പുറത്തിറക്കുന്നത്. ഈ മേഖലയിൽ ഒരു കരുത്തുറ്റ സാന്നിധ്യമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിഷൻ എൻ കൺസെപ്റ്റിലൂടെ ഹ്യൂണ്ടായ് പ്രഖ്യാപിക്കുന്നു.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

ഹ്യൂണ്ടായിയുടെ പെർഫോമൻസ് ഡവലപ്മെന്റ് വിഭാഗത്തിന്റെ തലവൻ ആൽബർട്ട് ബീയർമാൻ ആണ് വിഷൻ എൻ 2025 കൺസെപ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നത്.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

ആൽബർട്ട് ബീയർമാൻ വരുന്നത് ബിഎംഡബ്ല്യുവിന്റെ പെർഫോമൻസ് വിഭാഗമായ എം ഡിവിഷനിൽ നിന്നാണ്. ഹ്യൂണ്ടായിയെ ഒരു സൂപ്പർകാർ നിർമാതാവ് കൂടിയാക്കി മാറ്റുക എന്നതാണ് ഇദ്ദേഹത്തിൽ അർപിക്കപ്പെട്ടിട്ടുള്ള ചുമതല.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഹ്യൂണ്ടായിയിൽ നിന്ന് ഒരു പെർഫോമൻസ് കാർ പുറത്തിറങ്ങും. ഇത് റേസ് ട്രാക്കുകളെ ഉദ്ദേശിച്ചുള്ളതാകും എന്നുറപ്പാണ്. റോഡ് ലീഗൽ കാറുകൾ വരുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

ഫ്രാങ്ഫർട്ടിൽ പ്രദർശിപ്പിച്ച വിഷൻ എൻ 2025 കൺസെപ്റ്റ് ഇതിനെല്ലാം ആധാരമായി നിൽക്കും. ഒരു സൂപ്പർകാർ പുറത്തിറക്കുക, അത് വിജയിപ്പിക്കുക എന്നതിനെല്ലാം ദീർഘകാലത്തെ ഗവേഷണവും മറ്റ് പ്രയത്നങ്ങളും ആവശ്യമുള്ള കാര്യങ്ങളാണ്.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

വിഷൻ എൻ 2025 എന്ന പേരിൽത്തന്നെ ഈ കാലയളവിന്റെ സൂചന കാണാവുന്നതാണ്. ഇനിയും പത്തു വർഷത്തോളമെടുക്കും കാര്യങ്ങളിൽ കൃത്യമായ ഒരു തീരുമാനം വരാൻ. ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ഒരു തുടക്കം മാത്രമാണ്.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

കുതിരശക്തിയും ടോർക്കും ചേർന്നാൽ ഒരു നല്ല സൂപ്പർകാറാവില്ല എന്ന നിലപാടാണ് ആൽബർട്ട് ബീയർമാനുള്ളത്. ഡ്രൈവ് ചെയ്യുമ്പോൾ വാഹനം നൽകുന്ന അനുഭൂതിയാണ് പ്രധാനം. അതിനാൽത്തന്നെ കൂടുതൽ കുതിരശക്തിക്കായുള്ള മത്സരത്തിൽ പങ്കെടുക്കാൻ ഹ്യൂണ്ടായ് താൽപര്യപ്പെടുന്നില്ല.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

പുതിയ എൻജിനുകളായിരിക്കും ഈ സൂപ്പർകാർ മോഡലുകളിൽ ഉപയോഗിക്കുക. വേൾഡ് റാലി ചാമ്പ്യൻഷിപ്പിലും മറ്റും പങ്കെടുക്കുന്നതിനായി ഹ്യൂണ്ടായ് ഇതിനകം തന്നെ ഭാരക്കുറവുള്ള ദ്രവ്യങ്ങളിൽ മികച്ച ഗവേഷണഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. പുതിയ സൂപ്പർകാറിന് ഈ ഗവേഷണഫലങ്ങൾ ഗുണം ചെയ്യും.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

വിഷൻ എൻ കൺസെപ്റ്റിന് കരുത്ത് പകരുന്നത് ഒരു ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റമാണ്. 650 കിലോവാട്ട്, അഥവാ 871 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ സിസ്റ്റം. ബ്രേക്കിങ് എനർജി റീജനറേഷൻ വഴി 150 കിലോവാട്ട് ഉൽപാദിപ്പിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

ഹ്യൂണ്ടായ് സൂപ്പർകാർ നിർമിക്കുന്നു!!!

മോണോകോക്ക് സ്ട്രക്ചറാണ് വിഷൻ എൻ 2025 ഗ്രാൻ ടൂറിസ്മോയുടേത്. ഇത് വാഹനത്തിന്റെ ഭാരം വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. വിഷൻ എൻ കൺസെപ്റ്റിന്റെ ആകെ ഭാരം 972 കിലോഗ്രാമാണ്.

കൂടുതൽ

കൂടുതൽ

ഗ്രാൻഡ് ഐ10 ക്രാഷ് ടെസ്റ്റിൽ '0' നേടി

പുത്തൻ ഹ്യൂണ്ടായ് ക്രെറ്റയെ രോഷാകുലരായ നാട്ടുകാർ മറിച്ചിട്ടു

ഹ്യൂണ്ടായ് ഇലാന്‍ട്ര 2015 മോഡലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

അസ്‌ലാന്‍: ആദ്യത്തെ ഹ്യൂണ്ടായ് ഹൈബ്രിഡ്

Most Read Articles

Malayalam
കൂടുതല്‍... #hyundai #ഹ്യൂണ്ടായ്
English summary
Hyundai is considering a supercar.
Story first published: Tuesday, September 22, 2015, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X