ഹ്യൂണ്ടായ് ഐക്‌സ്25 ടെസ്റ്റുകള്‍ തകൃതിയായി നടക്കുന്നു

By Santheep

ഹ്യൂണ്ടായ് ഐഎക്‌സ്25 ക്രോസ്സോവറിന്റെ ഇന്ത്യന്‍ വിപണിപ്രവേശം കാര്‍പ്രേമികളില്‍ വലിയ ആകാംക്ഷയുണ്ടാക്കിയിട്ടുണ്ട്. ഈ വാഹനത്തിന്റെ വരവ് എന്നാണെന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഈ വാഹനം ദീപാവലിക്ക് മുമ്പായി വിപണി പിടിക്കുമെന്നാണ് മനസ്സിലാക്കുന്നത്.

നിരവധിയിടങ്ങളില്‍ ഐഎക്‌സ്25-നെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ചില വിദേശവിപണികളില്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്ന ഈ കാറിനെ ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ടെസ്റ്റുകളാണ് നടക്കുന്നത്.

Hyundai ix25 SUV Spotted Again Testing

അതെസമയം ചില റിപ്പോര്‍ട്ടുകള്‍ ഈ വാഹനത്തിന്റെ വരവ് ജൂണില്‍ തന്നെയായിരിക്കുമെന്ന് പറയുന്നുണ്ട്. എന്തായാലും ദീപാവലിക്കു മുമ്പ് വാഹനം വിപണി പിടിക്കേണ്ടകതുണ്ട്. ചെറു ക്രോസ്സോവര്‍ വിപണിയിലെ കടുത്ത മത്സരം കൂടി പരിഗണിച്ച് തുടക്കത്തിലേ നല്ല വില്‍പന കിട്ടുന്ന വിധത്തിലായിരിക്കും വരവ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍വില്‍പന നടക്കുന്ന കാലമാണ് ദീപാവലിക്കാലം.

രണ്ട് ഡീസല്‍ എന്‍ജിനുകളും ഒരു പെട്രോള്‍ എന്‍ജിനുമാണ് ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡലില്‍ ഉള്ളത്. എല്ലാ എന്‍ജിനുകളോടുമൊപ്പം മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇവയിലൊന്ന് 1.4 ലിറ്റര്‍ ശേഷിയുള്ളതാണ്. ഈ എന്‍ജിന്‍88.73 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 219.66 എന്‍എം ആണ് ചക്രവീര്യം. അടുത്ത എന്‍ജിന്റെ ശേഷി 121.26 കുതിരശക്തിയാണ്. 219.66 എന്‍എം ആണ് ചക്രവീര്യം.

1.6 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ് മറ്റൊന്ന്. 121.26 കുതിരശക്തി ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഈ എന്‍ജിനുണ്ട്. 154.94 എന്‍എം ചക്രവീര്യം.

Most Read Articles

Malayalam
കൂടുതല്‍... #hyundai
English summary
Hyundai ix25 SUV Spotted Again Testing.
Story first published: Tuesday, May 26, 2015, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X