ഹ്യൂണ്ടായ് അവതരിപ്പിക്കുന്നൂ, ഇന്നോവയ്ക്കൊരു എതിരാളി!

By Santheep

ടൊയോട്ട ഇന്നോവയുടെ സ്ഥാനം എത്ര വലുതാണ് ഇന്ത്യയിൽ എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ? ഒരു കാലത്ത് ലാളിത്യം കൈമുതലാക്കിയിരുന്ന രാഷ്ട്രീയ നേതാക്കൾ അംബാസ്സഡർ കാറുകളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഇന്ന് ആ സ്ഥാനത്തേക്ക് ഇന്നോവ കയറിയിരിക്കുന്നതായി കാണാം. ഈ എംപിവിയെ വെല്ലാൻ ഇന്ന് വിപണിയിൽ ആരുമില്ല.

റിനോ ക്വിഡ് vs ഹ്യൂണ്ടായ് ഇയോൺ: ഒരു താരതമ്യം

ഇങ്ങനെയൊരു അപ്രമാദിത്വം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ഹ്യൂണ്ടായിക്കുള്ളത്. ടൊയോട്ട ഇന്നോവ എംപിവിക്ക് തക്കതായ ഒരു എതിരാളിയെ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് ഹ്യൂണ്ടായ്. ഈ വാഹനം അടുത്തുതന്നെ വിപണിയിലെത്തിച്ചേരും. കൂടുതൽ അറിയാം താഴെ.

ഇന്നോവയ്ക്കൊരു എതിരാളി!

ഈ പുതിയ എംപിവിയുടെ പണികൾ ഇതിനകം തന്നെ ആരംഭിച്ചതായാണ് വിവരം. ഐപി' എന്ന രഹസ്യനാമത്തിലാണ് വാഹനത്തിന്റെ വികസനപ്രവർത്തനങ്ങൾ നടക്കുന്നത്.

ഇന്നോവയ്ക്കൊരു എതിരാളി!

ടൊയോട്ട ഇന്നോവ നിൽക്കുന്ന സെഗ്മെന്റിൽ നിലവിൽ ഹ്യൂണ്ടായിക്ക് സാന്നിധ്യമില്ല. മൊത്തത്തിൽ എംപിവി സെഗ്മെന്റിൽ ഹ്യൂണ്ടായ് ഒരൽപം വീക്കാണ്. ഈ കേട് തീർക്കുകയാണ് ഉദ്ദേശ്യം. എതിരാളികളായ മാരുതിയും ഹോണ്ടയുമെല്ലാം എംപിവി വിഭാഗത്തിൽ സാന്നിധ്യം അറിയിക്കുകയും ഒരുവിധം വളർച്ച പിടിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നോവയ്ക്കൊരു എതിരാളി!

പെട്രോൾ, ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് വാഹനം നിരത്തിലിറക്കാനാണ് പരിപാടി. ഡീസൽ പതിപ്പ് ടാക്സിയായി വിറ്റഴിക്കാൻ സാധിക്കുമെന്നും പ്രതീക്ഷയുണ്ട് കമ്പനിക്ക്.

ഇന്നോവയ്ക്കൊരു എതിരാളി!

ഈയിടെ ക്രെറ്റ എന്ന പേരിൽ വിപണിയിലെത്തിച്ച എസ്‌യുവി മോഡൽ വൻ വിജയമായി മാറിയിരുന്നു. ഇതാവർത്തിക്കാൻ പുതിയ എംപിവിക്കും സാധിക്കുകയാണെങ്കിൽ ഒരു വൻ നേട്ടമായിരിക്കും അത്.

ഇന്നോവയ്ക്കൊരു എതിരാളി!

പുതിയ സെഗ്മെന്റുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കാണ് ഇന്ത്യയിൽ കൂടുതൽ ഡിമാൻഡുള്ളത്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ കൃത്യമായി കണക്കിലെടുത്തുകൊണ്ടാണ് ഇവ വരുന്നത് എന്നതാവാം കാരണം. എന്തായാലും ഹ്യൂണ്ടായിയുടെ പുതിയ എംപിവിയുടെ വരവ് മറ്റൊരു ട്രെൻഡിന്റെ തുടക്കമാകാനും ഇടയുണ്ട്.

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ബൈക്കുകൾ

ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

ബിഎംഡബ്ല്യു-ടിവിഎസ് സഖ്യത്തിന്റെ സ്റ്റണ്ട് ജി 310 ബൈക്ക്

ഇന്ന് ഇന്ത്യയിലുള്ള 10 അലമ്പ് കാർ ഡിസൈനുകൾ

Most Read Articles

Malayalam
English summary
Hyundai MPV To Debut In India By 2016 To Rival Toyota Innova.
Story first published: Tuesday, October 13, 2015, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X