ഹ്യൂണ്ടായ് സാന്റ ക്രൂസ് പിക്കപ്പ് നിര്‍മാണത്തിലേക്ക്

By Santheep

ഹ്യൂണ്ടായ് സാന്റ ക്രൂസ് എന്ന പേരില്‍ ഒരു കണ്‍സെപ്റ്റ് അവതരിപ്പിക്കപെട്ടിരുന്നു കഴിഞ്ഞ ഡിട്രോയ്റ്റ് ഓട്ടോഷോയില്‍. അമേരിക്കന്‍ വിപണിയില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു കണ്‍സെപ്റ്റുമായി വരാന്‍ ഹ്യൂണ്ടായ് തയ്യാറായത്. നോര്‍ത്ത് അമേരിക്കന്‍ ജീവിതശൈലിയില്‍ പിക്കപ് ട്രക്കുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. ഈ വിപണിയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് ഹ്യൂണ്ടായ് ലക്ഷ്യം വെക്കുന്നത്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഈ പിക്കപ്പ് ട്രക്കിന്റെ വിപണിപ്രവേശം അടുത്തു തന്നെ നടക്കുമെന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ വന്നു കഴിഞ്ഞു. ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഹ്യൂണ്ടായ് പിക്കപ് ട്രക്കിനെ അടുത്താ കാണാം താഴെ.

ഹ്യൂണ്ടായ് സാന്റ ക്രൂസ് പിക്കപ്പ് നിര്‍മാണത്തിലേക്ക്

ഹ്യൂണ്ടായ് സാന്റ ക്രൂസ് എന്ന പേരിലാണ് ഈ പിക്കപ്പ് ട്രക്ക് അവതരിപ്പിക്കപ്പെട്ടത്. ഹ്യൂണ്ടായിയുടെ നോര്‍ത്ത് അമേരിക്കന്‍ സിഇഒ ആയ ഡേവ് സുക്കോവ്‌സ്‌കി പറയുന്നതു പ്രകാരം സാന്റ ക്രൂസ് ക്രോസ്സോവര്‍ പിക്കപ്പ് കണ്‍സെപ്റ്റ് ഉടന്‍ തന്നെ ഉല്‍പാദനരൂപം പ്രാപിക്കും.

ഹ്യൂണ്ടായ് സാന്റ ക്രൂസ് പിക്കപ്പ് നിര്‍മാണത്തിലേക്ക്

സതേണ്‍ കാലിഫോര്‍ണിയയിലെ ഹ്യൂണ്ടായ് ഡിസൈന്‍ സ്റ്റൂഡിയോയിലാണ് ഈ കണ്‍സെപ്റ്റ് നിര്‍മിക്കപെട്ടത്. ഈ വാഹനത്തിന്റെ ഉല്‍പാദനത്തിനായി കാലിഫോര്‍ണിയയിലെ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നുണ്ട്.

ഹ്യൂണ്ടായ് സാന്റ ക്രൂസ് പിക്കപ്പ് നിര്‍മാണത്തിലേക്ക്

ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് അമേരിക്കന്‍ വിപണിയിലെത്തുന്ന ആദ്യത്തെ വാഹനമായിരിക്കും ഹ്യൂണ്ടായ് സാന്റ ക്രൂസ് പിക്കപ്പ്.

ഹ്യൂണ്ടായ് സാന്റ ക്രൂസ് പിക്കപ്പ് നിര്‍മാണത്തിലേക്ക്

ട്രക്കുകളുടെ ക്രോസ്സോവറുകളുടെ സാന്നിധ്യമില്ലാത്തത് അമേരിക്കയില്‍ ഹ്യൂണ്ടായിയെ പ്രയാസത്തിലാക്കിയിരുന്നു. ഇത് വില്‍പനയെ ഗുരുതരമായി ബാധിച്ചു തുടങ്ങിയതോടെ പുതിയൊരു പിക്കപ്പ് നിര്‍മിച്ചെടുക്കാന്‍ ഹ്യൂണ്ടായ് തീരുമാനിക്കുകയായിരുന്നു.

ഹ്യൂണ്ടായ് സാന്റ ക്രൂസ് പിക്കപ്പ് നിര്‍മാണത്തിലേക്ക്

2.0 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഹ്യൂണ്ടായ് സാന്റ ക്രൂസില്‍ ഘടിപ്പിച്ചിരിക്കുന്നത്. 190 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന്‍ സാധിക്കും.

ഹ്യൂണ്ടായ് സാന്റ ക്രൂസ് പിക്കപ്പ് നിര്‍മാണത്തിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഇത്തരം ലൈഫ് സ്റ്റൈല്‍ പിക്കപ്പുകള്‍ക്ക് വലിയ സാധ്യതയില്ല. ആഡംബര ട്രക്കുകളെ സ്വീകരിക്കാന്‍ ഭാവിയില്‍ ഒരുപക്ഷേ ഇന്ത്യ തയ്യാറായേക്കും. ഇസുസു ഇന്ത്യയില്‍ പ്രീമിയം പിക്കപ്പുകള്‍ എത്തിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Hyundai Santa Cruz Pickup concept to be headed toward production.
Story first published: Monday, May 25, 2015, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X