ഇന്നത്തെ പ്രധാന വാഹനവാർ‌ത്തകൾ

By Santheep

2015-10-13

വാഹനലോകത്ത് ഇന്ന് (2015-10-13) നടന്ന സംഭവങ്ങളിൽ നിന്ന് പ്രധാനപ്പെട്ടവ തെരഞ്ഞെടുത്ത് നൽകിയിരിക്കുകയാണിവിടെ.

ഫിയറ്റ് ഉത്സവസീസൺ ഓഫറുകൾ

ഫിയറ്റ് ഉത്സവസീസൺ ഓഫറുകൾ

ഫിയറ്റ് ഇന്ത്യ ചില ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലിനിയ ക്ലാസിക് വാങ്ങുന്നവർക്ക് 40,000 രൂപയുടെ നേട്ടങ്ങൾ ലഭിക്കും. ഫിയറ്റ് പൂന്തോയിൽ 70,000 രൂപയുടെ ഓഫറുകളാണുള്ളത്. അവ്വെന്റ്യൂറയിൽ 80,000 രൂപയുടെ ഓഫറുകളുണ്ട്. പുതിയ ലീനിയ മോഡലിൽ 1,10,000 രൂപയുടെ നേട്ടങ്ങളാണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഡീലർഷിപ്പുകളിൽ വിളിച്ചന്വേഷിക്കാവുന്നതുമാണ്.

മാരുതി ബലെനോ നാല് വേരിയന്റുകളിൽ

മാരുതി ബലെനോ നാല് വേരിയന്റുകളിൽ

മാരുതി ബലെനോ പ്രീമിയം ഹാച്ച്ബാക്കിന് നാല് വേരിയന്റുകളുണ്ടാകുമെന്ന് ഉറപ്പായി. ഒക്ടോബർ 26നാണ് ഈ വാഹനത്തിന്റെ ലോഞ്ച് നടക്കുക. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെയാണ് വേരിയന്റുകളുടെ പേര്. ഏഴ് നിറങ്ങളിൽ വാഹനം ലഭ്യമാകും.

പുതിയ മാരുതി ഏർറ്റിഗ

പുതിയ മാരുതി ഏർറ്റിഗ

പുതുക്കിയ മാരുതി എർറ്റിഗ എംപിവി ഒക്ടോബർ 15ന് വിപണിയിൽ ലോഞ്ച് ചെയ്യും. ഇതാദ്യമായി എർറ്റിഗയിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിക്കുകയാണെന്ന പ്രത്യേകതയും ഈ ലോഞ്ചിനുണ്ട്. കൂടാതെ മൈക്രോ ഹൈബ്രിഡ് സാങ്കേതികതയും വാഹനത്തിലുപയോഗിച്ചേക്കും.

ടാറ്റ സെലിബ്രേഷൻ എഡിഷനുകൾ

ടാറ്റ സെലിബ്രേഷൻ എഡിഷനുകൾ

‌ടാറ്റയുടെ വിവിധ മോഡലുകൾക്ക് സെലിബ്രേഷൻ എഡിഷനുകൾ വിപണിയിലെത്തി. നാനോ ജെൻഎക്സ്, ബോൾട്ട്, സെസ്റ്റ്, ഇൻഡിഗോ, സഫാരി സ്റ്റോം എന്നീ മോഡലുകൾക്കാണ് ഈ എഡിഷനുകൾ നൽകിയിട്ടുള്ളത്. പുതിയ ബോഡി ഡികാലുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റീയറിങ് വീൽ കവറുകൾ, റിമോട്ടോ കൺട്രോൾ ബൂട്ട് റിലീസ്, സ്കഫ് പ്ലേറ്റ്, സ്പോയ്‌ലർ തുടങ്ങിയ ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് ഈ വാഹനങ്ങൾ എത്തുന്നത്.

വോൾവോ എസ്60 ക്രോസ്സ് കൺട്രി

വോൾവോ എസ്60 ക്രോസ്സ് കൺട്രി

‌എസ്60 ക്രോസ്സ് കൺട്രി മോഡൽ 2016ൽ ഇന്ത്യയിലെത്തുമെന്ന് വിവരം. ആദ്യമാസങ്ങളിൽ തന്നെ വിപണി പിടിച്ചേക്കും. നിലവിൽ വിപണിയിലുള്ള എസ്60 സെഡാനിൽ കുറെയധികം ഓഫ്റോഡിങ് സവിശേഷതകൾ കൂട്ടിച്ചേർ‌ത്തതാണ് ക്രോസ് കൺ‌ട്രി മോഡൽ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സെഡാനും എസ്‌യുവിയും ചേർന്നുള്ള ഒരു ക്രോസ്സോവർ.

ലീനിയയുടെ പകരക്കാരന്റെ പണി തുടങ്ങി

ലീനിയയുടെ പകരക്കാരന്റെ പണി തുടങ്ങി

ലീനിയയ്ക്ക് പകരമായി ഇന്ത്യയിലെത്തുമെന്ന് കരുതുന്ന ഫിയറ്റ് അഗെര എന്ന കൺസെപ്റ്റിന്റെ പണികൾ തുടങ്ങി. ഈ പ്രോജക്ടിന് ടിപ്പോ എന്ന് പേരിട്ടതായാണ് വാർത്തകൾ വരുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളിൽ വാഹനം വിപണിയിലെത്തും. തുടക്കത്തിൽ യുകെയിൽ മാത്രമായിരിക്കും ഈ വാഹനം വിൽക്കുക.

ഷെവർലെ വിലക്കിഴിവ്

ഷെവർലെ വിലക്കിഴിവ്

ഉത്സവസീസൺ പ്രമാണിച്ച് ഷെവർലെ ഓഫറുകൾ പ്രഖ്യാപിച്ചു. ബീറ്റ് മോഡലിൽ 3+2 വർഷം വാറന്റിയും ഒരു വർഷത്തെ സൗജന്യം ഇൻഷൂറൻസും മൂന്നു വർഷത്തെ മെയിന്റനൻസ് പാക്കേജും ഓഫർ ചെയ്യുന്നുണ്ട്. സെയ്ൽ മോഡലിൽ 3+2 വർഷത്തെ വാറന്റി നൽകുന്നുണ്ട്. എൻജോയ് മോഡലിലും ഇതേ ഓഫറാണ് നൽകുന്നച്. ക്രൂസിലാണെങ്കിൽ 3+2 വാറന്റിയും ആദ്യത്തെ വർഷത്തെ സൗജന്യ ഇൻഷൂറൻസും 9.9 ശതമാനം പലിശയിൽ ഫിനാൻസും നൽകുന്നു.

ഹീറോ സ്പ്ലൻഡർ പ്രോ

ഹീറോ സ്പ്ലൻഡർ പ്രോ

ഹീറോയുടെ സ്പ്ലൻഡർ പ്രോ മോഡലിന് ഒരു പുതുക്കൽ നൽകാൻ കമ്പനി തീരുമാനിച്ചിരിക്കുന്നു. വർഷത്തിൽ ശരാശരി 1 ലക്ഷം യൂണിറ്റ് വിറ്റുപോകുന്ന മോഡലാണിത്. ഹോണ്ടയിൽ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിക്കാനാണ് അടുത്ത പുതുക്കൽ.

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് ഗോൾഡ് എഡിഷൻ

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് ഗോൾഡ് എഡിഷൻ

ടിവിഎസ്സിന്റെ സ്റ്റാർ സിറ്റി പ്ലസ് മോഡലിന് ഒരു ഗോൾഡ് എഡിഷൻ പുറത്തിറക്കി. തമിഴ്നാട്ട് ഷോറൂം നിരക്ക് പ്രകാരം 49,425 രൂപയാണ് ഈ മോഡലിന് വില. സ്വർണ നിറം പൂശിയതൊഴിച്ചാൽ ഈ മോഡലിൽ മറ്റ് വ്യത്യാസങ്ങളൊന്നും ഇല്ല.

റോയൽ എൻഫീൽഡ് പാരിസ് ഷോറൂം

റോയൽ എൻഫീൽഡ് പാരിസ് ഷോറൂം

ഇന്ത്യൻ കമ്പനി റോയൽ എൻഫീൽഡ് പാരിസിലും മാൻഡ്രിഡിലും ഷോറൂമുകൾ തുറന്നു. ഫ്രാൻസിലും സ്പെയിനിലും എൻപീൽഡ് ബൈക്കുകൾക്ക് കൾട്ട് ഫോളോവേഴ്സുണ്ട്. ഇവരെ തൃപ്തിപ്പെടുത്താൻ ഈ ഷോറൂമുകൾക്ക് സാധിക്കുമെന്നാണ് എൻഫീൽഡ് കരുതുന്നത്. ഭാവിയിൽ ഫ്രാൻസിൽ 80 ഷോറൂമുകളും സ്പെയിനിൽ 25 ഷോറൂമുകളും തുറക്കാൻ കമ്പനിക്ക് പ്ലാനുണ്ട്.

ഷെവർലെ ട്രെയിൽബ്ലേസർ ലോഞ്ച്

ഷെവർലെ ട്രെയിൽബ്ലേസർ ലോഞ്ച്

ഷെവർലെ ട്രെയിൽബ്ലേസർ ലോഞ്ച് ഒക്ടോബർ‌ 21ന് നടക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ 25-30 ലക്ഷത്തിനിടയിലായിരിക്കും കാറിന് വില. ഈ വാഹനം ഇതിനകം തന്നെ ഇന്ത്യയിലെ ഷെവര്‍ലെ ഗവേഷണ-വികസന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്രവിപണിയില്‍ വില്‍പനയിലുള്ള 2.8 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ട്രെയില്‍ബ്ലേസറാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. ഈ എന്‍ജിനോടൊപ്പം ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിലും വാഹനം ലഭിക്കും. 187 കുതിരശക്തിയും 470 എന്‍എം ചക്രവീര്യവുമാണ് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

വാണിജ്യവാഹനങ്ങൾ പരിസ്ഥിതി നഷ്ടപരിഹാരം കെട്ടണം: സുപ്രീംകോടതി

വാണിജ്യവാഹനങ്ങൾ പരിസ്ഥിതി നഷ്ടപരിഹാരം കെട്ടണം: സുപ്രീംകോടതി

ദില്ലി നഗരത്തിലേക്ക് കടക്കുന്ന വാണിജ്യവാഹനങ്ങൾ ഇനിമുതൽ പരിസ്ഥിതി നഷ്ടപരിഹാരം കെട്ടണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത് വരുന്ന നാലു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പ്രത്യാഘാതങ്ങളും മറ്റും പഠിച്ചതിനു ശേഷം സ്ഥിരപ്പെടുത്താനാണ് നീക്കം. നഗരത്തിൽ ഉയർന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കുവാനാണ് ഈ നടപടി. ചെറിയ വാണിജ്യവാഹനങ്ങൾക്ക് 700ഉം വലിയ വാഹനങ്ങൾക്ക് 1300 രുപയാണ് ചുമത്തുക.

കൂടുതൽ

കൂടുതൽ

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 15 കാർനിർമാതാക്കൾ

ലയണൽ മെസ്സി ടാറ്റ കൈറ്റിന്റെ ബ്രാൻഡ് അംബാസ്സഡർ

ഹോണ്ട ബ്രിയോ എസ്‌യുവി 2016ൽ ഇന്ത്യയിൽ നിർമിക്കും

ആൾട്ടോ കെ10 അർബാനോ: മാരുതിക്ക് ക്വിഡ് പേടി?

ഫോഡ് ഇക്കോസ്പോർട് പുതുക്കി വിപണിയിലെത്തി

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Important Automobile News For The Day.
Story first published: Tuesday, October 13, 2015, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X