2014ലെ ഏറ്റവും മനോഹരമായ കാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു

By Santheep

2014ലെ ഏറ്റവും മനോഹരമായ കാറായി ജാഗ്വര്‍ എക്‌സ്ഇയെ തെരഞ്ഞെടുത്തു. പാരിസില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഓട്ടോമൊബൈല്‍ ഇന്റര്‍നാഷണലാണ് എക്‌സ്ഇ-ക്ക് ഈ ബഹുമതി നല്‍കിയത്.

മസ്ദ എംഎക്‌സ്5, ഫിയറ്റ് 500എക്‌സ് എന്നീ മോഡലുകളാണ് വോട്ടെടുപ്പില്‍ ജാഗ്വര്‍ എക്‌സ്ഇ മോഡലിന് പിന്നാലെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. താഴെ കാറുകളെ അടുത്തുകാണാം.

2014ലെ ഏറ്റവും മനോഹരമായ കാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു

താളുകളിലൂടെ നീങ്ങുക.

മൂന്നാം സ്ഥാനം: ഫിയറ്റ് 500എക്‌സ്

മൂന്നാം സ്ഥാനം: ഫിയറ്റ് 500എക്‌സ്

ഫെസ്റ്റിവല്‍ ഓട്ടോമൊബൈല്‍ ഇന്റര്‍നാഷണലിന്റെ മുപ്പതാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാവര്‍ഷവും ലോകത്തിലെ ഏറ്റവും മനോഹരമായ കാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാറുണ്ട് ഈ ഫെസ്റ്റിവല്‍. ഇത്തവണ നടത്തിയ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം ലഭിച്ചത് ഫിയറ്റ് 500എക്‌സിനാണ്.

മൂന്നാം സ്ഥാനം: ഫിയറ്റ് 500എക്‌സ്

മൂന്നാം സ്ഥാനം: ഫിയറ്റ് 500എക്‌സ്

ഫിയറ്റ് 500ന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെട്ട ക്രോസ്സോവറാണിത്. ജനനം തന്നെ ഒരു ക്ലാസിക് കാറില്‍ നിന്നാകയാലാവണം, സാധാരണ ക്രോസ്സോവറുകളില്‍നിന്ന് 500എക്‌സ് ക്രോസ്സോവര്‍ ഏറെ മാറിനില്‍ക്കുന്നത്. ബ്ലൈന്‍ഡ് സ്‌പോട് ഡിറ്റക്ടര്‍, ഇലക്ട്രിക് ഹാന്‍ഡ് ബ്രേക്ക്, ആന്റി കൊളിഷന്‍ റഡാര്‍, ലേന്‍ ഡീപാര്‍ചര്‍ വാണിങ് തുടങ്ങിയ സുരക്ഷാസന്നാഹങ്ങളോടെയാണ് ഈ വാഹനം വരുന്നത്.

രണ്ടാം സ്ഥാനം: മസ്ദ എംഎക്‌സ്-5

രണ്ടാം സ്ഥാനം: മസ്ദ എംഎക്‌സ്-5

കഴിഞ്ഞ 25 വര്‍ഷമായി മസ്ദ എംഎക്‌സ്-5 വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൂ സീറ്റര്‍ വാഹനമാണ്. മസ്ദയുടെ കോഡോ ഡിസൈന്‍ ഭാഷയാണ് ഈ വാഹനത്തിന്റെ കരുത്ത്.

രണ്ടാം സ്ഥാനം: മസ്ദ എംഎക്‌സ്-5

രണ്ടാം സ്ഥാനം: മസ്ദ എംഎക്‌സ്-5

പുതിയ കാലത്തിനായി മസ്ദ രൂപപ്പെടുത്തിയ ശൈലീകരിക്കപ്പെട്ട ശില്‍പഭാഷ കൂടി ഈ വാഹനത്തിന്റെ ഡിസൈനില്‍ പ്രയോഗിച്ചിട്ടുണ്ട്. 'സോള്‍ ഓഫ് മോഷന്‍' എന്നാണ് ഈ ഡിസൈന്‍ ശൈലിയെ വിളിക്കുന്നത്.

ഒന്നാം സ്ഥാനം: ജാഗ്വര്‍ എക്‌സ്ഇ

ഒന്നാം സ്ഥാനം: ജാഗ്വര്‍ എക്‌സ്ഇ

ലോകത്തിലെ ഏറ്റവും മനോഹരമായ കാര്‍ എന്ന ബഹുമതി ജാഗ്വര്‍ എക്‌സ്ഇ-യെയാണ് തേടിയെത്തിയിരിക്കുന്നത്. ആകെ വോട്ടില്‍ 28 ശതമാനവും നേടിയാണ് ജാഗ്വര്‍ ഒന്നാംസ്ഥാനത്തെത്തിയത്.

ഒന്നാം സ്ഥാനം: ജാഗ്വര്‍ എക്‌സ്ഇ

ഒന്നാം സ്ഥാനം: ജാഗ്വര്‍ എക്‌സ്ഇ

ലോകത്തെമ്പാടുമുള്ള ഓട്ടോമൊബൈല്‍ ആരാധകര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിലൂടെയാണ് ജാഗ്വര്‍ എക്‌സ്ഇ ഈ നേട്ടത്തിന് അര്‍ഹമായതെന്നറിയുക. 59 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികമാളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

Most Read Articles

Malayalam
English summary
Jaguar XE Named Most Beautiful Car of 2014.
Story first published: Thursday, January 29, 2015, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X