ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ അവസാന എഡിഷനുകള്‍ വിപണിയിലേക്ക്

By Santheep

ബ്രിട്ടിഷ് കാര്‍നിര്‍മാതാവായ ലാന്‍ഡ് റോവര്‍ വരുംതലമുറ വാഹനങ്ങളിലേക്ക് സ്വയം പരിവര്‍ത്തിപ്പിക്കുന്ന തിരക്കിലാണ്. ഇതിന്റെ ഭാഗമായി വിപണിയില്‍ ഇന്നുള്ള ഓരോ മോഡലുകളും പതുക്കെ പിന്‍വലിക്കപ്പെടും. രണ്ടായിരത്തിപ്പതിനാറാമാണ്ടോടെ പുതിയ ലാന്‍ഡ് റോവറുകള്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ മോഡലിന്റെ വിപണിയില്‍ നിന്നുള്ള പിന്‍വാങ്ങലിനെ പറ്റിയാണ്.

ഡിഫന്‍ഡറിന്റെ പിന്‍വാങ്ങലിന് മുന്നോടിയായി മൂന്ന് പ്രത്യേക പതിപ്പുകള്‍ വിപണിയിലെത്തിക്കുകയാണ് ലാന്‍ഡ് റോവര്‍. ഓട്ടോബയോഗ്രഫി, ഹെറിറ്റേജ്, അഡ്വഞ്ചര്‍ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. ഓരോ പതിപ്പിന്റെയും സ്വഭാവം പേരുകളില്‍ നിന്നുതന്നെ വായിച്ചെടുക്കാവുന്നതാണ്.

Land Rover Announces Final Edition Of Its Defender

ഓട്ടോബയോഗ്രഫി മോഡലില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഘടിപ്പിക്കുക. 148 കുതിരശക്തി പകരാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 400.69 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു. സാന്റോരിനി ബ്ലാക്ക് നിറത്തില്‍ വാഹനം ലഭിക്കും.

നാനൂറ് പതിപ്പുകള്‍ മാത്രമാണ് ഹെറിറ്റേജ് എഡിഷന് ഉണ്ടാവുക. ഗ്രാസ്മിയര്‍ ഗ്രീന്‍ നിറത്തില്‍ വാഹനം ലഭിക്കും.

അഡ്വഞ്ചര്‍ മോഡലിന് 600 പതിപ്പുകള്‍ വിപണിയിലെത്തും. ഫീനിക്‌സ് ഓറഞ്ച്, യൂലോങ് വൈറ്റ്, കോറിസ് േ്രഗ എന്നീ നിറങ്ങളിലാണ് വാഹനം ലഭിക്കുക.

Most Read Articles

Malayalam
English summary
Land Rover Announces Final Edition Of Its Defender
Story first published: Friday, January 9, 2015, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X