ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

By Santheep

റെയ്ഞ്ച് റോവര്‍ ഇവോക്കിനെ അതേപടി കോപ്പിയടിച്ച് ചൈനീസ് കമ്പനി നിര്‍മിച്ച വാഹനം വില്‍പനയ്‌ക്കെത്തുന്നു. ഇതിനെതിരെ ലാന്‍ഡ് റോവര്‍ സമര്‍പിച്ച പരാതികള്‍ ചൈനീസ് അധികൃതര്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിദേശ ബ്രാന്‍ഡുകളെ ചൈന കോപ്പിയടിക്കുന്ന വിധം

ചൈനീസ് കോപ്പിറൈറ്റ് നിയമങ്ങള്‍ പ്രകാരം ചൈനീസ് കമ്പനിയായ ലാന്‍ഡ് വിന്‍ഡ് തൈറ്റൊന്നും ചെയ്തിട്ടില്ലെന്ന് അധികൃതര്‍ ലാന്‍ഡ് റോവറിനെ അറിയിച്ചു. ചിത്രങ്ങളും വിവരങ്ങളും താഴെ.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

കഴിഞ്ഞവര്‍ഷം നവംബറില്‍ ചൈനീസ് കമ്പനിയായി ലാന്‍ഡ് വിന്‍ഡ് തങ്ങളുടെ എക്‌സ്7 മോഡല്‍ ഗുവാങ്‌ഷോവു മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ലാന്‍ഡ് വിന്‍ഡ് തങ്ങളുടെ ഇവോക്ക് മോഡലിന്റെ ഡിസൈന്‍ അതേപടി കോപ്പിയടിക്കുകയാണ് ചെയ്തതെന്ന് അധികൃതരോട് പരാതിപ്പെട്ടു ലാന്‍ഡ് റോവര്‍.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് കോപ്പിയടിച്ച ചൈനീസ് കമ്പനിക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള അനുമതി അധികൃതര്‍ നല്‍കി എന്നാണ്. ലാന്‍ഡ് വിന്‍ഡ് എക്‌സ്7 എന്ന ഈ മോഡലിന്റെ ഉല്‍പാദനം ഇനി വൈകില്ലെന്നും അധികം താമസിക്കാതെ വിപണിയിലെത്തുമെന്നും വാര്‍ത്തകള്‍ പറയുന്നു.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

ചൈനയില്‍ നിന്നും വരുന്ന ആദ്യത്തെ കോപ്പിയടി സംഭവമല്ല ഇത്. ലോകത്ത് ഇറങ്ങുന്ന ഏത് ബ്രാന്‍ഡിന്റെ ഏത് ഉള്‍പന്നവും ചൈനാക്കാര്‍ക്ക് കോപ്പിയടിക്കാന്‍ സാധിക്കും വിധത്തിലാണ് ചൈനീസ് കോപ്പിറൈറ്റ് നിയമങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

നമുക്ക് ഇതൊരല്‍പം കടന്ന കൈയായി തോന്നിയേക്കാം. എന്നാല്‍, മുതലാളിത്തത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് ചൈനീസ് നേതാക്കള്‍ക്ക് നന്നായറിയാം എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. മുതലാളിത്തത്തെ ബഹുമാനിക്കേണ്ട ആവശ്യം കമ്യൂണിസ്റ്റുകളുടെ നാടായ ചൈനയ്ക്കില്ല എന്നും ഓര്‍ക്കുക.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

കുറഞ്ഞ ഉല്‍പാദനച്ചെലവില്‍ ചൈനയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട് വന്‍ ബ്രാന്‍ഡുകള്‍. തങ്ങളുടെ ജനതയുടെ കഷ്ടപ്പാടിന് എന്തെങ്കിലും കാര്യമായ വരവ് തിരിച്ചുണ്ടാകണം എന്ന് ചൈന കരുതുന്നുവെങ്കില്‍ എന്താണ് തെറ്റ്?

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

40,000 പൗണ്ട് വിലവരും ലാന്‍ഡ് റോവര്‍ ഇവോക്കിന്. ഇതേ ഡിസൈനില്‍ വരുന്ന ലാന്‍ഡ് വിന്‍ഡ് എക്‌സ്7 വെറും 14,000 പൗണ്ടിന് വിപണിയില്‍ കിട്ടും.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

188 കുതിരശക്തിയുള്ള ഒരു 2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ലാന്‍ഡ് വിന്‍ഡ് മോഡലില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇത് ഓട്ടോമാറ്റിക്, മാന്വല്‍ ഗിയര്‍ബോക്‌സുകള്‍ ഘടിപ്പിച്ച് ലഭിക്കും.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

ഇപ്പോള്‍ കാര്യങ്ങളെ ലാന്‍ഡ് റോവര്‍ കൈവിട്ട മട്ടാണ്. ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല എന്ന് കമ്പനി മനസ്സിലാക്കിക്കഴിഞ്ഞു. മുതലാളിത്ത രീതിയിലുള്ള ലോബീയിങ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നടന്നെന്നിരിക്കും. ചൈനയില്‍ അടുക്കാന്‍ പറ്റില്ല.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തന്നെയായിരുന്നു ഇവോക്കിന്റെ ചൈനീസ് വിപണി പ്രവേശം. ചൈനയില്‍ നല്ല നിലയില്‍ ഈ കാര്‍ വിറ്റുപോകുന്നുണ്ട്.

ഇവോക്കിന്റെ ചൈനീസ് വ്യാജന് സര്‍ക്കാര്‍ അനുമതി കിട്ടി!

റെയ്ഞ്ച് റോവര്‍ ഇവോക്കിന്റെ ശരിയായ ഉപഭോക്താക്കളെ ചൈനീസ് കമ്പനിയുടെ തട്ടിപ്പുകള്‍ പിന്നോട്ടു വലിക്കില്ല എന്നുറപ്പിക്കാം. എന്നാല്‍, നിരത്തില്‍ തങ്ങളുടെ കാറിന്റെ വ്യാജനെ കാണേണ്ടി വരും എന്ന് ഭയമുള്ള ഉപഭോക്താക്കളെയാണ് ലാന്‍ഡ് റോവര്‍ നേരിടേണ്ടി വരിക.

Most Read Articles

Malayalam
English summary
Landwind X7, Range Rover Copy Clear For Sale In China.
Story first published: Wednesday, April 22, 2015, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X