സ്‌കൂള്‍ സിലബസ്സില്‍ റോഡ് സുരക്ഷാപാഠങ്ങള്‍ ചേര്‍ക്കും

By Santheep

സ്‌കൂള്‍ സിലബസ്സില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഉള്‍പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും റോഡില്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് അറിവു നല്‍കാനും ഇത് സഹായകമാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.

മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി വിനോദ് താവ്‌ദെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. റോഡ് സുരക്ഷിതത്വത്തില്‍ സമ്പൂര്‍ണസാക്ഷരതയുള്ള സംസ്ഥാനമായി മാറുകയാണ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി അറിയിച്ചു.

റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജനുവരി 8 മുതല്‍ സംസ്ഥാനത്തെമ്പാടും നിരവധി പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.

Maharashtra government to include road safety lessons in school syllabus

ലോകത്തില്‍ ഏറ്റവുമധികം റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയര്‍ന്ന റോഡപകടനിരക്ക് നിരവധി ലോകസംഘടനകളുടെ ശ്രദ്ധയിലെത്തുകയും അവരുടെ പ്രത്യേക ഉപദേശങ്ങള്‍ക്ക് നിരന്ത്രമായി പാത്രമാവുകയും ചെയ്യുന്നുണ്ട് നമ്മുടെ രാഷ്ട്രം. എന്നാല്‍, വാഹനനിര്‍മാതാക്കളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ച്, വാഹനങ്ങളില്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കാറില്ല.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Maharashtra government to include road safety lessons in school syllabus.
Story first published: Thursday, January 29, 2015, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X