മഹീന്ദ്ര പിനിന്‍ഫാരിന ഡിസൈനിങ്‌ സ്റ്റുഡിയോ ഏറ്റെടുക്കുന്നു

By Santheep

വിഖ്യാതമായ പിനിന്‍ഫാരിന ഡിസൈനിങ്‌ സ്റ്റുഡിയോയെ ഇന്ത്യന്‍ കാര്‍നിര്‍മാതവായ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ഏറ്റെടുക്കുന്നു. വിദേശ കാര്‍നിര്‍മാതാക്കളുടെ വരവോടെ കൂടുതല്‍ മത്സരോന്മുഖമായ വിപണിയില്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഡിസൈനുകള്‍ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ്‌ മഹീന്ദ്രയുടെ ഈ നീക്കം.

പിനിന്‍ഫാരിനയെക്കുറിച്ച്‌ കൂടുതല്‍ അറിയാം താഴെ.

സൂപ്പര്‍കാര്‍ ഡിസൈനര്‍

സൂപ്പര്‍കാര്‍ ഡിസൈനര്‍

ഫെരാരി, ആല്‍ഫ റോമിയോ, ഹോണ്ട തുടങ്ങിയ കാര്‍നിര്‍മാതാക്കള്‍ക്കു വേണ്ടി ലോകവിഖ്യാതമായ ഡിസൈനുകള്‍ സൃഷ്ടിച്ചിട്ടുണ്ട്‌ പിനിന്‍ഫാരിന. ഈ ഡിസൈനിങ്‌ സ്ഥാപനം മഹീന്ദ്രയുടെ ഉടമസ്ഥതയില്‍ വരികയാണെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക്‌ അത്‌ കാരണമായേക്കും. നിലവില്‍ ഡിസൈനിങ്ങിനായി വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ മടി കാണിക്കുന്ന ഇന്ത്യന്‍ കാര്‍നിര്‍മാതാക്കളുടെ മനോഭാവത്തിലും ഇത്‌ മാറ്റം വരുത്തിയേക്കും.

വാങ്ങല്‍ ഉടന്‍ തന്നെ

വാങ്ങല്‍ ഉടന്‍ തന്നെ

കുറെക്കാലം മുമ്പുതന്നെ മഹീന്ദ്രയുടെ ഈ നീക്കത്തെക്കുറിച്ച്‌ സൂചനകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട്‌ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്‌. ഏപ്രില്‍ അവസാനത്തില്‍ തന്നെ പിനിന്‍ഫാരിനയെ മഹീന്ദ്ര ഏറ്റെടുത്തേക്കും.

കടക്കെണി

കടക്കെണി

ഈ ഇറ്റാലിയന്‍ കാര്‍ ഡിസൈനിങ്‌ സ്ഥാപനം കടക്കെണിയിലാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ഇത്‌ മഹീന്ദ്ര സെറ്റില്‍ ചെയ്യേണ്ടിവരും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പിനിന്‍ഫാരിന നഷ്ടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

ഇലക്ട്രിക്‌ സ്‌പോര്‍ട്‌സ്‌ കാര്‍

ഇലക്ട്രിക്‌ സ്‌പോര്‍ട്‌സ്‌ കാര്‍

ഇലക്ട്രിക്‌ സ്‌പോര്‍ട്‌സ്‌ കാറുകളുടെ ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ മഹീന്ദ്ര പങ്കെടുത്തുരുന്നു. ആഗോളതലത്തില്‍ ശൃംഖലകളുള്ള ഒരു കാര്‍നിര്‍മാതാവായി മാറാന്‍ മഹീന്ദ്ര ആഗ്രഹിക്കുന്നതിന്റെ സൂചനയാണിത്‌. പിനിന്‍ഫാരിനയെ ഏറ്റെടുക്കുന്നതിനു പിന്നിലും ഈ നോട്ടമുണ്ടെന്ന്‌ എളുപ്പം തിരിച്ചറിയാവുന്നതാണ്‌.

പിടിവിടാതെ മഹീന്ദ്ര

പിടിവിടാതെ മഹീന്ദ്ര

പിനിന്‍ഫാരിനയെ സ്വന്തമാക്കാന്‍ നിരവധി കമ്പനികള്‍ രംഗത്തുണ്ട്‌. എന്നാല്‍ ഏറ്റവും മികച്ച പ്രപ്പോസല്‍ മുമ്പോട്ടു വെച്ച്‌ ഏതുവിധേനയും മഹീന്ദ്ര ഈ കമ്പനിയെ വാങ്ങും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

മഹീന്ദ്രയുട മുന്‍ ശ്രമങ്ങള്‍

മഹീന്ദ്രയുട മുന്‍ ശ്രമങ്ങള്‍

ബ്രിട്ടീഷ്‌ സൂപ്പര്‍കാര്‍ നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ടിനെ സ്വന്തമാക്കാന്‍ മഹീന്ദ്ര ഒരു ശ്രമം നടത്തിയിരുന്നു നേരത്തെ. സഗതി പക്ഷേ പാളി. പിന്നീട്‌ പൂഷോയെയും അതിന്റെ ടൂ വീലര്‍ വിഭാഗത്തെയും സ്വന്തമാക്കാനുള്ള ശ്രമം വിജയിച്ചു. പിനിന്‍ഫാരിനയുമായുള്ള ഡീലിന്റെ വിവരങ്ങള്‍ ഇപ്പോഴും അറിവായിട്ടില്ല. ഈ മാസം അവസാനമകുമ്പോഴേക്ക്‌ ഇത്‌ പുറത്തുവരുമെന്നാണ്‌ കരുതേണ്ടത്‌.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra #auto news
English summary
Mahindra Could Acquire Pininfarina SpA By April-End.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X