മഹീന്ദ്ര എക്സ്‌യുവി500 ഓട്ടോമാറ്റിക് പതിപ്പ് വിപണിയിൽ

By Santheep

മഹീന്ദ്ര എക്സ്‌യുവിയുടെ ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർത്ത പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. മുംബൈ ഷോറൂം നിരക്ക് പ്രകാരം 15.36 ലക്ഷം രൂപയാണ് ഈ പതിപ്പിനു വില.

നമ്പര്‍ 1 എസ്‌യുവി ബഹുമതി ബൊലെറോ നേടുന്നത് ഒമ്പതാം തവണ!

എക്സ്‌യുവി ഓട്ടോമാറ്റിക് വേരിയന്റിലെ സന്നാഹങ്ങളും സവിശേഷതകളുമെല്ലാം വിലയിരുത്തുകയാണ് താഴെ താളുകളിൽ. വായിക്കുക.

മഹീന്ദ്ര എക്സ്‌യുവി500 ഓട്ടോമാറ്റിക് പതിപ്പ് വിപണിയിൽ

മഹീന്ദ്ര എക്സ്‌യുവിയുടെ ഡബ്ല്യു8 വേരിയന്റിലും ഡബ്ല്യു10 വേരിയന്റിലുമാണ് ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർത്തിരിക്കുന്നത്. ഈ വാഹനം ഫ്രണ്ട് വീൽ ഡ്രൈവാണ്.

മഹീന്ദ്ര ഡ്രൈവർ വേണ്ടാത്ത കാറുണ്ടാക്കുന്നു?

മഹീന്ദ്ര എക്സ്‌യുവി500 ഓട്ടോമാറ്റിക് പതിപ്പ് വിപണിയിൽ

ഡബ്ല്യു8 വേരിയന്റ് ഫ്രണ്ട് വീൽ ഡ്രൈവാണ്. ഡബ്ല്യു10 വേരിയന്റിൽ ആൾ വീൽ ഡ്രൈവും ടൂ വീൽ ഡ്രൈവുമുണ്ട്. ഡിസംബർ 5 മുതലാണ് ഓട്ടോമാറ്റിക് എക്സ്‌യുവിയുടെ വിൽപന തുടങ്ങുക.

ടിയുവി300 എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

എൻജിൻ

എൻജിൻ

എൻജിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല ഓട്ടോമാറ്റിക് പതിപ്പിനുവേണ്ടി. 2.23 ലിറ്റർ ടർബോ ഡീസൽ എൻജിൻ തന്നെയാണ് ഉപയോഗിക്കുക. 140 കുതിരശക്തിയും 330 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

ഫീച്ചറുകൾ

ഫീച്ചറുകൾ

ഏറ്റവുമുയർന്ന വേരിയന്റിൽ പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിങ് ലൈറ്റ്, ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രികമായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജിപിഎസ്, ഓട്ടോമാറ്റിക് താപനില നിയന്ത്രണം, ബ്രേക്ക് എനർജി റീജനറേഷൻ, റിവേഴ്സ് പാർക്കിങ് സെന്സറുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുണ്ട്.

മഹീന്ദ്ര എക്സ്‌യുവി അപകടത്തിൽ എയർബാഗ് പ്രവർത്തിച്ചില്ലെന്ന്!

സുരക്ഷ

സുരക്ഷ

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ഈ ഓട്ടോമാറ്റിക് പതിപ്പിന് നേരിട്ടുള്ള എതിരാളി ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവിയാണ്.

പുതിയ താറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

കൂടുതൽ

കൂടുതൽ

ഭീകരാക്രമണം ചെറുക്കാന്‍ ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍

താരതമ്യം: മഹീന്ദ്ര ടിയുവി300 Vs ഫോഡ് ഇക്കോസ്പോർട്

മഹീന്ദ്ര കാറുകളെ ഇങ്ങനെ മോഡിഫൈ ചെയ്താലോ?

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര
English summary
Mahindra Launches XUV500 With Automatic Transmission.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X