മഹീന്ദ്ര ഛക്കൻ പ്ലാന്റിൽ നിന്ന് 15000 ഹെവി വാഹനങ്ങൾ

By Santheep

മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ്സ് വിഭാഗത്തിനു കീഴിലുള്ള ഛക്കൻ പ്ലാന്റിൽ നിന്ന് വിപണിയിലേക്ക്‌ 15000 ഹെവി കമേഴ്സ്യൽ വാഹനങ്ങളെത്തി.

രാജ്യത്തെ വാണിജ്യവാഹനവിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മഹീന്ദ്ര ഛക്കൻ പ്ലാന്റ് സ്ഥാപിച്ചത്.

Mahindra Rolls Out 15000th HCV From Chakan Plant

ഇതോടൊപ്പം മറ്റൊരു നേട്ടം കൂടി മഹീന്ദ്രയുടെ വാണിജ്യവാഹനവിഭാഗം കൈവരിച്ചിട്ടുണ്ട്. ഇതുവരെയായി 125000 ചെറു വാണിജ്യവാഹനങ്ങൾ വിറ്റഴിച്ചുവെന്ന നേട്ടമാണിത്.

പുതിയ ചില വാഹനങ്ങൾ ക‌ൂടി വിപണിയിലെത്തിച്ച് കൂടുതൽ ശക്തമായ വിപണിസാന്നിധ്യമായി മാറാനുള്ള നീക്കത്തിലാണ് മഹീന്ദ്ര. ഇതിനായി 700 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തുന്നുണ്ട്.

ബസ്സുകളുടെ വിപണിയിലും കാര്യമായ ഇടപെടൽ നടത്തുവാനാണ് മഹീന്ദ്രയുടെ പ്ലാൻ. അടുത്ത രണ്ടുവർഷത്തിനുള്ളിൽ പുതിയ ചില നീക്കങ്ങളുണ്ടാകും.

Most Read Articles

Malayalam
English summary
Mahindra Rolls Out 15000th HCV From Chakan Plant.
Story first published: Thursday, August 27, 2015, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X