മഹീന്ദ്ര ടിയുവി300 എസ്‌യുവി സെപ്തംബർ 10ന് നിരത്തിലേക്ക്!

By Santheep

മഹീന്ദ്രയിൽ നിന്നുള്ള ചെറു എസ്‌യുവിയായ ടിയുവി300 മോഡൽ ഇന്ത്യൻ നിരത്തുകളിലേക്ക് സെപ്തംബർ പത്തിന് എത്തിച്ചേരും. മഹീന്ദ്ര ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.

മഹീന്ദ്രയുടെ തനത് സാങ്കേതികവിദ്യയിൽ നിർമിച്ചെടുത്ത ഈ വാഹനത്തെക്കുറിച്ച് വിശദമായ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ലഭ്യമായ വിവരങ്ങൾ താഴെ താളുകളിൽ വായിക്കാം.

മഹീന്ദ്ര ടിയുവി300 എസ്‌യുവി സെപ്തംബർ 10ന് നിരത്തിലേക്ക്!

മഹീന്ദ്ര എൻജിനീയർമാർ വികസിപ്പിച്ചെടുത്ത പുതിയ പ്ലാറ്റ്ഫോമിലാണ് ടിയുവി300 മോഡൽ വിപണി പിടിക്കുന്നത്. തങ്ങളുടെ ഗവേഷണവികസന കേന്ദ്രങ്ങൾ ലോകനിലവാരത്തിലുള്ളതാക്കി മാറ്റാൻ ഇതിനകംതന്നെ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ടിയുവി300 നിരവധി ലോകരാജ്യങ്ങളെ ലക്ഷ്യമാക്കിയെത്തുന്ന വാഹനം കൂടിയാണ്.

മഹീന്ദ്ര ടിയുവി300 എസ്‌യുവി സെപ്തംബർ 10ന് നിരത്തിലേക്ക്!

യുദ്ധടാങ്കിന്റെ ഡിസൈൻ‌ സവിശേഷതകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ടിയുവി300 മോഡലിന്റെ രൂപകൽപന നിർവഹിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ മഹീന്ദ്ര എൻജിനീയർമാർ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നും കാണാവുന്നതാണ്.

മഹീന്ദ്ര ടിയുവി300 എസ്‌യുവി സെപ്തംബർ 10ന് നിരത്തിലേക്ക്!

മഹീന്ദ്ര എംഹോക്ക് എൻജിനിൽ നിരവധി സാങ്കേതികമാറ്റങ്ങൾ വരുത്തിയാണ് ടിയുവി300 എൻജിൻ നിർമിച്ചിരിക്കുന്നത്. ഇതൊരു 1.5 ലിറ്റർ എൻജിനാണ്. മാന്വൽ, സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനത്തിൽ ഘടിപ്പിക്കുമെന്ന് അറിയുന്നു. പൂനെയിലെ ഛക്കൻ പ്ലാന്റിലായിരിക്കും വാഹനത്തിന്റെ നിർമാണം നടക്കുക.

മഹീന്ദ്ര ടിയുവി300 എസ്‌യുവി സെപ്തംബർ 10ന് നിരത്തിലേക്ക്!

4 മീറ്ററിനു താഴെയാണ് ടിയുവി 300 മോഡലിന്റെ വലിപ്പം. അതായത് ഇക്കോസ്പോർട് എസ്‌യുവിക്ക് നേരിട്ടുള്ള ഒരെതിരാളി. ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തിലായിരിക്കില്ല വാഹനം വരിക. എന്നാൽ, വിൽപന ശരിയായ പാതയിലെത്തിക്കഴിഞ്ഞാൽ ഫോർ വീൽ ഡ്രൈവ് കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മഹീന്ദ്ര ടിയുവി300 എസ്‌യുവി സെപ്തംബർ 10ന് നിരത്തിലേക്ക്!

ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ള വാഹനമല്ല ഇത് എന്നും അറിയുക. വിവിധ ലോകരാജ്യങ്ങളിലേക്ക് ടിയുവി 300 മോഡൽ കയറ്റി അയയ്ക്കും.

Most Read Articles

Malayalam
English summary
Mahindra TUV300 Compact SUV Launching On 10th September.
Story first published: Friday, August 14, 2015, 17:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X