മാരുതി ആള്‍ട്ടോ 800ലും കെ10ലും എബിഎസ് ഘടിപ്പിക്കുന്നു!

By Santheep

മാരുതി സുസൂക്കി ആള്‍ട്ടോ 800, ആള്‍ട്ടോ കെ10 എന്നീ മോഡലുകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ചേര്‍ക്കാന്‍ തീരുമാനമായി. എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സന്നാഹത്തോടെയായിരിക്കും ഈ കാര്‍ മോഡലുകള്‍ ഇനി നിരത്തിലെത്തുക.

കൂടുതലറിയാം താളുകളില്‍.

മാരുതി ആള്‍ട്ടോ 800ലും കെ10ലും എബിഎസ് ഘടിപ്പിക്കുന്നു!

പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ വീലുകള്‍ ലോക്കാവുകയും തുടര്‍ന്ന് റോഡില്‍ വഴുക്കി നീങ്ങുകയും ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത് തടയുന്ന സംവിധാനമാണ് ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം.

മാരുതി ആള്‍ട്ടോ 800ലും കെ10ലും എബിഎസ് ഘടിപ്പിക്കുന്നു!

ഇന്ത്യയില്‍ സുരക്ഷിതത്വമില്ലാത്ത കാറുകള്‍ വില്‍ക്കുന്നതിനെതിരെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഫലമാണ് ഈ തീരുമാനം എന്നു പറയാം. മാരുതിയുടേത് അടക്കമുള്ള കാറുകള്‍ ക്രാഷ് ടെസ്റ്റ് നടത്തി അവയുടെ സുരക്ഷിതത്വപരമായ പിന്നാക്കാവസ്ഥ ലോകത്തിനെ വെളിപ്പെടുത്തിക്കൊടുത്തിരുന്നു ഗ്ലോബല്‍ എന്‍സിഎപി.

മാരുതി ആള്‍ട്ടോ 800ലും കെ10ലും എബിഎസ് ഘടിപ്പിക്കുന്നു!

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നീക്കവും നടത്തുന്നില്ലെങ്കിലും വിപണിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കാര്‍നിര്‍മാതാക്കളെ സ്വയം പുതുക്കുവാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.

മാരുതി ആള്‍ട്ടോ 800ലും കെ10ലും എബിഎസ് ഘടിപ്പിക്കുന്നു!

നിലവില്‍ തങ്ങളുടെ എന്‍ട്രി ലെവല്‍ കാറുകളുടെ ഉയര്‍ന്ന വേരിയന്റുകളില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് നല്‍കുന്നുണ്ട് മാരുതി. പുതിയ എബിഎസ് സംവിധാനവും ഉയര്‍ന്ന പതിപ്പുകളില്‍ മാത്രമായിരിക്കും നല്‍കുക.

മാരുതി ആള്‍ട്ടോ 800ലും കെ10ലും എബിഎസ് ഘടിപ്പിക്കുന്നു!

വിദേശവിപണികളിലേക്ക് കെ10 മോഡലുകള്‍ കയറ്റി അയയ്ക്കുമ്പോള്‍ അവയില്‍ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് എന്നിവ എല്ലാ വേരിയന്റുകളില്‍ നല്‍കാന്‍ മാരുതി ശ്രദ്ധ വെക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഈ സംവിധാനങ്ങളില്ലാതെ കാര്‍ വില്‍ക്കാനാവില്ല. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം നിബന്ധനകളൊന്നും തന്നെയില്ല. കച്ചവടത്തിന്റെ പേരില്‍ സ്വന്തം പൗരന്മാരെ കുരുതിക്ക് കൊടുക്കുന്ന രാജ്യം എന്ന ചീത്തപ്പേരാണ് ഇന്ത്യക്ക് ഇതുവഴി നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

മാരുതി ആള്‍ട്ടോ 800ലും കെ10ലും എബിഎസ് ഘടിപ്പിക്കുന്നു!

പൊതുജനങ്ങളില്‍ നിന്നും ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്നുമെല്ലാമുള്ള കടുത്ത സമ്മര്‍ദ്ദം മൂലം സുരക്ഷാസംവിധാനങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ ചില നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. എന്നാലിത് നടപ്പായിക്കിട്ടാന്‍ വര്‍ഷങ്ങളെടുത്തേക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Alto 800 and K10 To Receive ABS As Safety Update.
Story first published: Monday, May 4, 2015, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X