മാരുതി സെലെരിയോ ഡീസല്‍ അടുത്ത മാസം വിപണിയില്‍

By Santheep

മാരുതി സുസൂക്കിയുടെ സെലെരിയോ മോഡല്‍ അപ്രതീക്ഷിതമായ വിജയമാണ് നേടിയത്. സെമി ഓട്ടോമാറ്റിക് പതിപ്പിന് ലഭിച്ച വന്‍ വരവേല്‍പ്, ഇന്ത്യയിലെ ഇടത്തരക്കാര്‍ എത്രത്തോളം ഓട്ടോമാറ്റിക് 'ഗിയര്‍ദാഹം' ഉള്ളവരാണെന്ന് തെളിയിക്കുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗെയിം ചെയ്ഞ്ചറായി മാറിയ ഈ വാഹനത്തിന്റെ ഡീസല്‍ എന്‍ജിന്‍ മോഡല്‍ വിപണിയിലേക്ക് അടുത്ത മാസം എത്തിച്ചേരുമെന്ന് അറിയുന്നു.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

സെലെരിയോ ഡീസല്‍ മോഡലിനെക്കുറിച്ച് കൂടുതലറിയാം താഴെ.

ലോഞ്ച് തിയ്യതി?

ലോഞ്ച് തിയ്യതി?

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യപ്പെട്ട സെലെരിയോയുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പാണ് മെയ് മാസത്തില്‍ വിപണിയിലെത്താന്‍ പോകുന്നത്. കൃത്യം തിയ്യതി അറിവായിട്ടില്ല.

ഓട്ടോമാറ്റിക്?

ഓട്ടോമാറ്റിക്?

ഡീസല്‍ എന്‍ജിനോടൊപ്പം മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും ഘടിപ്പിക്കുക എന്ന് കരുതുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ക്കാനുള്ള സാധ്യത നന്നെ കുറവാണ്.

ഡിസൈന്‍?

ഡിസൈന്‍?

വാഹനത്തിന്റെ നിര്‍മാണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. കാര്യമായ ഡിസൈന്‍ മാറ്റങ്ങളൊന്നുമില്ലാതെയായിരിക്കും സെലെരിയോ ഡീസല്‍ വിപണിയിലെത്തുക.

ടര്‍ബോ എന്‍ജിന്‍?

ടര്‍ബോ എന്‍ജിന്‍?

800 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് സെലെരിയോയ്ക്കു വേണ്ടി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ എന്‍ജിന്‍ ടര്‍ബോചാര്‍ജറും ചേര്‍ത്ത് വാഹനത്തില്‍ ചേര്‍ക്കും. മാരുതിയുടെ വരാനിരിക്കുന്ന മിനിട്രക്കിലും ഇതേ എന്‍ജിനാണ് ഉപയോഗിക്കുക എന്ന് വ്യക്തമായിട്ടുണ്ട്.

മൈലേജ്

മൈലേജ്

50 കുതിരശക്തിയാണ് മാരുതി സെലെരിയോ ഡിസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 150 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സെലെരിയോയിലുള്ളത്. ലിറ്ററിന് 30 കിലോമീറ്റര്‍ മൈലേജുണ്ട് സെലെരിയോ ഡീസലിന്.

വില?

വില?

പരമാവധി മത്സരക്ഷമമായ വിലയിലായിരിക്കും സെലെരിയോ ഡീസല്‍ ഹാച്ച്ബാക്ക് വിപണി പിടിക്കുക. 4.2 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും എക്‌സ്‌ഷോറൂം തുടക്കവില എന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Maruti Suzuki Celerio Diesel Variant Probable Launch on May.
Story first published: Saturday, April 25, 2015, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X