വിലകൂടിയ കാറുകള്‍ വില്‍ക്കാന്‍ പ്രത്യേക മാരുതി ഷോറൂം!

മാരുതി സുസൂക്കിയുടെ പ്രീമിയം കാറുകള്‍ക്കു വേണ്ടി മാത്രമായി ഷോറൂമുകള്‍ വരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലാണ് ഈ ഷോറൂമുകള്‍ ഇടം പിടിക്കുക. അടുത്ത അഞ്ചു വര്‍ഷത്തിനകം രണ്ട് ദശലക്ഷം കാറുകള്‍ വിറ്റഴിക്കാന്‍ മാരുതി ലക്ഷ്യം വെച്ചിട്ടുണ്ട്.

വിപണിയില്‍ പ്രീമിയം കാറുകള്‍ക്ക് പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരുതി പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അനുമാനിക്കപ്പെടുന്നു. ബജറ്റ് കാറുകളുടെ നിര്‍മാതാവ് എന്ന പ്രതിച്ഛായ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന തിരിച്ചറിവ് മാരുതിക്കുണ്ട്. കൂടാതെ, പ്രീമിയം കാറുകളും ആള്‍ട്ടോ 800 പോലുള്ള കാറുകളും ഒരുമിച്ച് വില്‍പനയ്ക്ക് വെക്കുന്നതും ശരിയായ നടപടിയല്ല എന്ന് വിലയിരുത്തപ്പെടുന്നു. ബജറ്റ് കാര്‍ നിര്‍മിക്കാനായി നിസ്സാന്‍ മറ്റൊരു ബ്രാന്‍ഡിനെത്തന്നെ പുറത്തിറക്കിയ കാര്യം ഓര്‍ക്കുക.

Maruti Suzuki Plan New Dealerships To Sell Niche Models

മാരുതിക്ക് നിലവിലുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും പ്രീമിയം ഡീലര്‍ഷിപ്പുകള്‍. ഈ സെഗ്മെന്റിലെ ഉപഭോക്താക്കളായ പ്രത്യേക സാമ്പത്തിക വിഭാഗത്തെ ലക്ഷ്യം വെച്ച് കൂടുതല്‍ സൗകര്യങ്ങള്‍ മാരുതി ഏര്‍പെടുത്തും.

തുടക്കത്തില്‍ ആകെ 35 പ്രീമിയം ഡീലര്‍ഷിപ്പുകള്‍ മാരുതി തുറക്കും. സിയാസ്, വിപണിയിലെത്താനിരിക്കുന്ന എസ്എക്‌സ്4 ക്രോസ്, വൈആര്‍എ ഹാച്ച്ബാക്ക് എന്നിവയായിരിക്കും ഇവിടങ്ങളില്‍ വില്‍ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Plan New Dealerships To Sell Niche Models.
Story first published: Wednesday, February 25, 2015, 21:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X